നാവിൽ വെള്ളമൂറുന്ന അടിപൊളി പഴുത്ത മാങ്ങാ അച്ചാറും ആയി ദമ്പതികൾ. പാലക്കാടൻ മാങ്ങയുടെ നറുമണവും കേരളീയ രുചിക്കൂട്ടും ഒത്തുചേർന്നപ്പോൾ മികച്ച ഒരു അച്ചാറിന് വഴിയൊരുക്കുകയായിരുന്നു. പതിവ് ശൈലിയിൽ നിന്നും വ്യത്യാസമായി മാങ്ങയുടെ മധുരവും അച്ചാറിന്റെ സ്വതസിദ്ധമായ രുചിയും നിലനിർത്തി ആദ്യമായി കേരള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുകയാണ് ഈ പഴുത്ത മാങ്ങാ അച്ചാർ.
ഒരിക്കൽ നാവിൻതുമ്പിൽ ഈ അച്ചാർ രുചിച്ചു നോക്കിയാൽ പിന്നെ ഒരു ലഹരിയാണ്. ഒരു വീട്ടിൽ ഒരാൾ ഈ അച്ചാർ ഉപയോഗിച്ചാൽ പിന്നെ ആ കുടുംബം ജീവിതകാലം മുഴുവൻ ഈ അച്ചാർ തന്നെ ഉപയോഗിച്ചു പോകും. അത്രയ്ക്ക് മാധുര്യവും ലാളിത്യവും സ്നേഹവും കലർന്ന ഒരു കുടുംബ വിഭവമാണ് ഇത്.
പാലക്കാടൻ സ്വദേശികളായ മധുവും ഭാര്യ ഉജ്വാലയും ആണ് ഈ അപൂർവ്വ അച്ചാറിന്റെ ശില്പികൾ
Share your comments