ആയുർവേദത്തിൽ വെന്ത വെളിച്ചെണ്ണ ധാരാളം രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്. നമ്മുടെ അടുക്കളയിൽ ചുരുങ്ങിയ അളവിൽ കോൾഡ് പ്രസ് വഴി ഇത് ലളിതമായി ഉണ്ടാക്കാൻ സാധിക്കും. വൻതോതിൽ ഉത്പാദിപ്പിക്കുന്നതിന് സെൻ ട്രിഫ്യൂജ് മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണ ഒലിവ് ഓയിലിനേക്കാൾ വെളിച്ചെണ്ണയ്ക്കുണ്ട് ഔഷധമൂല്യം.
വെന്ത വെളിച്ചെണ്ണ വീടുകളിൽ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. നാലു മുതൽ അഞ്ചു വരെ മൂപ്പത്തിയ തേങ്ങ ചിരകി നാല് മുതൽ അഞ്ച് ഗ്ലാസ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. നേർത്ത തുണിയുപയോഗിച്ച് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുക. ഏകദേശം നാലു മുതൽ അഞ്ചു ലിറ്റർ വരെ പാൽ കിട്ടും. അത് ഒരു പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്‌ജിൽ 24 മണിക്കൂർ നേരം വയ്ക്കുക. പിന്നീട് പുറത്തെടുത്ത് കഴിയുമ്പോൾ മുകളിൽ കട്ടിയുള്ള വെളുത്ത പാൽക്കട്ടിയുണ്ടാവും. ഇത് ഉരുക്കുവാനുള്ള പാത്രത്തിലേക്ക് മാറ്റാം.
വെള്ളത്തിൽ വരുന്ന ബാക്കി ഭാഗം അരിച്ചെടുത്ത് ചേർക്കാം. ഈ പാത്രം ചെറിയ തീയ്യിൽ ചൂടാക്കുക. നന്നായി ഇളക്കി കൊടുക്കണം. ഏകദേശം അരമണിക്കൂർ എത്തുമ്പോഴേക്കും സ്വർണ്ണ നിറത്തിൽ എണ്ണ തെളിഞ്ഞു വരും. ബാക്കി പീരയ്ക്ക് തവിട്ടു നിറമാവുകയും മണൽ രൂപമാവുകയും ചെയ്യും. നേർത്ത തുണിയിലരിച്ച് എണ്ണ വൃത്തിയുള്ള സ്‌പടിക പാത്രത്തിൽ സൂക്ഷിക്കാം. ബാക്കി പാത്ര ത്തിലുള്ള എണ്ണയുടെ അംശവും, തുണിയിൽ പറ്റിയ എണ്ണയും, പീരയിൽ വരുന്ന എണ്ണയും നമ്മുടെ മുഖത്തും, തൊലിയിലും പുരട്ടാം.
Share your comments