കേരളത്തിലെ ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങൾക്ക് ആവശ്യമായതിനാൽ താമരപ്പൂക്കൾക്ക് വിപണിസാധ്യതയുണ്ട്. താമരകൃഷി പലയിടങ്ങളിലും തുടങ്ങിയിട്ടുമുണ്ട്. താമരയുടെ വിത്തും ചെളിയിൽ വളരുന്ന തണ്ടും ഉപയോഗിച്ച് കൃഷി തുടങ്ങാം. വിത്ത് പരുപരുത്ത പ്രതല ത്തിൽ ഉരച്ച് തോടിന്റെ കനം കുറച്ച് വെള്ളത്തിൽ പാകിയാൽ ഒന്നര മാസത്തിനുള്ളിൽ മുളയ്ക്കും. മൂന്ന് മുളകളെങ്കിലുമുള്ള വിത്ത് വേണം നടാൻ. ഒഴുക്കു കുറഞ്ഞ ജലാശയമോ, പൂന്തോട്ടത്തിലെ കുളമോ സിമന്റ് ടാങ്കോ താമര വളർത്തുന്നതിനായി ഉപയോഗിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തെ താമര നന്നായി വളരൂ.
വിത്ത് നടുന്നതിന് മുൻപ് കുളത്തിന്റെ അടിത്തട്ടിൽ ചെളി, മണ്ണ്, കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതത്തിൽ കുറച്ച് വേപ്പിൻ പിണ്ണാക്ക് ചേർത്ത് 50 സെ.മീ കനത്തിൽ നിറക്കുക. ഈ മിശ്രിതത്തിൽ വിത്ത് നടാം. നന്നായി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് വെള്ളം നിറയ്ക്കാം. വളർച്ചക്കായി വർഷത്തിലൊരിക്കൽ ചാണകം വളമായി നൽകാം. ആവശ്യമെങ്കിൽ രാസവളവും ഉപയോഗിക്കാം. ചെറിയ പാത്രങ്ങളിലും ഇത്തരത്തിൽ താമര കൃഷി ചെയ്യാവുന്നതാണ്.
മലപ്പുറം ജില്ലയിലെ തിരുനാവായയിലും പരിസരപ്രദേശങ്ങളിലും താമരകൃഷി വിജയകരമായി ചെയ്യുന്നുണ്ട്. പൊന്നാനി കോൾ മേഖലയിൽ പലയിടത്തും പുഞ്ചകൃഷിയില്ലാത്ത സമയങ്ങളിൽ വെള്ള താമര കൃഷിചെയ്യുന്നു.
കിഴങ്ങിൽ അടങ്ങിയിരിക്കുന്ന നാരുകളും അന്നജവും കഴിക്കുന്നത് അമിത രക്തസമ്മർദ്ദം നിയന്ത്രിക്കും. ദഹനവും സുഗമമാക്കും. താമരക്കിഴങ്ങ് പൊടിച്ച് നല്ലെണ്ണയിലിട്ട് മൂപ്പിച്ച് തലയിൽ തിരു മുന്നത തലയ്ക്കും കണ്ണിനും നല്ല തണുപ്പുണ്ടാകും. ഉറക്കം സുഖകമാക്കുകയും കിഴങ്ങിന്റെ നീരെടുത്ത് തലയിൽ പുരട്ടുന്നതും നല്ല ഉറക്കം കിട്ടുന്നതിനു സഹായിക്കും. താമരയുടെ കിഴങ്ങും തണ്ടും ആഹാരാവശ്യത്തിനും വളരെ അധികം ഉപയോഗിക്കുന്നു.
താമരക്കിഴങ്ങും വിത്തും ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകം ചെയ്യാതെയും ഭക്ഷിക്കാം. ക്ഷേത്രങ്ങളിൽ പൂജയ്ക്കു ഉപയോഗിക്കുന്ന പ്രധാന പുഷ്പമാണ് താമര. മലിനജലത്തെ ശുദ്ധീകരിക്കാൻ കഴിവുള്ള ചെടിയാണ് താമര. അജൈവമാലിന്യങ്ങളേയും രാസമാലിന്യങ്ങളേയും ക്ലോറിനേയും വലിച്ചെടുത്ത് നശിപ്പിക്കാൻ താമരക്ക് കഴിയും, താമരയുടെ കിഴങ്ങ്, തണ്ട് എന്നിവയിൽ നിന്നെല്ലാം പല തരത്തിലുള്ള കൊണ്ടാട്ടങ്ങൾ ഉണ്ടാക്കുന്നു. താമരയില ഭക്ഷണം വിളമ്പുന്നതിനും പലയിടങ്ങളിലും ഉപയോഗിക്കുന്നു.
Share your comments