<
  1. Organic Farming

വരുമാനം നേടിത്തരും ഇഞ്ചിപ്പുൽ കൃഷി

ഇഞ്ചിപ്പുൽ എന്ന പേരിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് കൃഷി വളരെ ആദായകരമായ ഒരു വരുമാനമാര്‍ഗമാണ്.വിദേശ വിപണിയില്‍ ആവശ്യക്കാർ ഏറെയുള്ള ഒരു വനോത്പന്നമാണ് .ഏറെ ഔഷധഗുണമുള്ള ഈ തൈലത്തിന് നല്ല സുഗന്ധവുമാണ്.

Asha Sadasiv
lemongrass
lemongrass

ഇഞ്ചിപ്പുൽ എന്ന പേരിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് കൃഷി വളരെ ആദായകരമായ ഒരു വരുമാനമാര്‍ഗമാണ്.വിദേശ വിപണിയില്‍ ആവശ്യക്കാർ ഏറെയുള്ള ഒരു വനോത്പന്നമാണ് .ഏറെ ഔഷധഗുണമുള്ള ഈ തൈലത്തിന് നല്ല സുഗന്ധവുമാണ്. മലയോര മേഖലകളിലെ വനപ്രദേശങ്ങളിലാണ് ഈ പുല്‍ച്ചെടി പൊതുവെ കണ്ടുവരുന്നത്. ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസി സഹകരണ സംഘങ്ങള്‍ ഇഞ്ചിപ്പുല്‍ തൈലം വാറ്റി വിപണിയിലെത്തിക്കുന്നുണ്ട്. ആയുര്‍വേദഗുണങ്ങള്‍ സമൃദ്ധമായുളള ഇഞ്ചിപ്പുല്ല് കൃഷി വളരെ ആദായകരമായ ഒരു വരുമാനമാര്‍ഗമാണ്. ആകര്‍ഷകമായ സുഗന്ധം വഹിക്കുന്ന ഇഞ്ചിപ്പുല്ല് ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിനുമാത്രമല്ല, ഭക്ഷണപദാര്‍ത്ഥങ്ങളിലും നന്നായി ഉപയോഗിക്കുന്നു. സൂപ്പുകള്‍, സ്റ്റ്യൂകള്‍, ചായ എന്നിവയടങ്ങിയ എണ്ണമറ്റ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കാമെന്നത് ഇതിന്റെ വാണിജ്യമൂല്യം വര്‍ദ്ധിപ്പിക്കുന്നു. ലാഭകരമായ ഒരു കാര്‍ഷികസംരംഭം എന്ന നിലയില്‍ ഇഞ്ചിപ്പുല്‍ കൃഷിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്. പുല്‍ത്തൈലത്തിന്റെ വിപണിമൂല്യം ഒന്നുമാത്രം കൊണ്ട് സാമ്പത്തികമായി അതിജീവിക്കാവുന്ന ഒരു കൃഷിയാണ് ഇത്.

lemongras oil
lemongras oil

കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ധാരാളം വളരുന്ന പുല്ലിനമാണിത്. ഇന്ത്യയില്‍ പല തരം ഇഞ്ചിപ്പുല്ലിനങ്ങള്‍ കൃഷി ചെയ്തുവരുന്നു. അവയില്‍ ഒരിനമാണ് പ്രഗതി. വളരെക്കൂടുതല്‍ വിള ഉറപ്പിക്കുന്ന ഒരിനമാണിത്. മറ്റൊരിനമാണ് കാവേരി. നദീതടങ്ങളോട് ചേര്‍ന്ന സ്ഥലങ്ങള്‍ ഇവയുടെ കൃഷിക്കനുയോജ്യം. മണ്ണില്‍ നന്നായി ഈര്‍പ്പാംശമുളള മണ്ണുളളയിടങ്ങളില്‍ കൃഷി ചെയ്യാം.ഫലഭൂയിഷ്ഠത കൂടുതലുളള മണ്ണിലും ജലസേചനം വഴി കൂടുതല്‍ വെളളം ഉറപ്പിക്കാവുന്ന സ്ഥനങ്ങളിലും ഇത് നന്നായി കൃഷി ചെയ്യാം.

കൃഷി ചെയ്യാന്‍ വളരെ ചെലവുകുറവാണെങ്കിലും തൈലത്തിന് വിപണിയില്‍ നല്ല വിലയാണ്. കിലോയ്ക്ക് 1500 രൂപ വരെ ലഭിക്കും. പുല്‍ത്തൈല കൃഷിക്ക് പ്രത്യേക പരിചരണവും ആവശ്യമില്ല.പുല്‍ത്തൈല കൃഷിയ്ക്ക് അനുയോജ്യമായ സമയം ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ്. കിളച്ചൊരുക്കിയ മണ്ണില്‍ വിത്ത് വിതച്ചാണ് പുല്‍ക്കൃഷി ചെയ്യുന്നത്. മൂന്നര മാസം കൊണ്ട് പുല്ല് വളര്‍ന്നു മുറിച്ചെടുക്കാന്‍ പാകത്തിലാകും. ഒരു ചെടിയില്‍ നിന്ന് വര്‍ഷങ്ങളോളം വിളവെടുക്കാം. വിത്ത് വിതച്ചാല്‍ കുറച്ചു നനച്ചു കൊടുക്കണം. ആവശ്യമാണെങ്കില്‍ മാത്രം കളപറിച്ചു കൊടുക്കാം. വളമോ കീടനാശിനിയോ ആവശ്യമില്ല. ഇതിന്റെ രൂക്ഷഗന്ധം കീടങ്ങളെയും പ്രാണികളെയും അകറ്റി നിര്‍ത്തും. ആദ്യത്തെ തവണ മുറിച്ചതിനു ശേഷം രണ്ടു മാസം കൂടുമ്പോള്‍ പുല്ലു മുറിച്ചെടുക്കാം.ഒരു ചെടിയിൽ നിന്ന് വർഷങ്ങളോളം വിളവെടുക്കാം. മുറിച്ചെടുത്ത പുല്ലു വളരെ ലളിതമായ രീതിയിലുള്ള സംവിധാനത്തിലാണ് വാറ്റിയെടുക്കുന്നത്. ഇളം ഇലകൾ ആണെങ്കിൽ 70 ശതമാനം വരെ തൈലം ലഭിക്കും . ഏകദേശം രണ്ടര മണിക്കൂറോളം വള്ളം ചേർത്ത്‌ ആവിയിൽ പുഴുങ്ങി തൈലം വേർതിരിക്കാം ഇതിന്റെ അവശിഷ്ടമായി ലഭിക്കുന്ന പുല്ല് ഉണക്കി കന്നുകാലികൾക്ക് കൊടുക്കാം കുരുമുളക് ഏലം എന്നിവയ്ക്ക് നല്ല ജൈവവളമായും ഉപയോഗിക്കാം.

Lemongrass is a plant. The leaves and the oil are used to make medicine, treating digestive tract spasms, stomachache, high blood pressure, convulsions, pain, vomiting, cough, achy joints (rheumatism), fever, the common cold, and exhaustion. It is also used to kill germs and as a mild astringen.

English Summary: Lemongrass cultivation to earn income

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds