<
  1. Organic Farming

കറുവയിലയും ഇടനയിലയും

കറുവയും, വയണയും രണ്ട് വ്യത്യസ്ത മരങ്ങളാണ്.കാഴ്ചയിൽ രണ്ടും ഒരു പോലെ തോന്നും.

K B Bainda
നീളം കൂടിയ ഇടന ഇലയാണ് കുമ്പിൾ പോലെയാക്കി കുമ്പിൾ അപ്പം ഉണ്ടാക്കുന്നത്.
നീളം കൂടിയ ഇടന ഇലയാണ് കുമ്പിൾ പോലെയാക്കി കുമ്പിൾ അപ്പം ഉണ്ടാക്കുന്നത്.

കറുവയും, വയണയും രണ്ട് വ്യത്യസ്ത മരങ്ങളാണ്.കാഴ്ചയിൽ രണ്ടും ഒരു പോലെ തോന്നും. കറുവായുടെ ചെറിയ ഇലയും വയണയുടെ വലിയ ഇലയും ആണ്.

വയണ നല്ല പൊക്കത്തിൽ വളരും, കറുവ അത്ര കണ്ടു പൊക്കം വയ്ക്കാറില്ല. ശരിക്കുള്ള കറുവയ്ക്ക് ലേശം മധുരമുണ്ടായിരിക്കുമെന്നും നിറം അധികം ഇരുണ്ടതായിരിക്കില്ലെന്നും പെട്ടെന്ന് ഒടിയുന്നതരവുമാണ്.

സിലോൺ കറുവയാണ് ഏറ്റവും നല്ലത് . നീളം കൂടിയ ഇടന ഇലയാണ് കുമ്പിൾ പോലെയാക്കി കുമ്പിൾ അപ്പം ഉണ്ടാക്കുന്നത്.ആറ്റുകാൽ പൊങ്കാലയിലും മറ്റും ഈ ഇലയാണ് ഉപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്.

ഒന്നിന്റെ ഇലക്ക് (കറുവ) രൂക്ഷ ഗന്ധവും മറ്റെതിന് ലളിതവുമാണ്. വയണ വലുപ്പമുള്ള ഇലയോടുകൂടി മരമാവുന്നവയാണ്. തൃശൂർ ഭാഗത്ത് കറുക എന്നും കറുകപ്പട്ട എന്നും പറയും. കറുക ഇലയിലും അടയും അപ്പവും ഉണ്ടാക്കാറുണ്ട്.

സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് കറുവ. എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. ശാസ്തീയനാമം: Cinnamomum verum J. Presl, Cinnamomum zeylanicum Nees എന്നീ പ്രധാനപ്പെട്ട ജനുസ്സുകൾ കൂടാതെ ലോറേഷ്യേ എന്ന ഇതിന്റെ കുടുംബത്തിൽ 300 ഓളം വിവിധ ജനുസ്സുകൾ ഉണ്ട്. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു

.ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌ “കറുവപ്പട്ട" തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു.ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു.

വയണ അല്ലെങ്കിൽ ഇടനയില

എടന അല്ലെങ്കിൽ വായന ഇല കറുവ ഇല പോലെ തന്നെയാണ് . അതിന്റെ ഏകദേശ രുചിയും മണവും ഒക്കെയുണ്ട്. എന്നാൽ ഇല അല്പം വലിപ്പക്കൂടുതൽ ഉള്ളതാണ്.ചില സ്ഥലങ്ങളിൽ കറപ്പ എന്നും വിളിക്കും.ഇതിന്റെ ഇലയിൽ ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കിയാൽ നല്ല രുചി ആണ്.ഇതിന്റെ കായും നല്ല ഡിമാൻഡ് ആണ്.അതോടൊപ്പം ഇതിന്റെയും തൊലി ചെത്തി ഉണക്കി വിൽക്കാറുണ്ട്.മലപ്പുറം ജില്ലയിൽ ഇലമംഗലം എന്നു പറയും പഴയ കാലത്ത് ചിതലിൻ്റെ ശല്ല്യം ഒഴിവാക്കാൻ വീടുപണിയുമ്പോൾ ഉപയോഗിക്കും ഇതിന് കറുവപട്ട യുടെ ഏകദേശം രുചിയും മണവും ആണ് ശരീരത്തിന് ഗുണം ഇല്ല കറുവ പട്ടയുടെ കൂടെ മായം ചേർക്കാൻ ഉപയോഗിക്കും.

English Summary: Karuva leaf and idana leaf

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds