നമുക്ക് ഏറ്റവും പരിചയമുള്ള ഒരു പച്ചക്കറിയാണ് വെള്ളരി. സ്വർണ്ണ നിറത്തിലുള്ള വെള്ളരിയുണ്ട് അതാണ് കണി വെള്ളരി ജനുവരി, മാർച്ച്, ഏപ്രിൽ ,ജൂൺ, ഓഗസ്റ്റ് ,സെപ്തംബര് ,ഡിസംബർ, മാസമാണ് വെള്ളരി കൃഷി ചെയ്യാൻ ഏറ്റവ്വും അനുയോജ്യമായ സമയം സൗഭാഗ്യ അരുണിമ ഇവ മികച്ച ഇനം വെള്ളരിയിനങ്ങളാണ് വിത്തുകൾ പാകിയാണ് വെള്ളരി കൃഷി ചെയ്യുന്നത്‌കൃഷി ഭവനുകളിൽ നിന്നും മികച്ചയിനം വിത്തുകൾ വാങ്ങാം. കൃഷി ചെയ്യുന്ന രീതി
വെള്ളരി കൃഷി ചെയ്യുന്ന രീതി
വെള്ളരി കൃഷി ചെയ്യുന്നതിനായി നന്നായി മണ്ണ് കൊത്തിയിളക്കി അടിവളവും നൽകണം. അടി വളമായി ഉണങ്ങിയ ചാണകപ്പൊടിയും 50 ഗ്രാം എല്ലുപൊടി കൂടി ഇടണം.രണ്ട് മീറ്റർ അകലത്തിൽ കുഴിയെടുത്ത് അഞ്ചു വിത്തുകൾ വീതം വിതക്കാം. വിത്തുകൾ സ്യൂഡോമോണസ് ലായനിയിലിട്ടു രണ്ട് മണിക്കൂർ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കും രാവിലെയും വൈകുന്നേരവും വിത്തുകൾ മിതമായി നനച്ചുകൊടുക്കുക.
മികച്ചയിനം വിത്തുകൾ വാങ്ങാം
1.മൂടിക്കോട് ലോക്കൽ : കേരള കാർഷിക സർവകലാശാലയുടെ ഇനം. ഇളംപ്രായത്തിൽ പച്ചനിറവും മൂക്കുമ്പോൾ സ്വർണനിറവും. മികച്ച വിളവ് തരും. വിത്ത് പാകി 56 ദിവസമാകുമ്പോൾ ആദ്യവിളവെടുക്കാം. ഒന്നര കിലോ തൂങ്ങുന്ന കായ്കൾ. ഒരു ചെടിയിൽ നിന്ന് ആറു കായ് വരെ കിട്ടും.
2. അരുണിമ: പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തൽ. മൂക്കും മുൻപ് പച്ചനിറമുള്ള കായ്കളിൽ ഇളംകീം പൊട്ടുകൾ കാണാം. പഴുത്താൽ ഓറഞ്ച് നിറമാകും.2-3 കിലോഗ്രാം വരെ തൂക്കമുള്ള കായ്കൾ.
3.സൗഭാഗ്യ : വീട്ടുകൃഷിക്കും വാണിജ്യകൃഷിക്കും അനുയോജ്യം. ഇടത്തരം കായ്കൾ, 900 മുതൽ 1400 ഗ്രാം വരെ തൂക്കം, ഇളംപച്ച കായ്കളിൽ നീളൻ മഞ്ഞവരകളുണ്ട്. തടിച്ച കായ്കൾ മൂത്തുപഴുക്കുമ്പോൾ മനോഹരമായ ഓറഞ്ച് നിറം. 55-60 ദിവസം മതി വിളവെടുക്കാൻ. കേരള കാർഷിക സർവകലാശാലയുടെ സംഭാവനയാണ്
Share your comments