മാങ്ങ കൂടുതൽ കായ്ക്കാൻ
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ മാവ് പുഷ്പിക്കുന്നതിനും കായ പിടുത്തത്തിനുമായി ഹോർമോൺ പ്രയോഗിക്കുന്നുണ്ട്. പക്ഷെ രണ്ട് മാവുകളിൽ മാത്രമായി ഹോർമോൺ പ്രയോഗം പ്രായോഗികമല്ല പകരം നല്ല കായ പിടുത്തം ഉണ്ടാവാനായി മുട്ട അമിനോ ആസിഡ് 5 മില്ലി ലിറ്റർ എന്നതോതിൽ പൂവിരിഞ്ഞു ഉണ്ണിമാങ്ങകൾ ആകുമ്പോൾ പുഴു വരാതെ സംരക്ഷിക്കാൻ ഫിറമോൺ കെണി ഉപയോഗിക്കാം. (ഒരു മരത്തിന് ഒരു കെണി) മാങ്ങ വിളവെടുക്കുന്ന സമയത്ത് നന്നായി തുടച്ച് 50 സെൻറ് ഗ്രേഡിൽ 15 മിനിറ്റ് ഇട്ടതിനുശേഷം സൂക്ഷിച്ചുവെച്ചാൽ പുഴുക്കുത്ത് ഇല്ലാതെ മാങ്ങ പഴുത്തു കിട്ടും
മാതളത്തിൻറെ പൂവ് കൊഴിയാതിരിക്കാൻ
മുട്ട അമിനോ ആസിഡ് നാല് അഞ്ച് മില്ലി / ലിറ്റർ എന്ന തോതിൽ എടുത്ത് പൂവിരിഞ്ഞു കഴിഞ്ഞ് ഇടയ്ക്കിടെ തളിച്ചു കൊടുക്കണം. കൂടാതെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ ആയ വെള്ളീച്ച ,മീലി ബഗ്, ഇലപ്പേൻ എന്നിവയുടെ ആക്രമണം ഇല്ലെന്ന് ഉറപ്പു വരുത്തണം. തണുത്ത കാലാവസ്ഥയിൽ പലപ്പോഴും കായ പിടുത്തം കുറവായിരിക്കും.
പച്ചക്കറിച്ചെടികളുടെ പൂവുകള്‍ കൊഴിഞ്ഞു കായ്കള്‍ ഉണ്ടാകാതെ പോകുന്നത് അടുക്കളത്തോട്ടമൊരുക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്‌നമാണ്. ഇതിനായി പലതരത്തിലുള്ള പ്രതിവിധികളും പരീക്ഷിച്ചു നോക്കിയിട്ടുമുണ്ടാകും. മുട്ട കൊണ്ടു നിര്‍മിക്കുന്ന ലായനി ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കി നല്ല കായ്ഫലം നേടാം. മുട്ട, ചെറുനാരങ്ങ നീര്, ശര്‍ക്കരപ്പൊടി എന്നിവയാണ് ഇതു നിര്‍മിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
മുട്ടലായനി നിര്‍മ്മിക്കുന്ന രീതി
v ആകൃതിയിലുള്ള ഒരു പാത്രത്തില്‍ 12 മുട്ട അടുക്കി വയ്ക്കുക. മുട്ട മുങ്ങി നില്‍ക്കത്തക്ക രീതിയില്‍ ചെറുനാരങ്ങനീര് ഒഴിക്കുക. വായു കടക്കാത്ത രീതിയില്‍ അടച്ച് 15 ദിവസം തണലത്ത് വയ്ക്കുക. പത്തു ദിവസം കഴിയുമ്പോള്‍ മുട്ടത്തോട് മുഴുവന്‍ ദ്രവിച്ചിട്ടുണ്ടാവും. ഈ മിശ്രിതം നന്നായി ഇളക്കി ഇതിലേക്ക് 300 ഗ്രാം ശര്‍ക്കരപ്പൊടി ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. 10 ദിവസം കൂടി അടച്ചു തണലില്‍ സൂക്ഷിക്കുക.
ഉപയോഗിക്കുന്ന വിധം
150 മില്ലി ലിറ്റര്‍ മുട്ട ലായനി എടുത്ത് അതിലേക്ക് അഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്താണ് ചെടികളില്‍ പ്രയോഗിക്കേണ്ടത്. ഇതു ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും തളിക്കുകയും ചെയ്യാം
Share your comments