<
  1. Organic Farming

പയർ വിത്തുകൾ നേരിട്ടു നടുന്നതാണ് പാകി പറിച്ചു നടുന്നതിനെക്കാൾ നല്ലത്

പലതരം പയറിനങ്ങൾ കേരളത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. അച്ചിങ്ങാപയർ, കുറ്റിപ്പയർ, കൊഴിഞ്ഞിൽ പയർ, പതിനെട്ടു മണിയൻ പയർ, കുരുത്തോല പയർ, ചെറുപയർ, വൻപയർ, തുടങ്ങി പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്ന പലയിനം പയറുകൾ ഉണ്ട്. ഇതിൽ അടുക്കളത്തോട്ടത്തിനനുയോജ്യമായ പയറുകളാണ് പതിനെട്ടു മണിയൻ പയർ, കുരുത്തോല പയർ, അച്ചിങ്ങാപയർ, കുറ്റിപ്പയർ എന്നിവ. കുറ്റിപ്പയറിന് പടരാൻ താങ്ങുവേണ്ട.

Arun T
പയർ
പയർ

പലതരം പയറിനങ്ങൾ കേരളത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. അച്ചിങ്ങാപയർ, കുറ്റിപ്പയർ, കൊഴിഞ്ഞിൽ പയർ, പതിനെട്ടു മണിയൻ പയർ, കുരുത്തോല പയർ, ചെറുപയർ, വൻപയർ, തുടങ്ങി പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്ന പലയിനം പയറുകൾ ഉണ്ട്. ഇതിൽ അടുക്കളത്തോട്ടത്തിനനുയോജ്യമായ പയറുകളാണ് പതിനെട്ടു മണിയൻ പയർ, കുരുത്തോല പയർ, അച്ചിങ്ങാപയർ, കുറ്റിപ്പയർ എന്നിവ. കുറ്റിപ്പയറിന് പടരാൻ താങ്ങു വേണ്ട.

എന്നാൽ മറ്റിനങ്ങൾക്ക് താങ്ങും പന്തലും ആവശ്യമാണ്. ഭാഗികമായി പടരുന്ന കുറ്റിപ്പയറിനങ്ങളാണ് കൈരളി, വരുൺ, അനശ്വര, കനകമണി, അർക്കഗരിമ തുടങ്ങിയവ. ലോല, വൈജയന്തി, ശാരിക, മാലിക, കെ എം വി 1, മഞ്ചേരി ലോക്കൽ കുരുത്തോലപ്പയർ, വയലത്തൂർ ലോക്കൽ എന്നിവ പടർന്നു വളരുന്ന ഇനങ്ങളാണ്.

പയർവർഗ്ഗ വിളകൾ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഗോതമ്പിന്റെ മൂന്നിരട്ടിയും അരിയുടെ നാലിരട്ടിയും പ്രോട്ടീൻ ഉൾക്കൊള്ളുന്നു. ധാന്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യാക്കാരുടെ ആഹാരത്തിലെ പ്രധാന ഘടകമാണ് പയർവർഗ്ഗങ്ങൾ. ഇവ ഏതു കാലാവസ്ഥയ്ക്കും ഏതുതരം മണ്ണിനും അനുയോജ്യമാണ്. ലെഗുമി നോസേ വിഭാഗത്തിൽപെടുന്ന ഇവയ്ക്ക് അന്തരീക്ഷ നൈട്രജനെ നൈട്രജൻ സംയുക്തങ്ങളാക്കി സ്ഥിരീകരിക്കാനുള്ള (Nitrogen fixation) കഴിവുണ്ട്.

അന്തരീക്ഷ നൈട്രജനെ നൈട്രജൻ സംയുക്തങ്ങളാക്കി മൂലാർബുദങ്ങളിൽ സൂക്ഷിക്കുകയും മണ്ണിലേക്കു ചേർക്കുകയും ചെയ്യുന്നതിലൂടെ മണ്ണിന്റെ ഫലപുഷ്ട്ടി നിലനിർത്താൻ സഹായിക്കുന്നു. ഇങ്ങനെ ഇവ മണ്ണിലെ ജൈവാംശം കൂട്ടുന്നു. ഒറ്റവിളയായും ബഹുവിളയായും കൃഷി ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. കൃഷി ചെയ്യുന്നതിന് വളരെ കുറച്ചുമാത്രം വളം ചേർത്താൽ മതി എന്നതിനാൽ കൃഷി ചെലവ് കുറവാണ്. അധികം മണ്ണിളക്കം ആവശ്യമില്ലാത്തതിനാൽ അധ്വാനവും ജോലിക്കൂലിയും ലാഭം. ഹ്രസ്വകാല വിളവായതിനാൽ കൂടുതൽ തവണ കൃഷിചെയ്യാനാകുന്നു.

കൃഷിരീതി

ഏതു കാലാവസ്ഥയിലും പയർ നടാം. എന്നാൽ മഴയെ ആശ്രയിച്ചുള്ള കൃഷി ജൂൺ മാസത്തിലാണു തുടങ്ങേണ്ടത്. ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയർ 16 ഗ്രാമും കുറ്റിപ്പയർ 60 ഗ്രാമും മതിയാകും. ഗ്രോബാഗ്, ചെടിച്ചട്ടികൾ, തടങ്ങൾ എന്നിവയിൽ പയർ നടാം. തനതു വിളയായി മാത്രമല്ല ഇടവിളയായും ചില പയറിനങ്ങൾ നടാറുണ്ട്. പൂസ കോമൾ എന്ന കുട്ടി വയറിനം ഇതിനു യോജിച്ചതാണ്. വിത്തുകൾ നേരിട്ടു നടുന്നതാണ് പാകി പറിച്ചു നടുന്നതിനെക്കാൾ നല്ലത്. പയറിൽ നിമാ വിരയുടെ ശല്യമുണ്ടാകാതിരിക്കാൻ വിത്തു പാകുന്നതിനു രണ്ടാഴ്ച മുമ്പ് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ച ഇലയോ മണ്ണിൽ ചേർക്കുന്നതു നല്ലതാണ്.

തടങ്ങൾ ഒരുക്കുമ്പോൾ കുമ്മായം, ചാണകപ്പൊടി, എല്ലു പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി ചേർത്ത് നന്നായി മണ്ണിളക്കണം. വിത്തുകൾ നടുന്നതിനു മുമ്പ് അരമണിക്കൂർ വെള്ളത്തിലോ സ്യൂഡോമോണാസ് ലായനിയിലോ മുക്കിവയ്ക്കു ന്നത് വേഗം മുളയ്ക്കുന്നതിനു നല്ലതാണ്. മൂന്നോ നാലോ വിത്ത് ഒരു കുഴിയിൽ നടാം. പാകുമ്പോൾ അധികം ആഴത്തിലാകാതെ നോക്കണം. രാവിലെയും വൈകിട്ടും ചെറുതായി നനച്ചു കൊടുക്കണം.

വിത്തു മുളച്ചുകഴിഞ്ഞാൽ ആരോഗ്യമുള്ള തൈകൾ നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യാം. ചെടി വളർന്നു രണ്ടു മൂന്ന് ആഴ്ച്ചയ്ക്കുശേഷം കടലപ്പിണ്ണാക്ക് ചെടിയൊന്നിന് 50-100 ഗ്രാം കണക്കിന് വേപ്പിൻപിണ്ണാക്ക് കലർത്തി ചെടിയിൽ നിന്ന് ഒരടി അകറ്റി ഇട്ടുകൊടുക്കണം. ഫിഷ് അമിനോ ആസിഡും പുളിപ്പിച്ച കടലപ്പിണ്ണാക്കും കൃത്യമായ ഇടവേളകളിൽ നല്കുന്നതു നല്ലതാണ്. പടർന്നു വളരുന്ന പയറിനങ്ങൾക്കു പടരാനുള്ള സൗകര്യമൊരുക്കണം. കായ്കൾ അധികം മൂക്കുന്നതിനു മുമ്പ് പറിക്കണം. വിളയാൻ നിർത്തുന്നത് കായ്ഫലം കുറയ്ക്കും.

പയറിൽ മുഞ്ഞയുടെ ഉപദ്രവം കാണാറുണ്ട്. പയറിലെ മുഞ്ഞയെ നിയന്ത്രിക്കാൻ ഫ്യൂസേറിയം പല്ലിഡോറോസിയം എന്ന ഫംഗസ് ഉപയോഗിക്കാം 400 ച. കി. മീ സ്ഥലത്തേക്ക് 3 കി ഗ്രാം എന്ന നിരക്കിൽ ഒരൊറ്റത്തവണ പ്രയോഗിച്ചാൽ മതിയാകും, ചിത്രകീടങ്ങൾ, കായ് തുരപ്പൻ പുഴു എന്നിവയാണ് പയറിന്റെ മറ്റു ശത്രുക്കൾ. പയറിൽ പുളി കുറുമ്പുകളെ വളർത്തുക, 10% വീര്യമുള്ള വേപ്പെണ്ണ എമൽഷൻ തളിക്കുക, ഗോമൂത്രത്തിൽ കാന്താരിമുളക് അരച്ചു ചേർത്ത് തളിക്കുക എന്നിവ കീടനിയന്ത്രണത്തിനു സഹായിക്കും. സംഭരണസമയത്ത് 1% കടല എണ്ണയോ വെളിച്ചെണ്ണയോ പുരട്ടി സൂക്ഷിച്ചാൽ പയർ വിത്തിനു കീടബാധ ഉണ്ടാകുകയില്ല.

English Summary: LONG YARD BEANS SEED IS TO BE PLANTED IN POTTRAYS

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds