കേരളത്തിലെ വനമേഖലകളില്‍ കാണപ്പെടുന്ന അപൂര്‍വസസ്യമാണ് മൂട്ടിപ്പഴം. പൂക്കളുടെ മനോഹാരിതയും കായ്കളുടെ ഭംഗിയുംകൊണ്ട് മൂട്ടിമരം എല്ലാപേരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. മരത്തിന്റെ മൂട്ടിൽ ഉണ്ടാകുന്നതുകൊണ്ടാണ് ഇതിനു മൂട്ടിപ്പഴം എന്ന് പേര് വന്നത് എന്ന് പറയുന്നത്. നിത്യഹരിതമായ ഇലപ്പടര്‍പ്പോടെ വളരുന്ന ചെറുവൃക്ഷമാണ് മൂട്ടി.
സസ്യനാമം ബക്കോറിയ കോര്‍ട്ടലിന്‍സിസ്.
ജനവരി മാസത്തോടെ പ്രകൃതിയണിയിച്ച പട്ടുപോലെ മൂട്ടിമരത്തിന്‍റെ തായ്ത്തടി നിറയെ ഇളം ചുവപ്പു പൂക്കള്‍ വിരിയും തുടര്‍ന്ന് ചെറുകുലകളായി കായ്കളുടെ കൂട്ടം മൂട്ടിമരം നിറയെ കാണാം. ഇവ പഴുക്കുമ്പോള്‍ മങ്ങിയ ചുവപ്പുനിറമാകും. പഴങ്ങള്‍ക്കുള്ളിലെ പള്‍പ്പ് ഭക്ഷിക്കാം. മധുരവും പുളിയും കലര്‍ന്നതാണ് രുചി. പഴങ്ങള്‍ക്കുള്ളിലെ ചെറുവിത്തുകളാണ് നടീല്‍വസ്തു. ഇവ മണലില്‍ പാകിക്കിളിര്‍പ്പിച്ച് തൈകള്‍ നടാം. ബഡ് ചെയ്‌തും ഗ്രാഫ്റ്റ് ചെയ്‌തും തൈകൾ വളർത്താം. നല്ല ചൂടുകാലത്തു മാത്രമേ ഈ മരം കായ്‌ക്കൂ . വെള്ളക്കെട്ടില്ലാത്ത ഏതുമണ്ണിലും മൂട്ടിമരം വളര്‍ത്താം. നല്ലൊരു തണല്‍വൃക്ഷം കൂടിയാണിത്
തൊടുപുഴ വണ്ണപ്പുറം മലേക്കുടിയിൽ വീട്ടിൽ കർഷക ദമ്പതികളായ ബേബി ലിസി എന്നിവരുടെ വീട്ടിൽ 35 വർഷമായി മൂട്ടി മരം ഉണ്ട്. തൊമ്മൻകുത്ത് ഭാഗത്തുള്ള വനത്തിൽ നിന്നാണ് ബേബി ഈ മരത്തിന്റെ തൈ കൊണ്ടുവന്നു വച്ചത്. രണ്ടു മരം കൊണ്ടുവന്നു വച്ചിരുന്നു. ആൺ മരവും പെൺ മരവും വേണം എന്ന് പറഞ്ഞത് കൊണ്ടാണ് രണ്ടെണ്ണം കൊണ്ടുവന്നത്. അവ അടുത്തടുത്ത് വച്ചു. ഒരു മരത്തിൽ നിറയെ കായ്ക്കും, മറ്റൊന്നിൽ അധികമില്ല.
മൂട്ടിമരത്തിന്റെ നേഴ്സറി
നിറയെ കായ് പിടിച്ചു നിൽക്കുന്നത് കാണാൻ തന്നെ ആളുകൾ വരുമായിരുന്നു ആദ്യകാലത്ത്. അങ്ങനെ ആവശ്യക്കാരേറിയപ്പോൾ മൂട്ടി മരത്തിന്റെ ഒരു നേഴ്സറി തുടങ്ങി. ഇപ്പൊ നല്ല രീതിയിൽ നഴ്സറി നടത്തിക്കൊണ്ടു പോകുന്നുണ്ടെന്നും ബേബി പറഞ്ഞു. ബഡ് തൈകളും ഗ്രാഫ്ട് തൈകളും വിൽക്കുന്നുണ്ട്. അടിമാലിയിൽ നിന്നുള്ള ഒരു സുഹൃത്താണ് മരങ്ങൾ നല്ല കമ്പു നോക്കി ബഡ് ചെയ്യാൻ സഹായിക്കുന്നത്. അല്ലാതെയും വിത്തുകൾ വീണു കിളിർത്ത തൈകളും വില്പന നടത്തുന്നുണ്ട്. രണ്ടെണ്ണം വേണമെന്നുള്ളതിനാൽ 5 മാസമായ തൈക്കു ജോഡിക്ക് 250 രൂപയാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആളുകൾ വന്നു വാങ്ങും. കാഴ്ചയിലും അതി മനോഹരമായ ഈ പഴങ്ങൾ കാണാൻ പോലും നിരവധിയാൾക്കാർ ബേബിയുടെ വീട്ടിൽ വരുന്നുണ്ട്. നടൻ ശ്രീനിവാസനും ഇതിന്റെ തൈ ബേബിയോട് വാങ്ങിയിട്ടുണ്ട്. ബേബിക്ക് മുട്ടിപ്പഴം കൂടാതെ റംബൂട്ടാൻ, മാംഗോസ്റ്റിൻ, റബ്ബർ, ജാതി തുടങ്ങിയവയുടെ വില്പനയും ഉണ്ട്.
രണ്ട് മരങ്ങൾ അടുത്തടുത്തു വച്ചു. ഒരു മരത്തിൽ നിറയെ കായ്ക്കും, മറ്റൊന്നിൽ അധികമില്ല. കായ് ഉണ്ടാകുമ്പോൾ ബ്രൗൺ കളർ ആണ്. പഴുത്താൽ നല്ല ചുവപ്പു നിറവും. ചെറിയ പുളിയോടു കൂടിയ മധുര മാണിതിന്. കുട്ടികൾ പറിച്ചു കൊണ്ടു പോകും. ഇതിന്റെ തൊണ്ട് അച്ചാറിടാനും നല്ലതാണ്. വളരെ ഔഷധ ഗുണമുള്ള പഴമാണിതെന്ന് വിദഗ്ധർ പറയുന്നു. മാസങ്ങളോളം കേടുകൂടാതെയിരിക്കുമത്രേ.
2 മരങ്ങൾ വച്ചാലേ കായ്ക്കൂ എന്നത് വിദഗ്‌ധാഭിപ്രായം അല്ല. എന്നാൽ ഒരു മരം ഉള്ളയിടങ്ങളിൽ കായ് ഉണ്ടാകുന്നുണ്ട്. എന്നാൽ കായുടെ ഉള്ളിൽ ഫലം ഇല്ല. വെറും തൊണ്ട് മാത്രം.വനത്തിൽ കാണുന്ന മരങ്ങളുടെ ചുവട്ടിലാണ് കായുണ്ടാവുക. എന്നാൽ ബേബി വീട്ടിൽ കൊണ്ടുവന്ന് വച്ചതിൽ മരത്തിന്റെ മുകളിലേയ്ക്കും ഉണ്ടായി. കാലാവസ്ഥ മാറിയതിനാൽ ഇത്തവണ കായ്‌ഫലം കുറവായിരുന്നു. നല്ല ചൂടുകാലാവസ്ഥയിൽ മാത്രമേ കായ്കൾ ഉണ്ടാവുകയുള്ളൂ.
ബേബിയുടെ ഫോൺ നമ്പർ 8075910944.
2 മരങ്ങൾ വച്ചാലേ കായ്ക്കൂ എന്നത് വിദഗ്‌ധാഭിപ്രായം അല്ല. എന്നാൽ ഒരു മരം ഉള്ളയിടങ്ങളിൽ കായ് ഉണ്ടാകുന്നുണ്ട്. എന്നാൽ കായുടെ ഉള്ളിൽ ഫലം ഇല്ല. വെറും തൊണ്ട് മാത്രം.വനത്തിൽ കാണുന്ന മരങ്ങളുടെ ചുവട്ടിലാണ് കായുണ്ടാവുക. എന്നാൽ ബേബി വീട്ടിൽ കൊണ്ടുവന്ന് വച്ചതിൽ മരത്തിന്റെ മുകളിലേയ്ക്കും ഉണ്ടായി. കാലാവസ്ഥ മാറിയതിനാൽ ഇത്തവണ കായ്‌ഫലം കുറവായിരുന്നു. നല്ല ചൂടുകാലാവസ്ഥയിൽ മാത്രമേ കായ്കൾ ഉണ്ടാവുകയുള്ളൂ.
ബേബിയുടെ ഫോൺ നമ്പർ 8075910944.
Share your comments