<
  1. Organic Farming

ഗുണമേന്മയുള്ള പച്ചക്കറിത്തൈകള്‍ തയ്യാറാക്കാം

അടുക്കളത്തോട്ടങ്ങളും മട്ടുപ്പാവ് കൃഷിയുമെല്ലാം സജിവമായതോട്കൂടി പച്ചക്കറിത്തൈകള്‍ക്ക് ആവിശ്യക്കാര്‍ ഏറെയാണ്.

KJ Staff
അടുക്കളത്തോട്ടങ്ങളും മട്ടുപ്പാവ് കൃഷിയുമെല്ലാം സജിവമായതോട്കൂടി പച്ചക്കറിത്തൈകള്‍ക്ക് ആവിശ്യക്കാര്‍ ഏറെയാണ്. രോഗ വിമുക്തമായ വിത്തുകള്‍ പാകി ഗുണമേന്മയുള്ള തൈകള്‍ കൃഷി ചെയ്യാനായി ഉപയോഗിച്ചാല്‍ തന്നെ കൃഷി വിജയിക്കുമെന്ന് ഉറപ്പാണ്. നല്ല ആരോഗ്യമുള്ള ചെടിയില്‍ നിന്നെ നല്ല ഫലം ലഭിക്കൂ. വിവിധ നേഴ്‌സറികളിലൂടെ ധാരാളം തൈകള്‍ ലഭിക്കുമെങ്കിലും പലപ്പോഴും തൈകളുടെ ഗുണമേന്മയുടെ കാര്യം സംശയമാണ്. ഇതിനുള്ള പരിഹാരമെന്ന നിലയില്‍ ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ച് തൈകള്‍ തയാറാക്കാം. രോഗ പ്രതിരോധ ശേഷിയും ഉല്‍പ്പാദന ക്ഷമതയും കൂടുതലുള്ളതാണ് ഹൈബ്രിഡ് ഇനങ്ങള്‍. ഇതുകൊണ്ട് തന്നെ നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങിയ ഹൈബ്രിഡ് ഇനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യേണ്ടതാണ്. ഇവയുടെ തൈകള്‍ തയാറാക്കുന്ന രീതി പരിശോധിക്കാം.
പ്രോട്രേ തയ്യാറാക്കല്‍

pro tray

21 ഇഞ്ച് നീളവും 11 ഇഞ്ച് വീതിയുമുള്ള പ്രോട്രേയാണ് അനിയോജ്യം. ഒരിഞ്ച് നീളവും വീതിയും ഒന്നര ഇഞ്ച് താഴ്ചയുമുള്ള കുഴികളുള്ള ഇതില്‍ 98 വിത്ത്കള്‍ പാകാം.

പോട്ടിംഗ് മിശ്രിതം തയ്യാറാക്കല്‍

ചകിരി ചോറും മണ്ണും ചാണകപ്പൊടിയും വേപ്പിന്‍പ്പിണ്ണാക്കും ട്രെക്കോഡെര്‍മ്മയും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി വിത്ത് പാകുന്ന രീതിക്ക് ഒപ്പം ഹൈടെക് രീതിയില്‍ തൈ തയ്യാറാക്കുമ്പോള്‍ രോഗ കീടമുക്ത ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ മിശ്രിതം പൊടി രൂപത്തില്‍ തയ്യാറാക്കി ട്രേകളില്‍ നിറയ്ക്കം.

വിത്ത് പാകല്‍

മിശ്രിതം നിറച്ചതിന് ശേഷം ഒരു കുഴിയില്‍ ഒരു വിത്തെന്ന രീതിയില്‍ വിത്ത് അല്‍പ്പം താഴ്ത്തി നടാവുന്നതാണ്. വിത്ത് വിത്തോളമെന്നാണ് വിത്ത് നടുന്നതിന്റെ ആഴത്തെപ്പറ്റി പറയുക. വൈകുന്നേരങ്ങളില്‍ പാകുന്നതാണ് നല്ലത്. ആവശ്യത്തിന് സൂര്യപ്രകാശം, ജലസേചനം, വളപ്രയോഗം എന്നിവ ഈ വളര്‍ച്ചാ ഘട്ടത്തില്‍ നല്‍കണം. തൈകള്‍ക്ക് രണ്ട് ഇല വന്നു കഴിഞ്ഞാല്‍ വെള്ളത്തില്‍ ലയിക്കുന്ന രീതിയിലുള്ള വളങ്ങള്‍ നല്‍കാവുന്നതാണ്. 25-30 ദിവസങ്ങള്‍ കൊണ്ട് തക്കാളി, മുളക്, വഴുതന, കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തൈകള്‍ പറിച്ച് നടാനാവും. കുമ്പളം, വെള്ളരി, കൈപ്പ, ചുരയ്ക്ക, പയര്‍ എന്നിവയുടെ തൈകള്‍ 20-25 ദിവസങ്ങള്‍ കൊണ്ട് മാറ്റി നടാനാവും.
English Summary: protray for kitchen garden

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds