1. Organic Farming

പിണ്ണാക്കും എല്ലുപൊടിയും കമ്പോസ്റ്റിൽ ചേർക്കുന്നത് വളരെ നല്ലതാണ്

കമ്പോസ്റ്റുണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി വെള്ളം കെട്ടി നിൽക്കത്തവിധം വൃത്തിയാക്കണം.

Arun T
ഇ.എം. കമ്പോസ്റ്റിങ്ങ്
ഇ.എം. കമ്പോസ്റ്റിങ്ങ്

കമ്പോസ്റ്റുണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി വെള്ളം കെട്ടി നിൽക്കത്തവിധം വൃത്തിയാക്കണം. ഒരു ബക്കറ്റിൽ 30 ലിറ്റർ വെള്ളം, 500 മില്ലി ആക്ടിവേറ്റഡ് ഇ.എം. (എ.ഇ.എം.), 300 മില്ലി ശർക്കരലായിനി എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് അതിൽ നിന്നും 5 ലിറ്റർ എടുത്ത് വൃത്തിയാക്കിവച്ചിരിക്കുന്ന പ്രതലത്തിൽ ഒഴിച്ചുകൊടുക്കുക. ഈ പ്രതലത്തിനു മുകളിൽ ചാണകം അഞ്ചു സെ.മീ ഉയരത്തിൽ കുട്ടിയിടുക. ഇതിനു മുകളിൽ ഈർപ്പം നിലനിർത്താൻ മേൽപറഞ്ഞ ലായനി കുറച്ചു തളിച്ചുകൊടുക്കേണ്ടതാണ്.

അതിനു മുകളിൽ ചപ്പുചവറുകളും, കളകളും കൂട്ടിയിട്ട് വീണ്ടും ലായനി തളിക്കണം. ഈ പ്രക്രിയ ഏകദേശം 35 സെ. മീ. (1.35 മീറ്റർ) ഉയരം വരെ ആവർത്തിക്കാം. ഈ കൂമ്പാരം ഷീറ്റ് ഉപയോഗിച്ച് മൂടേണ്ടതാണ്. 20-25 ദിവസങ്ങൾക്കു ശേഷം ഈ കൂമ്പാരത്തിലെ ഈർപ്പം പരിശോധിച്ച് കുറവാണെങ്കിൽ വെള്ളം ചേർത്ത് കൊടുക്കേണ്ടതാണ്. സാധാരണയായി 40-45 ലിറ്റർ വെള്ളം ആവശ്യമായി വരാറുണ്ട്. താപനില അനുകൂലമാണെങ്കിൽ 40 -45 ദിവസത്തിനുള്ളിൽ ഈ ജൈവാവശിഷ്ടം നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടാവും

ഇ.എം. കമ്പോസ്റ്റിങ്ങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

  • സസ്യാവശിഷ്ടവും, ചാണകവും 2:1 എന്ന അനുപാതത്തിലെടുക്കുവാൻ ശ്രദ്ധിക്കണം.
  • കമ്പോസ്റ്റ് മണ്ണിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.
  • കമ്പോസ്റ്റ് മഴവെള്ളത്തിൽ ഒലിച്ചുപോകാതെയും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയും ശ്രദ്ധിക്കണം. തണലിൽ വേണം കമ്പോസ്റ്റുണ്ടാക്കാൻ.
  • 5 കിലോഗ്രാം പിണ്ണാക്കും 5 കിലോഗ്രാം എല്ലുപൊടിയും കമ്പോസ്റ്റിൽ ചേർക്കുന്നത് വളരെ നല്ലതാണ്.
English Summary: Preparation of em compost in easy way

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds