കൂവളവേരിൻ കഷായം മലർപ്പൊടിയും പഞ്ചസാരയും ചേർത്തു കൊടുത്താൽ ഛർദ്ദിനിൽക്കും. കൂവളക്കായയുടെ മജ്ജയും മാങ്ങയണ്ടിപ്പരിപ്പും അരച്ച് പഞ്ചസാരയും തേനും ചേർത്തുകഴിച്ചാൽ വയറിളക്കവും ഛർദ്ദിയും മാറും. ആമവാതത്തിലെ വേദന മാറ്റാൻ കൂവളപ്പഴവും ശർക്കരയും ചേർത്തു കഴിച്ചാൽ മതി.
കൂവളത്തിന്റെ ക്ഷാരം (ചാമ്പലാക്കിയെടുത്ത് അത് ലയിപ്പിച്ച് വറ്റിച്ചെടുക്കുന്നത്) എള്ളെണ്ണ ചേർത്ത് ചാലിച്ചുകഴിച്ചാൽ പാർശ്വവേദനയും, സ്തംഭനവും, ഹൃദ്രോഗവും മാറും.
കൂവളത്തിന്റെ ഇലയുടെ നീര്, കുരുമുളക്, ചുക്ക്, തിപ്പലി ഇവ പൊടിച്ചതും ചേർത്തുകഴിച്ചാൽ മഞ്ഞപ്പിത്തം മാറും - നല്ല ഔഷധമാണ്. കൂവളത്തില നീര് ദേഹത്തു പുരട്ടി കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തിൽ കുളിക്കുകയോ ചെയ്താൽ ഗാത്രദുർഗന്ധം മാറും കുരുക്കൾ പോകും.
കൂവളത്തിലയും ആവൽക്കുരുവും ചേർത്തരച്ച് ദേഹത്തു പുരട്ടി 1 മണിക്കൂർ കഴിഞ്ഞു കുളിച്ചാൽ ദുർഗന്ധവും, കുരുക്കളും പോകും
കൂവളത്തിന്റെ തൈലം വാറ്റിയെടുത്ത് ചെവിയിൽ ഉറ്റിച്ചാൽ ബാധിര്യം (കോവിക്കുറവ്) മാറിക്കിട്ടും. കൂവളത്തിലയും മഞ്ഞളും തുല്യഅളവിലെടുത്ത് അരച്ച് ദേഹത്തു പുരട്ടിയാൽ ശരീരദുർഗ്ഗന്ധം മാറും. ദേഹത്തു കുരുക്കൾ ഉള്ളത പോവുകയും ചെയ്യും.
കൂവളക്കായയുടെ മജ്ജ, ഏലത്തരി, പഞ്ചസാര, മലര്, ഇവ ചേർത്തരച്ച് കുഴിച്ചാൽ നല്ല വിശപ്പുണ്ടാകും. കൂവളത്തിന്റെ പച്ചക്കായ ശതകുപ്പയും ഇഞ്ചിയും ചേർത്ത് കഷായം വെച്ചുകഴിച്ചാൽ മൂലക്കുരു മാറ്റും. കൂവളത്തിന്റെ പച്ചക്കായ ചുട്ടുപൊടിച്ചുകഴിച്ചാൽ അർക്കസ് മാറും.
Share your comments