രാസവളം, കീടനാശിനി ഇവ ഉപയോഗിച്ചുള്ള കൃഷി അപകടമാണന്ന് മനസിലാക്കിയ ജനം അതിൽനിന്നും മോചനം ആഗ്രഹിക്കുന്നു എന്നത് സത്യം തന്നെ. നല്ല മാറ്റത്തിനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത് മനസ്സിലാക്കിയ കച്ചവട കണ്ണുകൾ (രാസവള-കീടനാശിനി ലോബികൾ) വീണ്ടും പുതിയ തന്ത്രങ്ങളും ഉൽപന്നങ്ങളും കണ്ടെത്തി കർഷകനെ കബളിപ്പിക്കുന്നു. സർക്കാർ സംവിധാനങ്ങൾ പോലും ഈ കുതന്ത്രങ്ങൾക്ക് കൂട്ടുനിൽക്കുന്നു എന്നതാണ് ഇന്നത്തെ ദുരവസ്ഥ. അത്തരം കുൽസിത ശ്രമങ്ങളാണ് Organic എന്ന പേരിൽ പുറത്തിറങ്ങുന്ന പലതരം വളങ്ങളും.
മണ്ണിലേക്കും ഇലകളിലേക്കും ജലം വേഗത്തിൽ ലയിക്കുമെന്ന പേരിൽ അമേരിക്കൻ കമ്പനിയുടെ ഒരു പ്രത്യേകതരം ലായനി ഇപ്പോൾ നാട്ടിൽ പരം വിൽപ്പന ചെയ്തു വരുന്നു. രാസ കീടനാശിനികളും, രോഗ ബാധയുള്ള വിത്തിനങ്ങളും നിർമ്മിച്ച് വിൽപ്പന ചെയ്തവർ തന്നെയാണ് ഓർഗാനിക്കിന്റെ പുതിയ മാലിന്യങ്ങളുമായി പാടശേഖരങ്ങളിൽ നേരിട്ടെത്തി കച്ചവടം നടത്തുന്നത്. പാമോയിൽ കൊണ്ടുവന്ന് കോണ്ട് ക്യാൻസർ സമ്മാനിച്ച് മലേഷ്യൻ കമ്പനികൾ ഇന്ന് ഇന്ത്യയിൽ വളം എന്ന പേരിൽ അവരുടെ രാജ്യത്തെ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നു.
നമ്മുടെ കൃഷി ഉദ്യോഗസ്ഥരിൽ പലരും കൃഷിയെ ഒരു സംസ്ക്കാരമായി കാണുന്നതിന് പകരം ഒരുതരം വേസ്റ്റ് മെനേജ്ന്റ് എന്ന രീതിയിൽ കാണുന്നു. വെർമി കമ്പോസ്റ്റ്, കോഴിവളം, വ്യവസായിക മാലിന്യം , അറവുശാലയിലെ മാലിന്യങ്ങൾ എല്ലാം കൃഷിക്ക് ആവശ്യമാണെന്ന് അവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരുടെ ചോര നീരാക്കിയ പണവും സർക്കാർ കൊടുക്കുന്ന ആനുകൂല്യങ്ങളും അധികവും ചെന്നു ചേരുന്നത് ഇത്തരം മാലിന്യങ്ങൾ വിൽക്കുന്ന കച്ചവടക്കാരിലേക്കാണ്.
അതിന്റെ ഒഴുക്ക് അന്തിമമായി ചെന്നുചേരുന്നത് വിദേശ മൾട്ടി നാഷണൽ കമ്പനികൾക്കുമാണ്. വിത്ത് വിൽപന, രാസവള വിൽപന, കീടനാശിനി വിൽപന എന്നിവയിലൂടെ ഇവർ നാൾക്കുനാൾ തടിച്ചുകൊഴുക്കുന്നു. പാവം കസ്റ്റമറായി തീർന്ന കർഷകൻ വിഷം വാങ്ങി കോടാനുകോടി സൂക്ഷ്മ ജീവി കളെ കൊന്ന് അവസാനം സ്വയം ജീവനൊടുക്കുന്നു.
Share your comments