<
  1. Organic Farming

കുട്ടികൾ ആഹാരം കഴിക്കുന്നില്ലേ : കാട്ടു പടവലം കൊടുക്കൂ

കുക്കുർബിറ്റേസീ സസ്യകുടുംബത്തിൽപ്പെട്ട കാട്ടുപടവലത്തിന്റെ ശാസ്ത്രനാമം ട്രൈക്കോസാന്തസ് കുക്കുമെറിന എന്നാണ്. സംസ്കൃതത്തിൽ "അമൃതാഫ് എന്ന് അറിയപ്പെടുന്നു. അതിപ്രാചീനകാലം മുതൽ രക്തശോധനൗഷധമായി ആചാര്യൻമാർ ശുപാർശ ചെയ്യുന്നു.

Arun T
cucumber
കാട്ടു പടവലം

കുക്കുർബിറ്റേസീ സസ്യകുടുംബത്തിൽപ്പെട്ട കാട്ടുപടവലത്തിന്റെ ശാസ്ത്രനാമം ട്രൈക്കോസാന്തസ് കുക്കുമെറിന എന്നാണ്. സംസ്കൃതത്തിൽ "അമൃതാഫ് എന്ന് അറിയപ്പെടുന്നു. അതിപ്രാചീനകാലം മുതൽ രക്തശോധനൗഷധമായി ആചാര്യൻമാർ ശുപാർശ ചെയ്യുന്നു.

അണുകുടുംബങ്ങളിലെ കുട്ടികൾ ആഹാരം കഴിക്കുന്നില്ല, പചനശക്തിയില്ല എന്നും മറ്റുമുള്ള മാതാപിതാക്കളുടെ സങ്കടത്തിന് പരിഹാരമായി ആവശ്യമെന്ന് ബോധ്യപ്പെട്ടാൽ 'പടവലാദിടിങ്ചർ' എന്ന ഔഷധം പടവലാദി കഷായത്തിന് പകരമായി നൽകുന്നു. വൃദ്ധജനങ്ങൾക്ക് മൃദുവിരേചിനിയായി ഫല പ്രദമായി ഉപയോഗിക്കാവുന്ന ഒരു ഔഷധിയാണിത്. രക്തപിത്ത വികാരങ്ങൾക്കും ചർമരോഗങ്ങൾക്കും കൈക്കണ്ട ഔഷധമാണ്.

കായ്കറികൾക്കായി നട്ടുവളർത്താറുള്ള പടവലത്തേക്കാൾ ഉയരത്തിലും നീളത്തിലും വളരാൻ ശേഷിയുള്ള ഒരു ഔഷധസസ്യമാണ് കാട്ടു പടവലം. സ്പ്രിങ്ങ് പോലെ നല്ല ബലമുള്ള വള്ളികൾ മറ്റു സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ പിടിഉറപ്പിച്ച് അതിവേഗം വളർന്നുകയറുന്ന ഔഷധിയാണിത്. ഫലത്തിന്റെ പുറത്ത് വെളുത്ത് നെടുകെയുള്ള വരകളുണ്ടാകും. കായ്കൾക്ക് അഞ്ചെട്ടു സെ.മീറ്റർ നീളവും മൂന്നു നാലു സെ.മീറ്റർ വ്യാസവും കാണാറുണ്ട്. കായ്കൾക്കുള്ളിൽ ചുവപ്പുനിറത്തിലുള്ള ഫലമജ്ജയിൽ വിത്തുകൾ നിറച്ചിരിക്കുന്നു.

കൃഷിരീതി

കായ്കറികൾക്കുപയോഗിക്കുന്ന പടവലത്തിന്റെ കൃഷിരീതിയുമായി സാമ്യമുണ്ടെങ്കിലും ഒരു ഔഷധിയെന്ന പ്രത്യേകതകൊണ്ട് ചില വ്യത്യാസങ്ങളുമുണ്ട്.

കൃഷികാലം

ജനുവരി മുതൽ മാർച്ചുവരെയും സെപ്റ്റംബർ മുതൽ ഡിസംബർ വരെ യുമുള്ള കാലയളവിലാണ് കാട്ടുപടവലം കൃഷി ചെയ്യാൻ ഏറ്റവും യോജിച്ചത്.
ചെടികൾ തമ്മിലും വരികൾ തമ്മിലും ചുരുങ്ങിയത് രണ്ടുമീറ്റർ അകലം ക്രമീകരിക്കുക.

നടീൽ

60 സെ.മീറ്റർ വ്യാസാർധമുള്ള കുഴികൾ അരമീറ്റർ ആഴത്തിലെടുക്കുക. മേൽമണ്ണും രണ്ടു കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ഏതെങ്കിലും ഒന്ന് ചേർത്തിളക്കി കുഴി നിറയ്ക്കുക. ഒരു കുഴിയിൽ മൂന്നോ നാലോ വിത്തുവീതം കുത്തുക. വിത്തുകൾ രണ്ടു സെ.മീറ്ററിനുമേൽ താഴാതെ ശ്രദ്ധിക്കുക.

മേൽവളപ്രയോഗം

വള്ളി വീശിത്തുടങ്ങുമ്പോഴും പൂവിട്ടു തുടങ്ങുമ്പോഴും ചുവട്ടിൽ ചുവടൊന്നിന് ഒരു കിലോ വീതം ഉണങ്ങിയ ചാണകപ്പൊടി മേൽവളമായി മേൽ മണ്ണിൽ വേരിന് കേടുവരാതെ ഇളക്കി ചേർക്കുക.

വീട്ടുവളപ്പിലെ പ്രത്യേക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നടീലിന് സ്ഥാന നിർണയം നടത്തേണ്ടതാണ്. മൃദുലതാസസ്യമായതിനാൽ വലിയ തണലില്ലാത്ത ചെറുവൃക്ഷങ്ങളുടെ ചുവട്ടിൽ നട്ടാൽ വൃക്ഷത്തിലേക്ക് പടർത്തിവിടാം. അല്ലാത്തപക്ഷം പടരാൻ പന്തലിട്ടു കൊടുക്കണം.

വിളയുടെ കാലദൈർഘ്യം ഏറിയാൽ 125 ദിവസം മാത്രമാണ്. വിളവെടുക്കാനാവുമ്പോൾ വള്ളി ഒന്നാകെ പറിച്ച് തണലിൽ ഉണക്കി സൂക്ഷിക്കാം. ഒരു കിലോഗ്രാം ഉണങ്ങിയ സമൂലത്തിന് നൂറുരൂപയോളം വിലയുണ്ട്. വിളകാലത്തിന്റെ മധ്യത്തിൽ വീഴുന്ന മുഴുത്ത കായ്കൾ വിത്തിന് ശേഖരിച്ച് ഉണക്കി സൂക്ഷിക്കാം.

English Summary: Kattu padavalam is best for children stomach ache

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds