മഞ്ജു ബിജു തിരുവനന്തപുരം ജില്ലയിലെ വർക്കല ഇടവയിൽ താമസിക്കുന്നു. ഭർത്താവ് ബിജു, അദ്ദേഹം ഒരു പ്രവാസിയാണ്.
അഞ്ച് വർഷത്തിൽ അധികമായി മഞ്ജു ബിജു കൃഷി ചെയ്യുന്നു. ആദ്യം ഗ്രോബാഗിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദിപ്പിച്ച് കൊണ്ടാണ് തുടക്കം. കൃഷിഭവനിൽ നിന്ന് ഗ്രോബാഗിൽ തിരിനന എന്ന പുതിയ ഒരു കൃഷിരീതി ചെയ്യാനായി 16 ഗ്രോബാഗ് തന്നു. അതിൽ നല്ല വിളവ് ലഭിച്ചതിനാൽ ഏറെക്കുറെ ഗ്രോബാഗിൽ തിരിനന ചെയ്തു.
തിരിനന കൃഷി വിജയം ആയതിനാൽ കൃഷിഭവനിൽ നിന്ന് മഴമറ ചെയ്തു. മഴമറയിൽ തിരിനന വലിയ വിജയം ആയപ്പോൾ കൃഷി ഓഫീസർ സുരേഷ് കൃഷി കുറച്ചുകൂടി വിപുലപ്പെടുത്താൻ നിർദ്ദേശം നൽകിയത്. അങ്ങനെയാണ് അയിരൂർ ഇലകമൺ കൃഷിഭവന്റെ പരിധിയിൽ കൃഷിഭവന്റെ നിർദ്ദേശപ്രകാരം കുടുംബവസ്തുവായ 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്തത്. അവിടെ ഓപ്പൺ പ്രിസിഷൻ രീതിയിൽ കൃഷി ചെയ്യാൻ തീരുമാനിച്ചു.
മണ്ണ് നന്നായി കിളച്ച് ഇളക്കി ഗുണനിലവാരം ഉള്ള നീറ്റുകക്ക കൊണ്ടുവന്ന് കൃഷി സ്ഥലത്ത് തന്നെ നീറ്റി തണുത്തതിന് ശേഷം മണ്ണിൽ ചേർത്ത് 15 ദിവസത്തിന് ശേഷം അടിവളമായി ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ചാണകം, കരിയില കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, എല്ലു പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് മൾച്ചിംഗ് ഷീറ്റ് വിരിച്ച് ജലസേചനത്തിനായി ഡ്രിപ്പ് സംവിധാനം ചെയ്തു.
രണ്ട് ദിവസത്തിന് ശേഷം തൈകൾ നടുന്ന ഭാഗം മാർക്ക് ചെയ്തു. അവിടെ വാം ഇട്ടതിന് ശേഷം തൈകൾ നട്ടു. തൈകൾ അഞ്ചില പരുവം ആയപ്പോൾ സ്യൂഡോമോണാസ് സ്പ്രേ ചെയ്തു. കൃത്യമായ ജലസേചനവും വളപ്രയോഗവും നൽകി. അങ്ങനെ നല്ല വിളവ് ലഭിച്ചു. കൃഷിഭവന്റെ ഇക്കോ ഷോപ്പ് വഴി വിപണനം ബുദ്ധിമുട്ടില്ലാതെ നടന്നു.
2021 ൽ ഇടവ കൃഷിഭവന്റെ മാതൃകാ കർഷകയ്ക്ക് ഉള്ള അവാർഡും അതേ വർഷം തന്നെ ഇലകമൺ കൃഷിഭവന്റെ മികച്ച കർഷകയ്ക്ക് ഉള്ള അവാർഡും എനിക്ക് നൽകി ആദരിച്ചു. കേരളകർഷകൻ 2022 മാർച്ച് മാസത്തെ പംക്തിയിൽ ഒരു പച്ചക്കറിക്കഥ എന്ന പേരിൽ ഒരു ലേഖനം വരികയുണ്ടായി.
ഏറ്റവും വലിയ സ്വപ്നം കൃഷിയിടം ഒരു ഫാം ഹൗസ് ആക്കി മാറ്റണം എന്നുള്ളതാണ്. സമ്പൂർണ്ണമായ ഒരു കൃഷിത്തോട്ടം.
ഈ വർഷത്തെ സരോജിനി - ദാമോദരൻ ഫൗണ്ടേഷന്റെ തിരുവനന്തപുരം ജില്ലയിലെ മികച്ച കർഷകയ്ക്കുള്ള അവാർഡിൽ എത്തി നിൽക്കുന്നു മഞ്ജു ബിജുന്റെ കൃഷി
Phone - 9745494280
Share your comments