നല്ലൊരു ദാഹശമനി കൂടാതെ സർബത്ത് ആയും soft drink കളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഔഷധ ഗുണങ്ങൾ ഒത്തിരിയുണ്ട്.
ഇതിന്റെ വേരാണ് ഉപയോഗിക്കുന്നത്.
നമ്മുടെ പറമ്പുകളിലും വഴിയോരങ്ങളിലും കാണാമെങ്കിലും പലപ്പോഴും കിളച്ചാൽ വേര് മുഴുവനായി ലഭിക്കാറില്ല.
ചെറിയ രീതിയിൽ സ്വന്തം ആവശ്യത്തിന് നറുനീണ്ടി നട്ട് വളർത്താൻ ഒരു എളുപ്പമാർഗ്ഗം ഇവിടെ പങ്ക് വെക്കുന്നു.
4 ഇഞ്ച് എങ്കിലും വലുപ്പമുള്ള (വ്യാസം) pvc പൈപ്പ്/മൺ പൈപ്പ് (ഉപയോഗ ശൂന്യമായത് മതിയാകും )മണ്ണിന് മുകളിൽ കുത്തനെ നിൽക്കുന്ന രീതിയിൽ കുഴിച്ചിടുക.
പൈപ്പിന് കുറഞ്ഞത് ഒരടി മുതൽ ഒരു മീറ്റർ വരെ നീളം വേണ്ടതാണ് .
ഇതിൽ പോട്ടിങ് മിക്സ്ചർ (ചാണക പൊടി + ചകിരി കമ്പോസ്റ്റ് /കരിയില പൊടി +മണ്ണ് ) നിറച്ച് വേര് അടക്കമുള്ള തൈകൾ നടാം.
ഒരു വർഷം കഴിഞ്ഞ് നല്ല വലുപ്പമുള്ള നറുനീണ്ടി വേര് ശേഖരിക്കാം.
ലഭിക്കുന്ന വേരുകൾ ചെറു കഷ്ണങ്ങളാക്കി തണലിൽ ഉണക്കി സൂക്ഷിച്ച് നല്ലൊരു ദാഹ ശമനി ആയി ഉപയോഗിക്കാം.
നമ്മുടെ പരിസരങ്ങളിൽ ശ്രദ്ധിച്ചാൽ നടുവാനുള്ള നറുനീണ്ടി/നന്നാറി യുടെ തൈകൾ ലഭിക്കുന്നതാണ്.
Share your comments