വിത്തുപാകി തൈകൾ മുളപ്പിച്ചും കൃഷി ചെയ്യാം. ഇവയുടെ വിത്തുകൾ പൊതുവേ ചെറുതാണ്. തൈ മുളയ്ക്കലിന് അനുയോജ്യമായ ട്രേകൾ ഇപ്പോൾ വിപണിയിൽ കിട്ടും. ചകിരിച്ചോറ്, മണ്ണ്, ചാണകപ്പൊടി എന്നിവ 1: 1: 1 എന്ന അനുപാതത്തിൽ ചേർത്തൊരുക്കിയ മിശ്രിതം ട്രേയിൽ നിറച്ച് വിത്തുപാകാം. ചെറുതായി ദിവസവും നനയ്ക്കണം. വിത്തുപാകാനുള്ള ട്രേയിൽ വ്യത്യസ്ത മിശ്രിതങ്ങൾ നിറയ്ക്കുന്ന പതിവുമുണ്ട്. ചകിരിച്ചോറ്, വെർമിക്കുലൈറ്റ് ർലൈറ്റ് എന്നിവ 3: 1: 1 എന്ന അനുപാതത്തിൽ ചേർത്ത് നിറയ്ക്കാം. ചിലർ ഇതിലൊരു ചേരുവ മണ്ണിര കമ്പോസ്റ്റും ആക്കാറുണ്ട്.
നേരിട്ടു വിത്തുപാകി വളർത്തേണ്ട വിളകളാണ് ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് (മുള്ളങ്കി) എന്നിവ. കൃഷിയിടം നന്നായി ഉഴുതൊരുക്കി സെന്റിന് 100 കിലോ എന്ന തോതിൽ ചാണകപ്പൊടി ചേർക്കണം. പുളിരസമുള്ള മണ്ണിൽ സെന്റിന് ഒന്നര മുതൽ 2 കിലോ വരെ കുമ്മായം ചേർക്കാം. ഇതിൽ 45 സെന്റീമീറ്റർ ഇടയകലത്തിൽ 20 സെന്റീമീറ്റർ ഉയരത്തിൽ പാത്തി കോരി അതിൽ പത്ത് സെന്റീമീറ്റർ അകലത്തിൽ വിത്ത് പാകണം. ഒരാഴ്ച കൊണ്ട് വിത്ത് മുളക്കും. രണ്ടാഴ്ച കഴിഞ്ഞ് വളരെ അടുത്ത തൈകൾ ഇളക്കി നീക്കി അകലം ക്രമീകരിക്കണം.
സെന്റിന് 300 ഗ്രാം യൂറിയ 300 ഗ്രാം രാജ്ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്ന് ക്യാരറ്റിനും ബീറ്റ്റൂട്ടിനും മുള്ളങ്കിക്കും ഇത് യഥാക്രമം 300 - 200 - 200ഗ്രാം എന്ന തോതിലും വേണം. ക്യാരറ്റിനും ബീറ്റ്റൂട്ടിനും 45 ദിവസമാകുമ്പോൾ മണ്ണ് കയറ്റി കൊടുക്കണം.
മുള്ളങ്കിക്ക് 25-30 ദിവസമാകുമ്പോൾ ഇത് വേണ്ടിവരും. 55-60 ദിവസമാകുമ്പോൾ ഇവയുടെ വിളവെടുപ്പ് ആകും. ക്യാരറ്റിന്റെ പൂസാ കേസർ, നാന്റീസ് പൂസാ മേഘാലി; ബീറ്റ്റൂട്ടിന്റെ ഡ്രെട്രിയറ്റ്, ഡാർക്ക് റെഡ് മുള്ളങ്കിയുടെ പൂസാ ദേശീ, പൂസാ രശ്മി, പൂസാ ചേതകി, അർക്ക് നിഷാന്ത് എന്നിവ മികച്ച ഇനങ്ങളാണ്.
Share your comments