കറിവെണ്ടയിലേതു പോലെ കസ്തൂരിവെണ്ടയുടെ കായ്കൾക്കുള്ളിലും ധാരാളം വിത്തുകളുണ്ടാകും. കായ്കൾ ഉണങ്ങിത്തുടങ്ങുമ്പോൾത്തന്നെ വിത്തുകൾ ശേഖരിക്കണം വിത്തുകൾക്ക് ഔഷധഗുണമുണ്ട്. വിത്തുകൾ മാത്രമേ , കസ്തൂരിവെണ്ടയുടെ വേര് , ഇലകൾ ഇളംകായ്കൾ എന്നിവയും ഔഷധാവശ്യത്തിനുപയോഗിക്കാം.
കസ്തൂരിവെണ്ടയുടെ വർഗ്ഗത്തിൽപ്പെടുന്ന ചുരുങ്ങിയത് മൂന്നിനം വെണ്ടകൾ വേറെയും കേരളത്തിൽ പല സ്ഥലങ്ങളിലായി കാണപ്പെടുന്നു. കസ്തൂരിവെണ്ടയേക്കാൾ താരതമ്യേന ചെറിയ അഥവാ മിനിയേച്ചർ ഇനമാണിവ. ഇവയുടെ ഫലങ്ങൾ കസ്തൂരിവെണ്ടയുടേതു പോലെ തന്നെ പൂക്കളുടെ നിറം വ്യത്യസ്തമാണ്. ഇവയെ പൊതുവേ കാട്ടുവെണ്ട എന്നു വിളിക്കുന്നതിൽ തെറ്റുണ്ടാവുമെന്നു തോന്നുന്നില്ല.
കസ്തൂരിവെണ്ടയുടെ മൂപ്പെത്താത്ത കായ്കൾ കറിവയ്ക്കാനും ഉപയോഗിക്കാം. പക്ഷേ, കറിവെണ്ടയുടേതിനോളം രുചിയുണ്ടാവില്ല. പൂക്കൾ, ഫലങ്ങൾ, ഇലകളുടെ ആകൃതി മുതലായവ മുൻനിർത്തി പൂന്തോട്ടങ്ങൾക്കു യോജിച്ച ചെടിയാണ് കസ്തൂരിവെണ്ട. എട്ടുമണിക്കൂർ സമയം പച്ചവെള്ളത്തിലിട്ടു കുതിർത്ത വിത്ത് പാകി
ഇതു കിളിർപ്പിക്കാം. ഇതിന്റെ കൃഷിരീതിയും കറിവെണ്ടയുടേതുപോലെ തന്നെ. രണ്ടു വർഷംവരെ ഈ ചെടി നിലനിൽക്കും.
സംസ്കൃതഭാഷയിൽ 'ലതാരി' എന്നറിയപ്പെടുന്ന കസ്തൂരി വെണ്ട കഫദോഷങ്ങളെ ശമിപ്പിക്കുന്നു. ആരോപണശേഷിയുള്ളതിനാൽ ഇതിന്റെ ഇല മുറിവ്, വണം ഇവയിൽ അരച്ചിടുന്നതു പ്രയോജനപ്രദമാണ്. കസ്തൂരിവെണ്ടയുടെ ഉണങ്ങിയ വിത്തുകൾ പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് മാറും, വായ്നാറ്റം ശമിക്കാനും ഈ പ്രായോഗം ഉപകരിക്കും.
Share your comments