ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹൃദ്രോഗം ഏറ്റവും ചെലവേറിയതും ഭയാനകമായി ചിത്രീകരിക്കപ്പെടുന്നതുമാണ്. ചികിത്സയ്ക്ക് വിധേയമായി മരണം വരെ ചികിത്സയും മരണഭയത്തിൽ ദിനരാത്രങ്ങൾ തള്ളിനീക്കുവാൻ വിധിക്കപ്പെട്ടവരുമാണ്. രോഗശാന്തി നൽകുവാൻ നമ്മുടെ പാളയം കോടൻ ഉണ്ണിച്ചുണ്ടിൻ്റെ (മാമ്പിന്റെ) നീര് വെറും വയറ്റിൽ നിശ്ചിത അളവിലും കാലയളവിലും കഴിക്കുക എന്ന നിർദ്ദേശം സ്വീകരിച്ചവർക്ക് വളരെ നല്ല പ്രതികരണം ഉണ്ടായിട്ടുണ്ട് എന്നതാണ് അനുഭവ സാക്ഷ്യം.
അതേ പോലെ ആയുഷ് വൈദ്യശാലയിലെ ഡോ: ലൈല പാളയം കോടൻ വാഴയുടെ ഉണ്ണിച്ചുണ്ട് (തൂങ്ങിനിൽക്കുന്ന മാണിയുടെ തണ്ടിന്റെ) കറ ഹൃദ്രോഗത്തിന് ഫലപ്രദമാണന്നും വാഴപ്പോള പിഴിഞ്ഞ നീര് 50 മില്ലി വീതം അൽപം കുരു മുളക് ചേർത്ത് മൂന്നുനേരം വെറും വയറ്റിൽ കഴിച്ചാൽ ബ്ലഡ് പ്രഷർ (രക്തസമ്മർദ്ദം) നോർമലാകുമെന്ന് വ്യക്തമാക്കുന്ന സന്ദേശം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു.
ഏതൊരു ചികിത്സാശാഖായിലുമുള്ള ഡോക്ടർമാർ മലബന്ധം ഉണ്ടാകുന്ന രോഗികളോട് രാത്രി ഭക്ഷണത്തിനു ശേഷം രണ്ട് മൈസൂർപഴം കഴിക്കണമെന്ന് മുൻകാലങ്ങളിൽ നിർദ്ദേശിക്കാറുണ്ടായിരുന്നു. എന്നാലിപ്പോൾ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള കൃഷി പാളയംകോടൻ വാഴയെ വംശനാശത്തിലേക്കും ഉള്ളവ തന്നെ വിഷലിപ്തവുമായി ക്കൊണ്ടിരിക്കുകയാണ്.
Share your comments