ഹരിതകേരളം ഫേസ്‌ബുക്ക് ഗ്രൂപ്പിലെ സദാനന്ദ പൈയുടെ കുരുമുളക് പതി വെയ്ക്കൽ രീതി അറിയാം
എയർ ലെയറിങ്ങ് (പതിവെക്കൽ) രീതിയിൽ, കുറ്റിക്കുരുമുളകിന്റെ തെെകൾ സ്വയം ഉണ്ടാക്കിയെടുക്കുന്ന രീതി, വിശദമായി ഒരു പോസ്റ്റായി തന്നെ ഇടുന്നു.
പതിവച്ചെടുക്കാൻ ഉദ്ദേശിക്കുന്ന കൊമ്പിന്റെ (മെയിൻ തണ്ടിൽ നിന്നു൦, വശങ്ങളിലേക്ക് വളരുന്നത്) മുട്ടുള്ള(കമര)ഭാഗത്ത്, ചകിരിച്ചോറു൦ അല്പം മണ്ണും കൂടി വെള്ളം ചേർത്ത് കുഴച്ച് പ്ളാസ്റ്റിക് പേപ്പർ കൊണ്ട് പൊതിഞ്ഞ് കെട്ടുക.
ഏകദേശം, മൂന്നാഴ്ച മുതൽ ഒരു മാസം വരെ കഴിയുമ്പോൾ, പതിവച്ച ഭാഗത്ത് നന്നായി വേരുകൾ വന്നിരിക്കു൦.തുടർന്ന്, വേരു വന്ന ഭാഗത്തിന് തൊട്ട് താഴെവച്ച് കൊമ്പ് മുറിച്ചെടുത്ത്
വലിയ ചെടിച്ചട്ടിയിലോ, മണ്ണിലോ മാററി നടാവുന്നതാണ്. നട്ട് ഒരു മാസത്തേക്ക് തണൽ കൊടുക്കേണ്ടതാണ്.
മാറ്റി നട്ട്, നന്നായി വേരു പിടിച്ചു കഴിഞ്ഞാൽ ആദ്യ ജെെവ വളപ്രയോഗം നടത്താവുന്നതാണ്.
നല്ല രീതിയിൽ പരിപാലിക്കുന്ന തെെകൾ പതിവച്ച് ആറു മാസത്തിനകം നല്ല രീതിയിൽ വിളവ് നൽകിത്തുടങ്ങുന്നു.
കടുത്ത വേനൽക്കാല൦ ഒഴിവാക്കി, മഴക്കാലത്തും, മഞ്ഞു കാലത്തുമാണ് എയർലെയറിങ്ങ് ചെയ്യാൻ അനുകൂലമായ സമയം.
95% വിജയത്തോടെ, മാതൃ ചെടിയുടെ അതേ ഗുണമുള്ള നല്ല തെെകൾ ലഭിക്കുവാൻ മേൽ പറഞ്ഞ രീതി വളരെ ഫലപ്രദമാണെന്നാണ്.
രണ്ടു കൊല്ലം മുൻപ് നട്ട ഒരു പന്നിയൂർ കുറ്റിക്കുരുമുളക് ചെടിയുടെ മാതൃചെടിയിൽ നിന്നും, പല പ്രാവശ്യമായി ഇതുവരെ ഏകദേശം 80-100 നല്ല തെെകൾ ഉണ്ടാക്കിയെടുക്കുവാൻ എനിക്കു സാധിക്കുകയും ചെയ്തിട്ടുണ്ട്.
മാറ്റി നട്ട് നന്നായി വളർന്നു വരുന്ന ചെടികളിലും എയർലെയറിങ്ങ് വഴി കൂടുതൽ കൂടുതൽ നല്ല തെെകൾ സ്വയം ഉണ്ടാക്കിയെടുക്കാവുന്നതാണ്
Share your comments