കൊല്ലം : പരമ്പരാഗത രീതികൾക്ക് പകരം കാലാനുസൃതമായ സാങ്കേതികമാറ്റത്തിന് തയ്യാർകേണ്ട സമയ അതിക്രമിച്ചു ഇനി മാങ്ങയുടെയും ചക്കയുടെയും കാലമാണ്
ഓരോ സമയത്തും ഉത്പന്നങ്ങൾ കൂടുതലാവുമ്പോൾ അവ വിപണിയിൽ കെട്ടിക്കിടക്കുകയോ പാഴായി പോവുകയോ ചെയ്യാറുണ്ട്.
എന്നാൽ അതിനു പകരം സീസണിൽ ഉണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ചക്കയും മാങ്ങയുമൊക്കെ മൂല്യ വർദ്ധിതഉത്പന്നങ്ങളാക്കി മാറ്റാൻ കഴിഞ്ഞാലോ? അത് വലിയൊരു വിജയമായിരിക്കു
അതിനുള്ള വഴി ഒരുക്കുകയാണ് കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം. പഴം, ചക്ക, പച്ചക്കറികള്‍ തുടങ്ങിയവ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കാന്‍ ഉള്ള സൗജന്യ പരിശീലനമാണ് നൽകുന്നത്.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16, 17 തീയതികളിലാണ് ശില്പശാല. താല്പര്യമുള്ളവർക്ക് ഫെബ്രുവരി ഒന്‍പതിനകം പേര് രജിസ്റ്റർ ചെയ്യാം. അതിനായി 0474-2748395, 9446314448 എന്നീ നമ്പരുകളില്‍ വിളിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ
Share your comments