MFOI 2024 Road Show
  1. Organic Farming

ആർ കെ ബാക്ടീരിയ ലായനി ഉണ്ടാക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

സൂക്ഷ്മാണു ജൈവവളങ്ങൾ വളരെ ഗുണകരമാണ്

Arun T
ബാക്ടീരിയ ലായനി
ബാക്ടീരിയ ലായനി

25 ലിറ്റർ ബയോഗ്യാസ് സ്ലറി, 75 ലിറ്റർ വെള്ളം അല്ലെങ്കിൽ 50 കിലോഗ്രാം പശുവിൻ ചാണകം, 100 ലിറ്റർ വെള്ളം. 100 ഗ്രാം ഫെറസ് സൾഫേറ്റ് മൂന്ന് ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് എന്നിവയാണ് ചേരുവകൾ

മേൽപ്പറഞ്ഞ ചേരുവകൾ ഒരു പാത്രത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക. നേരത്തെ സജ്ജീകരിച്ച 200 ലിറ്റർ കൊള്ളുന്ന ഒരു പാത്രത്തിൽ ഒരു ചോർപ്പിൻ്റെ സഹായത്തോടെ ഇത് ഒഴിക്കുക.

35 ലിറ്റർ കൊള്ളുന്ന മറ്റൊരു പാത്രത്തിൽ 100 ഗ്രാം സോഡാപ്പൊടി 3 കിലോഗ്രാം കരുപ്പെട്ടി 250 മില്ലിഗ്രാം ആവണക്കെണ്ണ 20 ലിറ്റർ വെള്ളം എന്നിവ മിശ്രിതമാക്കി 3 ദിവസം പുളിപ്പിക്കുക.

ആവണക്കെണ്ണ 15 മിനിട്ട് ഇടവിട്ട് 3 മണിക്കൂർ ഇളക്കുന്നതിലൂടെ നന്നായി ദഹിച്ചു കിട്ടുന്നു. ഈ മിശ്രിതത്തെ 200 ലിറ്റർ കൊള്ളുന്ന മേൽപ്പറഞ്ഞ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. പാത്രത്തിനുള്ളിൽ ലേശവും വായുവിന് ഇടം കൊടുക്കാത്ത രീതിയിൽ മിശ്രിതം നിറച്ചിരിക്കണം.

ആവശ്യമെങ്കിൽ വെള്ളം ചേർക്കാം. ആ വായു ബാക്‌ടീരിയ വളരെ വേഗത്തിൽ വർധിക്കുന്നു. ഇപ്പോൾ ആർക്കെ ബാക്ടീരിയ തയാറായി.

ഉപയോഗങ്ങൾ

ഒരു ലിറ്റർ ലായനി നാല് ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഇലകളിൽ തളിക്കാം.

2500 ഗ്രാം സ്യൂഡോണോമസ് 50 ഗ്രാം ട്രൈക്കോഡെർമ 500 ഗ്രാം പൈസീലിയോ മൈസീസ് എന്നിവ 200 ലിറ്റർ ലായനിയിൽ ചേർത്ത് 24 മണിക്കൂർ കഴിഞ്ഞ് ജലസേചനത്തിലൂടെ ഒരേക്കർ സ്ഥലത്തേക്ക് ഉപയോഗിക്കാം.

English Summary: Preparation of RK Bacteria solution

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds