നവംബർ അവസാനം അല്ലെങ്കിൽ ഡിസംബർ ആദ്യ വാരം പറിച്ചെടുക്കുന്ന മൂപ്പെത്താത്ത കുരുമുളകാണ് ഇതിനായി ഉപയോഗിക്കുന്നത്. നാരങ്ങാനീര്, കുരുമുളക് മണി, ഉപ്പ്, ജീരകം, കടുക്, കായം എന്നിവയാണ് അച്ചാറിലെ മറ്റു ചേരുവകൾ. കുരുമുളകിന്റെ പാകമറിയാൻ മുറിച്ചു നോക്കിയതിനു ശേഷമാണ് അച്ചാറിനായി പറിച്ചെടുക്കുന്നത്.
മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത കുരുമുളക് ഒരു മിനിട്ട് നേരം ചൂടുവെള്ളത്തിൽ മുക്കി ബ്ലാഞ്ച് ചെയ്യുന്നു. പിന്നീട് ഇവ തണലിൽ ഉണക്കും. ഒരു ജാറിൽ കുരുമുളക് ഇട്ടതിനു ശേഷം തൂക്കത്തിന്റെ നാലിലൊന്ന് തൂക്കം ഉപ്പ് ചേർക്കുന്നു. പിന്നീട് കുരുമുളക് മണികൾ നനയാൻ ആവശ്യമായ അളവിൽ നാരങ്ങനീര് ചേർത്ത് കൊടുക്കുന്നു. അതിനുശേഷം ഈ കുട്ടിൻ്റെ മുകളിൽ ഭാരം കയറ്റിവയ്ക്കുന്നു. ആറേഴു ദിവസത്തേക്ക് ഇങ്ങനെ സുക്ഷിക്കും.
കുരുമുളകിന്റെ ഭാരത്തിൻ്റെ ആറിലൊന്ന് തൂക്കം വരുന്ന വറുത്ത ജീരകപ്പൊടി, ഇരുപതിലൊന്ന് തൂക്കം കടുക്, ഒരു നുള്ള് കായം, രുചിക്കായി കാന്താരി എന്നിവ കുരുമുളക് മണികളോടൊപ്പം ചേർത്ത് നന്നായി ഇളക്കിയെടുക്കുന്നു. അതിനു ശേഷം ഉപയോഗിക്കാം.
മറ്റ് അച്ചാറുകളെപ്പോലെ വിപുലമായ വിപണിയില്ലാത്തതിനാൽ പൊതുവായി ഈ അച്ചാറിനുള്ള ബുക്കിംഗ് നവംബറിലാണ് ആരംഭിക്കുന്നത്. ഇവയുടെ സ്വാദ് ഇഷ്ടപ്പെട്ട് കർണ്ണാടകയിലെ സിദ്ധാപ്പൂർ, സിർസി താലൂക്കുകളിൽ അച്ചാർ വാങ്ങുന്നത്.
Share your comments