<
  1. Organic Farming

(NAWO-DHAN) എന്നതാണ് നവോത്ഥാൻ പദ്ധതി - ആകർഷകമായ വരുമാനം കർഷകർക്ക് ഉറപ്പു വരുത്തുവാൻ

10 ഏക്കറിൻ്റെ ഒരു യൂണിറ്റ് - എന്ന നിലയിലായിരിക്കും ഭൂമി കൃഷിക്കായി വിഭജിച്ചു നൽകുക

Arun T
പഴം പച്ചക്കറി
പഴം പച്ചക്കറി

New Agriculture wealth Opportunities Driving Horticulture and Agribusiness Networking (NAWO-DHAN) എന്നതാണ് നവോത്ഥാൻ പദ്ധതിക്ക് നൽകിയിരിക്കുന്ന വ്യാഖ്യാനം. ഹോർട്ടികൾച്ചർ മേഖലയും അഗ്രിബിസിനസുമായി ബന്ധപ്പെടുത്തി ആകർഷകമായ വരുമാനം കർഷകർക്ക് ഉറപ്പു വരുത്തുവാൻ ഇതിലൂടെ കഴിയും.

കൃഷി വകുപ്പ് എന്ത് ചെയ്യുന്നു?

തരിശുനിലങ്ങളിൽ കൃഷി സാധ്യമാക്കുക എന്ന ഒരു ഫെസിലിറ്റേറ്റർ പദവിയാണ് ഇവിടെ കൃഷിവകുപ്പ് വഹിക്കുക. അതായത്, ഭൂവുടമകൾ, കൃഷി ചെയ്യാൻ താല്‌പര്യമുള്ള കക്ഷികൾ ഇരുകൂട്ടരിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു കൊണ്ട് അതിനു വേണ്ട സാങ്കേതിക സഹായങ്ങളും സാധ്യമായ സേവനങ്ങളും ഏർപ്പെടുത്തുക.

ആദ്യ ഘട്ടത്തിൽ സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളുടെ കീഴിലുള്ളതും പൊതുമേഖലാ സ്ഥാപനങ്ങളുടെ കൃഷിയോഗ്യമായതുമായ ഭൂമിയായിരിക്കും ഇത്തരത്തിൽ താലര്യമുള്ള കർഷക ഗ്രൂപ്പുകൾക്ക് കൃഷിക്കായി നൽകുക. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി ഭൂമി തരം തിരിച്ച ശേഷമായിരിക്കും അതാതു മേഖലയിൽ അനുയോജ്യമായ കാർഷികവിളകൾ തെരഞ്ഞെടുക്കുന്നത്. KABCO യാണ് പദ്ധതി നിർവഹണ ഏജൻസി.

വിപണി കണ്ടെത്തൽ, കയറ്റുമതി, മൂല്യവർദ്ധനവ് തുടങ്ങിയ മേഖലകളിൽ കാബ്കോയും 7 കൃഷിവകുപ്പും സാങ്കേതിക ഉപദേശം കർഷകർക്കു നൽകും.

ഉദ്ദേശലക്ഷ്യങ്ങൾ

പഴം പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യോലന്നങ്ങളുടെ ഉൽപാദനം 30 ലക്ഷം മെട്രിക് ടൺ ആയി വർദ്ധിപ്പിക്കുക.

ഇടവിള കൃഷി സാധ്യമാക്കിക്കൊണ്ട് നിലവിലെ ഭൂമിയിൽ നിന്നുള്ള ഉൽപാദനക്ഷമതയിൽ 40 ശതമാനം വർദ്ധനവ് ഉണ്ടാക്കുക.

ഹൈടെക് ഫാമിംഗിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക.

നൂതന സാങ്കേതിക വിദ്യകളുടെ പരിചയപ്പെടുത്തലും അവയുടെ ഉപയോഗവും.

English Summary: New Agriculture wealth Opportunities Driving Horticulture and Agribusiness Networking (NAWO-DHAN)

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds