മൈക്രോഗ്രീൻസിനായി ഉപയോഗിക്കുന്ന വിത്തുകളുടെ ഗുണമേന്മ പ്രധാനമാണ്. സ്വാഭാവിക പരാഗണത്തിലൂടെ ലഭ്യമായ 'മൈക്രോഗ്രീൻസ് സീഡ്‌സ്' ഇന്ന് ഓൺലൈൻ വിപണിയിൽനിന്നടക്കം വാങ്ങാം . ചെറുപയറിലാണു തുടക്കമെങ്കിലും പിന്നീട് അധിക പോഷകമേന്മകൾ കണക്കിലെടുത്ത് ശീതകാല ഇനങ്ങൾ ഉൾപ്പെടെയുള്ള പച്ചക്കറികളിലേക്കു റാഡിഷ്, ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ലവർ, ബേസിൽ, കാരറ്റ്, അൽഫാൽഫ, ബ്രോക്കളി എന്നിവയുടെയല്ലാം മൈക്രോഗ്രീൻസ് ഒരുക്കാം . വീറ്റ്ഗ്രാസ്, സൺഫ്ലവർ, ഉലുവ, കടുക് എന്നിവയുമുണ്ട്.
ശീതീകരിച്ച മുറിയിൽ 5 തട്ടുകളുള്ള 3 സ്റ്റാൻഡുകൾ ക്രമീകരിച്ചാണു കൃഷി ചെയ്യാം . മൂന്നു ട്രേകൾ അടങ്ങുന്നതാണ് ഒരു മൈക്രോഗ്രീൻസ് കൃഷിയിടം. അടിയിലൊരു ട്രേ, അതിലേക്ക് പകുതി ഇറങ്ങിയിരിക്കുന്ന മറ്റൊരു ട്രേ, മുകളിൽ മൂടിയായി മുന്നാമത്തേത്. നടുവിലെ ട്രേ മാത്രം ദ്വാരങ്ങളുള്ളതാണ്. അതിൽ ചകിരിച്ചോർ നിരത്തി, വിത്തിട്ട് വെള്ളം തളിച്ചു മുടിവച്ച് മുകളിൽ ചെറിയ ഭാരം കയറ്റിവയ്ക്കുന്നു. അടുത്ത 3-4 ദിവസങ്ങളിൽ മൂടി തുറന്നു വെള്ളം തളിക്കണം. നടുവിലെ ട്രേയിലെ ദ്വാരത്തിലൂടെ വേരുകൾ താഴേക്കു നീണ്ടു തുടങ്ങുന്നതോടെ അടിയിലെ ട്രേയിൽ വെള്ളം ഒഴിച്ചു നൽകുന്നു. ഒപ്പം മുളച്ച വിത്തുകൾക്കു വളരാനായി മുടി നീക്കിയ ട്രേ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിനടിയിൽ ക്രമീകരിക്കുന്നു.
വെള്ളവും വെളിച്ചവും വെള്ളവും വെളിച്ചവും സ്വീകരിച്ചു വളരുന്ന ഈ മൈക്രോഗ്രീൻസ് ഇനങ്ങൾ പലതിനും വിളവെടുപ്പുകാലം പലതാണ്. ബീറ്റ്റൂട്ട് പോലെ മുള വരാൻ തന്നെ 3-4 ദിവസ മെടുക്കുന്നവയുടെ കാര്യത്തിൽ വിളവെടുപ്പെത്താൻ 14 ദിവസം വേണ്ടി വരും. അതേസമയം വിത്തിട്ട് 6-7 ദിവസംകൊണ്ട് റാഡിഷ് വിളവെടുപ്പിനു പാകമാകും. വിത്തിന്റെ പത്തിരട്ടി വിളവ് എന്നാണു കണക്ക്. അതായത്, 20 ഗ്രാം വിത്തിട്ടാൽ 200 ഗ്രാം മൈക്രോഗ്രീൻസ് ലഭിക്കും. വേരിനു മുകളിൽ വച്ച് അരിഞ്ഞെടുത്ത് പുതുമയോടെ തന്നെ പായ്ക്ക് ചെയ്‌ത് വിപണിയിലേക്ക് അയയ്ക്കാം.
Share your comments