പൂക്കളുടെ അനിതരസാധാരണമായ രൂപം നിമിത്തം ഓർക്കിഡ് കളക്ഷൻ ഒരു ഹോബിയാക്കിയവരുടെ ഇഷ്ട പുഷ്പമാണ് പാഫിയോഡിലം. അതു കൊണ്ടു തന്നെ ഇത് വംശനാശം സംഭവിക്കുന്ന കേരളത്തിൽ അഗസ്ത്യ മലനിരകളിൽ ഒരു കാലത്ത് "പാഫിയോ പെഡിലം ഡൂയി' സമൃദ്ധമായി വളർന്നിരുന്നു. എന്നാൽ ഇന്ന് ഇതിന്റെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു.
പച്ച, തവിട്ട്, വെള്ള, പിങ്ക് എന്നിങ്ങനെ പൂക്കൾക്ക് വിവിധ നിറങ്ങളാകാം. സങ്കരയിനങ്ങൾക്ക് ചുവപ്പിന്റെയും പർപ്പിളിന്റെയും നിറവുമാകാം. പാഫിയോഡിലത്തിന്റെ വേരുകൾ അധികം ആഴത്തിൽ ഓടുന്നവയല്ല. മണ്ണിന്റെ നനവുള്ള പ്രതലത്തിലും ചുറ്റുവട്ടത്തും മാത്രമേ വേരുകൾ സഞ്ചരിക്കുകയുള്ളു. പാഫിയോഡിലം വളർത്തുമ്പോഴും ഇത് മനസ്സിൽ വയ്ക്കണം. വിട്ടു വിട്ട് നന്നായി നനച്ചു കൊടുക്കുക. എന്നാൽ, തടത്തിലോ ഇലയിടുക്കുകളിലോ വളർച്ചാ മുകുളത്തിലോ ഒന്നും വെള്ളം കെട്ടുകയുമരുത്. ഇത് ചീയൽ രോഗം വരുത്തും എന്നു മാത്രമല്ല ബാക്റ്റീരിയൽ ബാധയ്ക്കും ഇടയാക്കും.
സമുദ്രനിരപ്പിൽ നിന്ന് 1200 മുതൽ 1500 വരെ മീറ്റർ ഉയർന്ന പ്രദേശങ്ങളിലാണ് പാഫിയോഡിലം വളർന്ന് പുഷ്പിക്കുക പതിവ്. എങ്കിലും രാത്രികാല ഊഷ്മാവ് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന ഹൈറേഞ്ച് മേഖലകളിൽ ഡിസംബർ മാസമാകുമ്പോൾ ഇത് നന്നായി പുഷ്പിക്കുന്നത് കാണാം. തറയിൽ നടുമ്പോൾ മണ്ണൊരുക്കി അതിൽ ഇലപ്പൊടി നന്നായി ചേർത്ത് വെള്ളം കെട്ടാത്ത വിധം വാരം കോരി നട്ടാൽ മതി.
ഇലകളിൽ പുള്ളിയുള്ളതും പച്ച നിറമുള്ളതുമായ ഇനങ്ങളുണ്ട്. ഈ രണ്ടു വിഭാഗത്തിനും വ്യത്യസ്തസ്വഭാവവും വളർച്ചാ സാഹചര്യങ്ങളുമാണ് വേണ്ടത്. താപപരിധിയിലുമുണ്ട് വ്യത്യാസം. പച്ച ഇലകളുള്ളവയ്ക്ക് രാത്രി നല്ല തണുപ്പു വേണ്ടപ്പോൾ, ഇലകളിൽ പുള്ളിയുള്ള ഇനങ്ങൾക്ക് രാത്രി കാലത്ത് മധ്യമ ഊഷ്മാവ് മതിയാകും. പച്ചിലകളുള്ള ഇനത്തിന് ഇടത്തരം പച്ചനിറമേ ഉണ്ടാകുകയുള്ളൂ. പുള്ളികളുള്ള ഇലകളിൽ കടുംപച്ചനിറമാണ് പുള്ളികൾക്ക് പുള്ളിയുള്ള ഇലകളുണ്ടാകുന്ന ഇനങ്ങളാണ് സ്വതന്ത്രമായി പുഷ്പിക്കുന്നത്
Share your comments