ഒരു ഉഷ്ണകാല വിളയാണ് വെള്ളരി. വിത്തിടുന്നതിന് ഇരുപത് ദിവസം മുൻപ് തന്നെ ഒന്നര-രണ്ടടി വ്യാസത്തിലും ഒന്ന് ഒന്നരയടി ആഴത്തിലും കുഴികൾ എടുത്ത് സെന്റിന് 2-3 കിലോഗ്രാം കക്കാപ്പൊടി ചേർത്ത് കൊത്തിയറഞ്ഞു മണ്ണിൽ ചേർത്ത്, കരിയിലകൾ കൊണ്ട് മൂടിയിടണം.
തടങ്ങൾ എടുക്കുന്നു
രണ്ടാഴ്ച കഴിഞ്ഞ് അഴുകി പൊടിഞ്ഞ കാലിവളം, ചാരം, ചകിരിച്ചോർ കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് മണ്ണ് നന്നായി ഇളക്കി നടുഭാഗത്ത് മണ്ണ് അല്പം ഉയർത്തി അതിൽ മൂന്നോ നാലോ വിത്തുകൾ വലിയ ആഴത്തിൽ അല്ലാതെ കുത്തിയിടുക. കൂടുതൽ തടങ്ങൾ എടുക്കുന്നു എങ്കിൽ വരികൾ തമ്മിൽ രണ്ട് മീറ്ററും ഒരു വരിയിൽ ഉള്ള ചെടികൾ തമ്മിൽ ഒന്നര മീറ്ററും അകലം നൽകണം. നാലാം ദിവസം വിത്തുകൾ മുളയ്ക്കും. 10 ദിവസം കഴിഞ്ഞ് നല്ല കരുത്തുള്ള തൈകൾ നിർത്തി മറ്റുള്ളവ പിഴുതു മാറ്റാം.
ആഴ്ചയിൽ ഒരിക്കൽ ജീവാമൃതം, വളച്ചായ, ഹരിത കഷായം ഇവയിൽ ഏതെങ്കിലും ഒന്ന് നേർപ്പിച്ച് തടത്തിൽ ഒഴിച്ച് കൊടുക്കാം. തടം വിസ്താരപ്പെടുത്തി ചെടിത്തണ്ടിൽ മുട്ടാത്ത രീതിയിൽ കരിയിലകൾ കൊണ്ട് പുതയിട്ട് കൊടുക്കാം. വേര് നശിപ്പിക്കുന്ന മത്തൻ വണ്ടുകളുടെ പുഴുക്കൾ ശല്യം ചെയ്തേക്കാം. അങ്ങനെ എങ്കിൽ ചെടികൾ വളർച്ച മുരടിച്ചു നിൽക്കും. മത്തൻ വണ്ടുകൾ ഇലയിൽ തുളകൾ ഉണ്ടാക്കിയും ശല്യം ചെയ്യും. പവർ ബാറ്റോ കൈവലയോ കൊണ്ട് അവയെ പിടിച്ചു നശിപ്പിക്കണം. പച്ചച്ചാണകം നീട്ടിക്കലക്കി തടങ്ങളിൽ ഒഴിച്ച് കൊടുക്കുന്നതും ഗുണം ചെയ്യും.
വിഷുക്കണിയ്ക്ക് യോജിച്ച ഇനങ്ങൾ
കാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ എന്നിവ വിഷുക്കണിയ്ക്ക് യോജിച്ച ഇനങ്ങൾ ആണ്. മുടിക്കോട് ലോക്കൽ അല്പം വലിപ്പം കൂടിയ ഇനമാണ്. ആദ്യത്തെ പത്ത് ഇലകൾ വരുന്നത് വരെ ശിഖരങ്ങൾ അനുവദിക്കേണ്ടതില്ല. പടരുന്ന സമയത്ത് തറയിൽ ഓലയിട്ട് കൊടുത്താൽ മണ്ണ് ചൂടായി വള്ളികൾ വാടുന്നത് തടയാം. ആദ്യമാദ്യം ധാരാളം ആൺപൂക്കൾ ആയിരിക്കും ഉണ്ടാകുന്നത്.
പിന്നീട് പെൺപൂക്കൾ (പിഞ്ച് കായ്കൾ) ഉണ്ടാകും. വേണമെങ്കിൽ കൃത്രിമ പരാഗണം നടത്തിക്കൊടുക്കാം. ഈ സമയത്ത് കായീച്ചയുടെ വലിയ ശല്യം പ്രതീക്ഷിക്കാം. ഫിറമോൺ കെണി, തുളസിക്കെണി എന്നിവ യഥാസമയം സ്ഥാപിച്ച് കായ്കളെ ഇവയിൽ നിന്നും രക്ഷിക്കണം. പരാഗണ ശേഷം, ദ്വാരമുള്ള കവറുകൾ, പേപ്പർ,ഉണങ്ങിയ പുല്ല് എന്നിവ കായകളുടെ മുകളിൽ ഇട്ട് ഈച്ചകളിൽ നിന്നും സംരക്ഷണം നൽകണം.
സ്വർണ വർണം എത്തുമ്പോൾ വിളവെടുക്കാം
40-45 ദിവസം കഴിയുമ്പോൾ പെൺപൂക്കൾ വരാൻ തുടങ്ങും. പിന്നെ അവ വലുതായി, പച്ച നിറം മാറി സ്വർണ വർണം എത്തുമ്പോൾ വിളവെടുക്കാം. ദീർഘകാലം സൂക്ഷിക്കുകയും ചെയ്യാം. ഉഷ്ണ കാലത്ത് നമ്മുടെ ശരീരത്തെ ജല പൂരിതമാക്കി നിർത്താൻ വെള്ളരിയ്ക്കു കഴിയും. അതിൽ ഉള്ള സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ നമ്മുടെ "electrolytic balance' നിലനിർത്തും.
രക്തസമ്മർദ്ദം കുറയ്ക്കും. തൊലിയോട് കൂടി കഴിച്ചാൽ മലബന്ധം ഉണ്ടാകില്ല. സാമ്പാറിൽ ഒക്കെ ഇടുമ്പോൾ തൊലിയോട് കൂടി മുറിച്ചിടാം (വീട്ടിൽ ഉണ്ടാക്കിയതാണെങ്കിൽ മാത്രം). ജലാംശം കൂടുതൽ ഉള്ളതിനാൽ കിഡ്‌നികൾക്ക് നല്ലതാണ്. ശരീരത്തിലെ അഴുക്കുകൾ പെട്ടെന്ന് അരിച്ചു പുറത്ത് കളയും. തൊലിയ്ക്ക് നല്ല തിളക്കം നൽകും. പച്ചയ്ക്ക് തിന്നാൽ വായ്നാറ്റവും കുറയും.
കാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ എന്നിവ വിഷുക്കണിയ്ക്ക് യോജിച്ച ഇനങ്ങൾ ആണ്. മുടിക്കോട് ലോക്കൽ അല്പം വലിപ്പം കൂടിയ ഇനമാണ്. ആദ്യത്തെ പത്ത് ഇലകൾ വരുന്നത് വരെ ശിഖരങ്ങൾ അനുവദിക്കേണ്ടതില്ല. പടരുന്ന സമയത്ത് തറയിൽ ഓലയിട്ട് കൊടുത്താൽ മണ്ണ് ചൂടായി വള്ളികൾ വാടുന്നത് തടയാം. ആദ്യമാദ്യം ധാരാളം ആൺപൂക്കൾ ആയിരിക്കും ഉണ്ടാകുന്നത്. പിന്നീട് പെൺപൂക്കൾ (പിഞ്ച് കായ്കൾ) ഉണ്ടാകും.
കൃത്രിമ പരാഗണം
വേണമെങ്കിൽ കൃത്രിമ പരാഗണം നടത്തിക്കൊടുക്കാം. ഈ സമയത്ത് കായീച്ചയുടെ വലിയ ശല്യം പ്രതീക്ഷിക്കാം. ഫിറമോൺ കെണി, തുളസിക്കെണി എന്നിവ യഥാസമയം സ്ഥാപിച്ച് കായ്കളെ ഇവയിൽ നിന്നും രക്ഷിക്കണം. പരാഗണ ശേഷം, ദ്വാരമുള്ള കവറുകൾ, പേപ്പർ,ങ്ങിയ പുല്ല് എന്നിവ കായകളുടെ മുകളിൽ ഇട്ട് ഈച്ചകളിൽ നിന്നും സംരക്ഷണം നൽകണം.
40-45 ദിവസം കഴിയുമ്പോൾ പെൺപൂക്കൾ വരാൻ തുടങ്ങും. പിന്നെ അവ വലുതായി, പച്ച നിറം മാറി സ്വർണ വർണം എത്തുമ്പോൾ വിളവെടുക്കാം. ദീർഘകാലം സൂക്ഷിക്കുകയും ചെയ്യാം. ഉഷ്ണകാലത്ത് നമ്മുടെ ശരീരത്തെ ജല പൂരിതമാക്കി നിർത്താൻ വെള്ളരിയ്ക്കു കഴിയും. അതിൽ ഉള്ള സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ നമ്മുടെ "electrolytic balance' നിലനിർത്തും. രക്തസമ്മർദ്ദം കുറയ്ക്കും.
തൊലിയോട് കൂടി കഴിച്ചാൽ മലബന്ധം ഉണ്ടാകില്ല. സാമ്പാറിൽ ഒക്കെ ഇടുമ്പോൾ തൊലിയോട് കൂടി മുറിച്ചിടാം (വീട്ടിൽ ഉണ്ടാക്കിയതാണെങ്കിൽ മാത്രം). ജലാംശം കൂടുതൽ ഉള്ളതിനാൽ കിഡ്‌നികൾക്ക് നല്ലതാണ്. ശരീരത്തിലെ അഴുക്കുകൾ പെട്ടെന്ന് അരിച്ചു പുറത്ത് കളയും. തൊലിയ്ക്ക് നല്ല തിളക്കം നൽകും. പച്ചയ്ക്ക് തിന്നാൽ വായ്നാറ്റവും കുറയും.
Share your comments