ഇഞ്ചിയുടെ രൂപ സാദൃശ്യമുണ്ടെങ്കിലും ഏഴടി വരെ ഉയരം വക്കുന്ന ഇവയുടെ ഇലകൾ നീണ്ട് വലിപ്പമേറിയവയാണ്. നട്ടു കഴിഞ്ഞാൽ 3 വർഷം കൊണ്ട് വിളവെടുക്കാം. ഒരേക്കറിൽ നിന്നും ഏകദേശം 10 ടണ്ണിലേറെ പച്ച കിഴങ്ങ് ലഭിക്കും. മാർച്ച് - ഏപ്രിൽ മാസത്തോടുകൂടി സ്ഥലമൊരുക്കി ഒരു മീറ്റർ അകലത്തിൽ സാമാന്യം വലിപ്പമുള്ള തടങ്ങളൊരുക്കാം.
അടിവളമായി കാലിവളമോ, മറ്റു ജൈവവളങ്ങളോ ചേർത്ത്, കട മുറിച്ച കിഴങ്ങു കഷണങ്ങൾ നടാം. കൃത്യമായി കളകൾ നീക്കം ചെയ്ത് വളങ്ങൾ ചേർത്ത് മണ്ണിളക്കി അടുപ്പിച്ച് കൊടുക്കണം. മറ്റു കീടങ്ങളുടെ ശല്യമോ കാട്ടുമൃഗങ്ങളുടെ ശല്യമോ രോഗങ്ങളോ ഇവയെ ബാധിക്കാറില്ല. അതിനാൽ വലിയ പരിചരണങ്ങളൊന്നും ആവശ്യമില്ല. പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് നാട്ടിലുള്ള പുരയിടങ്ങളിലേയ്ക്കു യോജിച്ച പരിപാടിയാണ് മലയിഞ്ചി കൃഷി.
മൂന്നാം വർഷമാകുന്നതോടുകൂടി നട്ട പ്രദേശമാകെ പടർന്ന് വളർന്ന് തുറു പോലെയാകും. ഇവ പറിക്കുമ്പോൾ മൂന്നു തട്ട് വരെ കിഴങ്ങുകൾ കാണും. മുകളിൽ തട്ട് മൃദുലമാണെങ്കിൽ മറ്റു രണ്ട് തട്ടിലെയും കിഴങ്ങുകൾ വളരെ കാഠിന്യമുള്ളതാണ്. നന്നായി വേരുകളുണ്ടാവും. മൂർച്ചയുള്ള കല്ലിൻ കഷണങ്ങൾ നിവർത്തി വച്ച് അതിലിടിച്ച് ചെറിയ കഷണണങ്ങളാക്കാം. ഡിസംബർ ജനുവരി മാസങ്ങളിൽ വിളവെടുത്ത്, വേരുകളും മണ്ണും നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി 10 ദിവസം വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം
ശരീരത്തുള്ള വിഷാംശങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം രക്തപ്രവാഹ ശേഷി കൂടുന്നതിനാൽ ഹൃദ്രോഗികൾക്കു ഗുണമാണ്.
ദഹനശേഷി കൂട്ടുകയും അൾസർ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ ആസ്ത്മ തുടങ്ങിയവയ്ക്കും ആശ്വാസം തരും. വാതരോഗികൾക്കു ശ്വാസകോശ രോഗങ്ങൾക്കും മികച്ച ഔഷധമാണ്. ഇതിലടങ്ങിയ Gingerol കാരണം ചുരുക്കത്തിൽ വലിയ പരിചരണ മുറകൾ ആവശ്യമില്ലാതെ അവ തെങ്ങിൻ തോട്ടത്തിലെ ഇടവിളയാണ്.
Share your comments