<
  1. Organic Farming

മരച്ചീനിയിലെ ഗുരുതരമായ മൊസൈക് രോഗം 100 ശതമാനം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ

ലോകമെമ്പാടുമുള്ള മരച്ചീനി കൃഷി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മൊസൈക് രോഗം. ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നതുകൊണ്ട് ലോകഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കാൻ കഴിയുന്നത്ര പ്രാധാന്യമുള്ളതാണ് ഈ രോഗം.

Arun T

മരച്ചീനിയിലെ രോഗങ്ങളും രോഗനിയന്ത്രണവും

മൊസൈക് രോഗം mosaic disease in tapioca in kerala

ലോകമെമ്പാടുമുള്ള മരച്ചീനി കൃഷി പ്രത്യേകിച്ച് കേരളത്തിൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മൊസൈക് രോഗം. ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നതുകൊണ്ട് ലോകഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കാൻ കഴിയുന്നത്ര പ്രാധാന്യമുള്ളതാണ് ഈ രോഗം. പ്രത്യേകിച്ചും ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ ഭക്ഷ്യസുരക്ഷയെയാണ് ബാധിക്കുന്നത്. ഭാരതത്തിൽ മൊസൈക് രോഗം കാരണം രോഗപ്രതിരോധ ശക്തിയില്ലാത്ത ഇനങ്ങളിൽ 88 ശതമാനവും രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങളിൽ 50 ശതമാനവും വരെ വിളവ് കുറവ് അനുഭവപ്പെടാമെന്നു കണ്ടിട്ടുണ്ട്.

Leaf Mosaic Disease of Cassava (Tapioca,Maracheeni).  This disease is commonly known as CMD or Tapioca Mosaic Disease.   It is one of the worst diseases of tapioca severely affecting the productivity of the plant. CMD is characterized by the severe mosaic symptoms on leaves.  Light-green, yellow or white spots are formed on the leaves.  Affected leaves show mottling in the beginning.   Later the leaves show severe symptoms.  Discoloration, Malformation and Puckering of the leaf blade occur.  Vein clearing, vein banding and vein thickening.  The entire plant becomes stunted.

മരച്ചീനി കൃഷി ചെയ്യുന്ന ലോകരാജ്യങ്ങളിലെല്ലാം തന്നെ മൊസൈക് രോഗത്തെ
വളരെയധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നു. ഏറ്റവും ഗുരുതരം എന്നത് പോലെ തന്നെ ഏറ്റവും കൂടുതൽ വ്യാപിച്ചിട്ടുള്ളതും മൊസൈക് രോഗം തന്നെയാണ്. ഇനം, കാലാവസ്ഥ, പ്രായം, ചെടിയിലുള്ള വൈറസിന്റെ തോത് എന്നിവയെ ആശ്രയിച്ചിരിക്കും രോഗതീവ്രത.

രോഗലക്ഷണങ്ങൾ

ചെടികളുടെ വളർച്ചയെയും വിളവിനെയും കാര്യമായി ബാധിക്കുന്ന ഈ രോഗം കാരണം ഇലകൾ വിരൂപമാകുന്നു. അതായത് ചുരുണ്ട്, വലിപ്പം കുറഞ്ഞു സാധാരണ ഇലകളിൽ നിന്നും തീർത്തും വിഭിന്നമായി കാണുന്നു. കൂടാതെ ഇലകളിൽ മഞ്ഞ നിറം കാണാം. പച്ച നിറത്തിൽ പ്രത്യക്ഷമാകുന്ന മഞ്ഞ പുള്ളികളുടെ വലിപ്പം കൂടി പച്ചയും മഞ്ഞയും നിറങ്ങൾ കലർന്ന ഒരു തരം മൊസെക് മാതൃകയിൽ കാണുന്നതിനാലാണ്, രോഗത്തിന് ഈ പേര് വരാൻ കാരണം. ചിലയിനം മരച്ചീനികളിൽ ഇല നല്ല മഞ്ഞനിറമാകുന്നു. ഇലയുടെ വീതി വളരെ കുറഞ്ഞ് ഷൂ ലേസിന്റെ ആകൃതിയിൽ കാണുന്നതും വിരളമല്ല.
ചിലപ്പോൾ ഒരു ചെടിയിൽ തന്നെ പല രോഗലക്ഷണങ്ങൾ കണ്ടുവെന്നും വരാം. ചിലപ്പോൾ ഇളം ഇലകൾ രോഗലക്ഷണം കാണിച്ചാൽ തന്നെയും കുറച്ചു നാളുകൾക്കു ശേഷം രോഗലക്ഷണം അപ്രത്യക്ഷമാവുന്നതായി കണ്ടു വരാറുണ്ട്.

രോഗകാരണം വൈറസാണ് രോഗഹേതു. രണ്ടുതരം വൈറസുകളാണ് ഇന്ത്യയിൽ രോഗമുണ്ടാക്കുന്നത്. "ഇന്ത്യൻ കസാവ മൊസൈക് വൈറസ്', "ശ്രീലങ്കൻ കസാവ മൊസൈക് വൈറസ്'. രോഗസംക്രമണം പ്രധാനമായും നടീൽ വസ്തുവിലൂടെയും വെള്ളീച്ചകളിലൂടെയുമാണ്. എന്നാൽ, കുരുവിലുടെ രോഗം പകരുന്നില്ല. രോഗതീവ്രത പോലെ, ചെടിയുടെ ഇനത്തെയും, പ്രായത്തെയും അനുസരിച്ചായിരിക്കും വിളവ് കുറവ് അനുഭവപ്പെടുന്നത്. നടുമ്പോൾ തന്നെ രോഗബാധയേൽക്കുകയാണെങ്കിൽ നഷ്ടം വളരെ
കൂടുതലായിരിക്കും. എന്നാൽ, ചെടിക്ക് അഞ്ചു മാസം പ്രായമായതിനുശേഷമാണ് രോഗം വരുന്നതെങ്കിൽ വിളവ് നാശം താരതമ്യേന കുറവായിരിക്കും. രോഗവിമുക്തമായ ചെടികൾ ഉത്പാദിപ്പിക്കുവാൻ,  ടിഷ്യുകൾച്ചറും, പ്രത്യേക രീതിയിലിലുള്ള താപ നിയന്ത്രണവും രാസനിയന്ത്രണവും സഹായിക്കുന്നു.

ഈ ചെടികളെ വെള്ളീച്ചയുടെയും രോഗത്തിന്റെയും ശല്യമില്ലാതെ കൃഷിയിടത്തിൽ നട്ട്, കൂടുതൽ കമ്പുകൾ ഉണ്ടാക്കിയെടുക്കണം. പക്ഷെ ഇവയ്ക്ക് ജനിതകമായി രോഗപ്രതിരോധ ശക്തിയില്ല. അതിനാൽ കൃഷിയിടങ്ങളിൽ രോഗബാധയേൽക്കാം, എന്നിരുന്നാലും പ്രാഥമിക രോഗബാധ കിട്ടാതെ സംരക്ഷിക്കാം.

നിയന്ത്രണ മാർഗ്ഗങ്ങൾ

1. രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങളായ ശ്രീരക്ഷ, ശ്രീശക്തി, ശ്രീസുവർണ എന്നിവ കൃഷി ചെയ്യുക.
2. ടിഷകൾച്ചറിലൂടെ വൈറസ് വിമുക്തമാക്കിയ നടീൽ വസ്തുവിന്റെ ഉപയോഗം.
3. രോഗമില്ലാത്ത ചെടികളിൽ നിന്നെടുത്ത നടീൽ വസ്തുമാത്രം ഉപയോഗിക്കുക.
4. രോഗം നന്നായി ബാധിച്ച ചെടികളെ പിഴുത് മാറ്റി നശിപ്പിക്കണം.
5. കൃഷിയിടങ്ങളിൽ ശുചിത്വം പാലിക്കണം, സമയത്തിന് വിളവെടുക്കുക, വിളഭാഗങ്ങളുടെ ശരിയായ സംസ്കരണം, വൈറസിന്റെയും വെള്ളീച്ചയുടെയും സ്രോതസ് ഇല്ലായ്മ ചെയ്യാനായി, തനിയെ മുളച്ച മരച്ചീനികളെ നശിപ്പിച്ചു കളയണം.
6, ഒന്നോ രണ്ടോ മുളകൾ മാത്രമുള്ള തൈകൾ നഴ്സറിയിൽ ഉണ്ടാക്കി കൃഷിയിടത്തിലേക്ക് പറിച്ചു നടുന്ന രീതി അവലംബിക്കുകയാണെങ്കിൽ, വൈറസ് ബാധയുള്ളവയെ കണ്ടെത്തി മാറ്റാൻ കഴിയും.
7, വെള്ളീച്ചയെ നശിപ്പിക്കുന്നതിന് വേണ്ടി കീടനാശിനി, ഇമിഡാക്ലോപിഡ് 17.8 SL (0.3 മില്ലി 1 ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ തയമെത്തോക്‌സം 25 WG (0.3 മില്ലി 1 ലിറ്റർ വെള്ളത്തിൽ), രണ്ടാഴ്ച്ചയിലൊരിക്കൽ തളിയ്ക്കുക.

 

കിഴങ്ങ് അഴുകൽ

തമിഴ്നാട്ടിലാണ് ഈ കുമിൾ രോഗം കൂടുതലായും കാണുന്നത്. രോഗം ബാധിച്ച കൃഷിയിടങ്ങളിൽ ശരാശരി 50% വിളനാശം ഉണ്ടാക്കുന്ന ഈ രോഗം,അനുയോജ്യമായ കാലാവസ്ഥയും സാഹചര്യവുമാണെങ്കിൽ
90% വരെ വിളനാശം ഉണ്ടാക്കാൻ പോന്നവയാണ്.

രോഗലക്ഷണങ്ങൾ

ഇരുണ്ട്, വൃത്താകൃതി മുതൽ പ്രത്യേകിച്ച് ആകൃതിയൊന്നുമില്ലാത്ത തരം വരെയുള്ള പാടുകളാണ് കിഴങ്ങിൽ കാണുന്നത്. പലപ്പോഴും, വെള്ള നിറത്തിലുള്ള കുമിളിന്റെ വളർച്ചയും ഈ പാടുകളിൽ കാണാം. രോഗം മൂർച്ഛിക്കുന്നതോടെ, പാടുകൾ വലുതായി ഉൾഭാഗം തവിട്ട് നിറം വ്യാപിച്ച് അഴുകുന്നു . കിഴങ്ങുകളിൽ നിന്ന് അഴുകിയ ദ്രവം പുറത്തേക്ക് ഒഴുകി, കിഴങ്ങ് ഉണങ്ങും. രോഗം ബാധിച്ച കിഴങ്ങുകളിൽ നിന്നും
ദുർഗന്ധം വമിയ്ക്കുന്നതിനൊപ്പം, ഒരാഴ്ച്ചയ്ക്കുള്ളിൽ കിഴങ്ങ് പൂർണ്ണമായി അഴുകി നശിച്ചുപോകുന്നു. ഈ രോഗം, കിഴങ്ങുകളെ വിപണത്തിനും ഭക്ഷ്യാവശ്യത്തിനും യോഗ്യമല്ലാതെയാക്കുന്നു.

ചെടിയുടെ മുകൾ ഭാഗത്ത് രോഗലക്ഷണം കാണാത്തതുകൊണ്ട് രോഗം ശ്രദ്ധിക്കാതെ പോകുന്നുമുണ്ട്. രോഗം ബാധിച്ച് ചെടിയെ നിഷ്പ്രയാസം പിഴുത് മാറ്റാവുന്നതാണ്. രോഗസംക്രമണം കൂടുതലായും കൃഷിയിടങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന കിഴങ്ങിലൂടെയാണ്.

രോഗകാരണം

ഫൈറ്റോഫ്ത്തോറ പാൽമിവോറ എന്ന കുമിളാണ് രോഗഹേതു.
ഇവ കേടു വന്ന കിഴങ്ങുകളിലും മണ്ണിലും നിലനിൽക്കും. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ, കുമിൾ പെട്ടെന്ന് വംശ വർദ്ധന നടത്തി കൂടുതൽ കിഴങ്ങുകളിലേക്ക് രോഗം ബാധിക്കാൻ ഇട വരുത്തുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

1. രോഗം ബാധിച്ച കിഴങ്ങുകളെ കൃഷിയിടത്തിൽ നിന്നും പൂർണ്ണമായും നീക്കുക.
2. നീർവാർച്ച ക്രമീകരിക്കുക, വെള്ളം കെട്ടി നിൽ ക്കാൻ അനുവദിക്കരുത്.
3. വിള പരിക്രമണം നടത്തുക.
4. ആഴത്തിൽ മണ്ണിളക്കണം (15 ഇഞ്ചെങ്കിലും ആഴത്തിൽ)
5.മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും, മിത്ര സൂക്ഷ്മജീവികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഹെക്ടറിന് 750 കി.ഗ്രാം എന്ന കണക്കിന് വേപ്പിൻപിണ്ണാക്ക് ചേർക്കുക.
6, ട്രൈകോഡർമ (മിത്ര കുമിൾ), സ്യൂഡോമോണസ് എന്നിവ മണ്ണിൽ ചേർത്ത് ഇളക്കി കൊടുക്കുക

ഇലപ്പുള്ളി രോഗങ്ങൾ

1.തവിട്ടു നിറത്തിലുള്ള ഇലപ്പുള്ളി രോഗം

ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഇലപ്പുള്ളിരോഗം.
സർക്കോപോറ ഹൈന്നിംഗ്സി, എന്ന കുമിളാണ് രോഗമുണ്ടാക്കുന്നത്. മഴയേറെയുള്ള സ്ഥലങ്ങളിൽ
രോഗ തീവത കൂടുതലാണ്. ഇലയുടെ രണ്ടു ഭാഗങ്ങളിലും പൊട്ട് കാണാം. രോഗതീവ്രത വർദ്ധിക്കുമ്പോൾ ഇല മഞ്ഞളിച്ച് ഉണങ്ങി പോകുന്നു.

2, വെള്ള നിറത്തിലുള്ള ഇലപ്പുള്ളി രോഗം

സർക്കോപോറ കരീബിയെ എന്ന കുമിളാണ് രോഗഹേതു. വലിപ്പം കുറഞ്ഞ്, വൃത്താകൃ
തി മുതൽ കോണാകൃതിയിലുള്ള പൊട്ടുകളാണ് കാണപ്പെടുന്നത്. ചിലപ്പോൾ മഞ്ഞ നിറത്തിലുള്ള
പൊട്ടുകളും കാണാം.

3, പരന്ന പൊട്ടു പോലുള്ള ഇലപ്പുള്ളി രോഗം

സർക്കോപോറ വികസേ ആണ് രോഗകാരിയായ കുമിൾ. വ്യക്തമായ അരികുകളില്ലാത്ത വലിയ തവിട്ടു പൊട്ടുകളായാണ് രോഗം കാണുന്നത്. മറ്റെല്ലാ ഇലപ്പൊട്ടുകളെക്കാളും വലിയ പൊട്ടുകളായാണ് ഈ രോഗം
കാണുന്നത്.

ഇല കരിച്ചിൽ

കൊളാറ്റോടിക്കം ഗ്ലിയോപോറിയോയിഡ്സ് എന്ന കുമിളാണ് രോഗമുണ്ടാക്കുന്നത്. അനുകൂല കാലാവസ്ഥയിൽ ഇല കരിഞ്ഞ്, കമ്പിന്റെ അറ്റം ഉണങ്ങി കരിഞ്ഞു പോകുന്നു.

നിയന്ത്രണമാർഗങ്ങൾ

രോഗബാധയുള്ള ഭാഗം നശിപ്പിച്ചു കളയുക.
0.2% കോപ്പർ കുമിൾ നാശിനി തളിക്കുക. നടാനുള്ള കമ്പ് 0.1% കാർബെൻഡാസിം കുമിൾനാശിനിയിൽ മുക്കുക.

രുചിയിലും തൂക്കത്തിലും കേമൻ ശ്രീ

മരച്ചീനി പപ്പടത്തിന്റെ വ്യവസായ

മരച്ചീനി/കപ്പ കർഷകരുടെ

സങ്കരയിനം കിഴങ്ങുകള്‍

"കപ്പ സുരക്ഷ ഭക്ഷ്യ സുരക്ഷ 

English Summary: Mosaic disease in Tapioca kjaroct0620

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds