കുറുന്തോട്ടി കൃഷി ചെയ്യാൻ ജെസിബി ഉപയോഗിച്ചു കൃഷിയിടം മൂന്നു പ്രാവശ്യം നല്ലപോലെ കിളയ്ക്കും. കല്ല്, കട്ട എന്നിവയെല്ലാം നീക്കും. പി.എച്ച് നിലവാരം ക്രമപ്പെടുത്താനായി കുമ്മായമിട്ട് 15 നാൾ വെറുതേയിടും. മണ്ണ് പരിശോധിച്ച് പിഎച്ച് മൂല്യം കണ്ടെത്തി ആവശ്യത്തിന് കുമ്മായം നൽകുന്നതാണ് നല്ലത്. ഫലഭൂയിഷ്ടത കുറഞ്ഞ സ്ഥലത്ത് ഏക്കറിന് അഞ്ച് ടൺ ചാണകപ്പൊടി നൽകാം
തൈ നടൽ
ഒരു മീറ്റർ വീതിയിൽ തടംകോരി ചാണകപ്പൊടി അടിവളമായി നൽ കും. 10 മുതൽ 15 വരെ സെൻ്റീമീറ്റർ അകലത്തിൽ നടാം. മാസത്തിൽ രണ്ടു തവണ പച്ചചാണകം കലക്കി ഒഴിക്കും.
പറിച്ചു നട്ട് ഒരു മാസത്തിനു ശേഷം ആട്ടിൻകാഷ്‌ഠം, കമ്പോസ്റ്റ്, ചാണകം എന്നിവ നൽകാം.
കളശല്യം കുറുന്തോട്ടി കൃഷിക്കു പൊതുവേ കൂടുതലാണ്. അടിവളം കൂടിയാൽ കുറുന്തോട്ടിയേക്കാൾ വേഗത്തിൽ കള വളരും. വളർന്നു തുടങ്ങുമ്പോൾ തന്നെ കള പറിച്ചു മാറ്റണം. ഇല്ലെങ്കിൽ അടിവളം കള കൊണ്ടു പോകും.
രണ്ടു മൂന്നു മാസം കഴിയുന്നതോടെ ശാഖകളാകും. അഞ്ചാം മാസം നല്ല രീതിയിൽ ശാഖകൾ വളരും. ഇതോടെ മണ്ണിനെ മൂടുന്ന രീതിയിൽ കുറുന്തോട്ടി വളരും. ഈ ഘട്ടം കഴിഞ്ഞാൽ പിന്നെ പുല്ല് വളരില്ല. മൂന്നു നാലടി വിസ്തൃതിയിലും നാല് അഞ്ച് അടി വരെ ഉയരത്തിലും ചെടി വളരും.
പറിച്ചെടുത്ത കുറുന്തോട്ടി നല്ല വെയിലിൽ നാലു ദിവസം നന്നായി ഉണക്കും. പിന്നീട് 20 മുതൽ 30 കിലോ വരെ തൂക്കമുള്ള കെട്ടുകളാക്കും. പൂപ്പൽ കയറിയാൽ ഔഷധി എടുക്കില്ല. അതിനാൽ പൂപ്പൽ കയറിയത് സംഭരിക്കില്ല.
Share your comments