<
  1. Organic Farming

കമ്പി വല ഉപയോഗിച്ച് കൃഷി ചെയ്താൽ കുരുമുളകിന് ഇരട്ടി വിളവ്

ഒരു കൊടിയിൽ നിന്ന് ലഭ്യമാകുന്ന കേറുതലകളുടെ എണ്ണം വളരെ തുച്ഛമായിരുന്നതി നാലും അവ ശേഖരിക്കാനുള്ള പ്രയാസവും കണക്കിലെടുത്തു കൊണ്ട് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം കുരുമുളകിന്റെ യും നടീൽ വസ്തുക്കളുടെ ഉൽപ്പാ ദനത്തിനായി കമ്പിവല കൃഷിരീ തികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Arun T
കമ്പിവല കൃഷിരീതി
കമ്പിവല കൃഷിരീതി

ഒരു കൊടിയിൽ നിന്ന് ലഭ്യമാകുന്ന കേറുതലകളുടെ എണ്ണം വളരെ തുച്ഛമായിരുന്നതിനാലും അവ ശേഖരിക്കാനുള്ള പ്രയാസവും കണക്കിലെടുത്തു കൊണ്ട് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം കുരുമുളകിന്റെയും നടീൽ വസ്തുക്കളുടെ ഉൽപ്പാദനത്തിനായി കമ്പിവല കൃഷിരീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

താങ്ങു കാലുകൾക്കു പകരം ഒന്നരമീറ്റർ ഉയരവും മുക്കാൽ മീറ്റർ വ്യാസവുമുള്ള വൃത്താകൃതിയിലുള്ള ജിഐ കമ്പിവല തൂണുകൾ- കേറുതല കൃഷിരീതിക്കായി ഉപയോഗിക്കാവുന്നതാണ്. ഇവ നിലത്ത് 20 മി റ്റർ വീതിയുള്ള വൃത്താകൃതിയിലുള്ള ചാലെടുത്ത് സ്ഥാപിക്കുക. ഇതിലേക്ക് 50 സെൻറീമീറ്റർ ഉയരത്തിൽ മണ്ണിടുക. കമ്പിവല തൂണുകൾ നിലത്ത് സ്ഥാപിക്കുന്നതിനു പകരം വലിയ ചട്ടിയിലോ ഉപയോഗശൂന്യമായ പഴയ ഡ്രമ്മുകളിലോ അടിഭാഗം മുറിച്ചെടുത്തോ അതിനായി തയ്യാറാക്കാവുന്നതുമാണ്.

കമ്പിവല തുണിനു ചുറ്റും 20 സെന്റിമീറ്റർ അകലത്തിൽ 15 സെൻറീമീറ്റർ ആഴവും വീതിയുമുള്ള ചാലെടുത്ത് അതിൽ മേൽമണ്ണും 10 ഗ്രാം ട്രൈക്കോഡെർമയും ചാണകപ്പൊടിയും ചേർക്കുക. ചാലിൽ 25 സെൻറിമീറ്റർ അകലത്തിൽ വേരുപിടിച്ച കേറുതലകൾ നടുകയോ ഇവ ലഭ്യമല്ലാത്ത മൺസൂൺ ആരംഭത്തോടെ കൂടി ആരോഗ്യമുള്ള മാതൃസസ്യത്തിൽ നിന്നും കേറുതലകൾ നേരിട്ടും നടാവുന്നതാണ്. ഇവയിൽ 90 ശതമാനത്തോളം വേര് പിടിക്കാറുണ്ട്.

കമ്പിവലക്കൂട്ടിൽ ഉണങ്ങിയ ഇലകൾ നിറയ്ക്കുന്നത് വളർന്നു വരുന്ന കൊടി കമ്പിവലയ്ക്കുള്ളിലേക്ക് വളരുന്നത് തടയും.വേരുപിടിച്ച തൈകൾ നടുമ്പോൾ നട്ട് ആദ്യ വർഷം തന്നെ വിളവെടുക്കാൻ സാധിക്കുന്നു. വർഷത്തിൽ ഏകദേശം 500 ഗ്രാം കുരുമുളക് കമ്പിവലയിൽ നിന്ന് ലഭിക്കുന്നു. തുറസ്സായ സ്ഥലത്തും മഴമറയിലും പോളി ഹൗസിലുമെല്ലാം കമ്പിവല കൃഷി ചെയ്യാവുന്നതാണ്. വേനൽക്കാലത്ത് ആവശ്യത്തിന് തണൽ നൽകി യും ജലസേചനം ഉറപ്പാക്കിയും കൊടികളെ സംരക്ഷിക്കാവുന്നതാണ്.

വളപ്രയോഗം

15 ഗ്രാം കടലപ്പിണ്ണാക്ക്, 10 ഗ്രാം എല്ലുപൊടി എന്നിവ രണ്ടുമാസത്തിലൊരിക്കൽ ഒരു യൂണിറ്റിന് എന്ന തോതിൽ നൽകുന്നത് കൊടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. വേരുപിടിച്ച തൈകൾക്ക് രണ്ടു മാസത്തിലൊരിക്കൽ വെള്ളത്തിൽ ലയിക്കുന്ന വളങ്ങളായ 19:19:19 ഇലകളിൽ (5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് എന്ന തോതിൽ) തളിക്കുന്നത് വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും. വേനൽ മഴയ്ക്ക് ശേഷം ഒരു യൂണിറ്റിന് 20 ഗ്രാം യൂറിയ 15 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. ഇവ നൽകുന്നതിന് രണ്ടാഴ്ച മുമ്പ് കുമ്മായം ചുവട്ടിൽ നൽകേണ്ടതാണ്.

തെങ്ങു കാലുകളിൽ കുരുമുളക് കൃഷി ചെയ്യാൻ സ്ഥലപരിമിതി ഉള്ളവർക്ക് വീട്ടുവളപ്പിൽ തന്നെ കുരുമുളക് ഉത്പാദിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള യൂണിറ്റുകൾ സ്ഥാപിച്ചാൽ മതിയാകും. ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് ഏകദേശം 500 - 700 രൂപ വരെ ചെലവു വരും. തുറസ്സായ സ്ഥലത്ത് കമ്പി വലകൾ സ്ഥാപിക്കുകയാണെങ്കിൽ 8-10 വർ ഷം വരെ കേടുകൂടാതെ ഇരിക്കും.

English Summary: PEPPER WILL GET DOUBLE YIELD IF USED IRON SHEET

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds