കുട്ടികൾക്ക് മുതൽ വീടുകളുടെ മേൽക്കൂരയിൽ വരെ ഹൈഡ്രോപോണിക്സ് കൃഷി ചെയ്യാവുന്ന നൂതന സംവിധാനങ്ങളുമായി ഫ്രഷ് ലീവ്സ്. എളുപ്പം കൈകാര്യം ചെയ്യാവുന്നതും കൊണ്ടുനടക്കാവുന്നതും വളരെ ഗുണമേന്മയേറിയ ഫുഡ് ഗ്രേഡ് വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ ഹൈഡ്രോപോണിക്സ് കിറ്റുകളാണ് ഇവർ നിർമ്മിക്കുന്നത്. ബാൽക്കണിയിലും ടെറസിലും ഉപയോഗിക്കാവുന്ന 64, 48, 32, 24 ചെടികൾ ഒരേസമയം വളർത്താവുന്ന വിവിധ ഹൈഡ്രോപോണിക്സ് കിറ്റുകൾ ഇവിടെ പ്രദർശനത്തിന് വച്ചിട്ടുണ്ട്
2019 മുതൽ ഹൈഡ്രോപോണിക്സ് മേഖലയിൽ കൃഷി പരിചയമുള്ളതും സുസ്ഥിരമായ ഭാവിക്കു വേണ്ടി നിലകൊള്ളുന്നതുമായ ഒരുകൂട്ടം സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെ കൂട്ടായ്മയാണ് ഫ്രഷ് ലീവ്സ്. തൂക്കിയിട്ട് വളർത്താവുന്നതും വീട്ടിനകത്ത് വളർത്താവുന്നതും ആയ ഹൈഡ്രോപോണിക് കിറ്റുകൾ ഇവിടെ ലഭ്യമാണ്
Share your comments