തിളക്കമുള്ള വലിയ പച്ചിലകൾ നിറയെ കീറിയതാണ് “മോൺസ്റ്റിറ' എന്ന അലങ്കാര ഇലച്ചെടിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. 'അസി' എന്ന സസ്യകുലത്തിലെ ഈ ഇലച്ചെടിയുടെ സസ്യ നാമം “മോൺസ്റ്റിറ ഡെലീഷ്യോസ് വിൻഡോലീഫ്, സെറിമാൻ, സ്പ്ലിറ്റ് ലിഫ് ഫിലോഡെൻഡൺ എന്നൊക്കെ വിളിപ്പേരുകളുണ്ട്.
വളരെ പ്രചാരം നേടിയ ഒരു ഇലച്ചെടിയാണ് മോൺസ്റ്റിറ. പ്രകൃതിയിൽ ഈ ചെടി വൃക്ഷങ്ങളിലും മറ്റും വായുവേരുകൾ (ഏരിയൽ റൂട്ട്സ്) എറിഞ്ഞ് പറ്റിപ്പിടിച്ച് ഉയരത്തിലേക്ക് വളരാറുണ്ട്. താഴേക്കു തൂങ്ങി വളരുന്ന വായുവേരുകൾ മണ്ണിൽ തൊടാനിടയായാൽ അവയിൽ നിന്ന് വീണ്ടും വേരു പൊട്ടുകയാണു പതിവ്. സാധാരണ ഗതിയിൽ മോൺസ്റ്റിറ അധികം ശിഖരങ്ങളുണ്ടാകുന്ന സ്വഭാവമില്ല; എങ്കിലും ചെടി 70 അടിയിലധികം ഉയരത്തിൽ പൊങ്ങി വളരാൻ കഴിവുള്ളതാണ്.
മോൺസ്റ്റിറ ചെടി തീരെ ചെറുതായിരിക്കുമ്പോൾ അതിന്റെ ഇളം ഇലകൾക്ക് ഹൃദയത്തിന്റെ ആകൃതിയായിരിക്കും. മാത്രവുമല്ല ഇലകൾ കീറിയിട്ടുമുണ്ടാവില്ല. പ്രായപൂർത്തിയായ ചെടിയുടെ ഇലകൾ ആണ് കീറാൻ തുടങ്ങുക.
Share your comments