പ്രോട്ടീൻ പോഷണത്തിന് ഉത്തമ സ്രോതസായ കൂൺ ജീവിത ശൈലി രോഗങ്ങൾക്ക് ഫലപ്രദമായ പരിഹാരവും, സ്ത്രീകളും, യുവജനങ്ങളും ഉൾപ്പെടെയുള്ള കർഷകർക്ക് മികച്ച ഒരു വരുമാന മാർഗ്ഗവുമാണ്. കാർഷിക ബ്ലോക്കുകൾ കേന്ദ്രികരിച്ച് സംസ്‌ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്‌ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ കൂൺ ഉൽപ്പാദനത്തിനും വിപണനത്തിലും മൂല്യവർദ്ധനവിനും പ്രത്യേക ശ്രദ്ധയുന്നുന്നു.
സംസ്ഥാന വ്യാപകമായി 100 കുൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ഹോർട്ടിക്കൾച്ചർ മിഷൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ കുൺഗ്രാമത്തിലും കൂൺ ഉൽപ്പാദന യൂണിറ്റുകൾക്ക് പുറമേ വിത്ത് ഉത്പാദന യുണിറ്റുകൾ, മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റുകൾ, പാക്കിങ് യൂണിറ്റുകൾ, കംമ്പോസ്‌റ്റിംഗ് യൂണിറ്റുകൾ, കർഷക പരിശീലനം എന്നിവ നടപ്പിലാക്കുന്നു.
'കൂൺ ഗ്രാമം' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും, കൂൺ മേഖലയിലെ പുരോഗമന കർഷകരെ ആദരിക്കലും 28.06.2024 വെള്ളിയാഴ്‌ച വൈകിട്ട് 3 മണിക്ക് കൊല്ലം ജില്ലയിൽ അഞ്ചൽ, ഏരൂർ പാം വ്യു കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
ബഹുമാനപ്പെട്ട പുനലുർ എം.എൽ.എ. ശ്രീ.പി. എസ്.സുപാലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കുന്നു. തദവസരത്തിൽ മികച്ച കുൺ കർഷകരെ ബഹുമാനപ്പെട്ട മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി ആദരിക്കുന്നതുമാണ്
ഇതിനോടനുബന്ധിച്ച് 27.06.2024 രാവിലെ 9 മണി മുതൽ കാർഷിക മേളയും, കാർഷിക സെമിനാറും സംഘടിപ്പിക്കുന്നു. ഈ പരിപാടിയിലേയ്ക്ക് എല്ലാ കർഷകരേയും, പൊതുജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
Share your comments