കൃഷിയിടത്തിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് സൗഹൃദ സസ്യങ്ങൾ എന്ന ആശയം. അടുക്കളത്തോട്ടത്തിലും വ്യാവസായി അടിസ്ഥാനത്തിലും ഈ മാർഗം ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് . ഇനി എന്താണ് സൗഹൃദ സസ്യം എന്ന് വ്യക്തമാക്കാം. കൃഷി ചെയ്യുന്നിടത്തെല്ലാം കീടങ്ങളെ അകറ്റാൻ കർഷകർ പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.
എല്ലാ ജീവജാലങ്ങളും കൃഷിയിടത്തെ നശിപ്പിക്കാൻ വേണ്ടി എത്തുന്നതല്ല. ഇതിൽ ചെടികൾക്ക് ഗുണമുള്ളതും അതുപോലെതന്നെ ദോഷമുള്ളവയും ഉണ്ട്. ചില വിളകൾ കൃഷി ചെയ്യുമ്പോൾ സ്ഥിരമായി അക്രമിക്കാൻ എത്തുന്ന കീടങ്ങളെ തുരത്താൻ മറ്റുചില സസ്യങ്ങൾ ഇവയ്ക്കിടയിൽ വളർത്തുക എന്നതാണ് സൗഹൃദ സസ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചില ഉദാഹരണങ്ങൾ താഴെ നൽകുന്നു.
തുളസി പനിക്കൂർക്ക എന്നിവ സൗഹൃദ സസ്യങ്ങളിൽ കണക്കാക്കപ്പെടാറുണ്ട്. തക്കാളി കൃഷി ചെയ്യുന്ന സമയത്ത് തുളസിയോ വെളുത്തുള്ളിയോ നട്ടുവളർത്തുന്നത് കീട അക്രമണ തോത് കുറയ്ക്കാൻ സഹായിക്കും.
ചീര കൃഷി ചെയ്യുന്ന സമയത്ത് ബീൻസ് പയർ എന്നിവ സൗഹൃദ സസ്യങ്ങളാണ്. മത്തൻ കൃഷി ചെയ്യുമ്പോൾ ബീൻസ് ചോളം എന്നിവ സൗഹൃദ അസസ്യങ്ങളാണ്. ഇത് ഓരോ ഇനങ്ങൾക്ക് അനുസരിച്ചും മാറ്റം ഉണ്ടാകാറുണ്ട്.
സൗഹൃദ സസ്യത്തിന്റെ ഗ്രന്ഥവും മറ്റും കീടങ്ങൾ അകറ്റുന്നതിന് പ്രധാന കാരണമാകാറുണ്ട്. വൻകിട തോട്ടങ്ങളിൽ ചെടികൾ നടുന്നതിനിടയിൽ ഇത്തരം ചെറു സസ്യങ്ങൾ പലപ്പോഴും വെച്ചു നട്ടുവളർത്തുന്നതായി കാണാറുണ്ട്.
Share your comments