റാഗി കാൽസ്യ സമ്പുഷ്ടമാണ് കൂടാതെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്സ്, പ്രോട്ടീൻ, ഭഷ്യനാരുകൾ, എന്നിവയുണ്ട്. പാവപ്പെട്ടവന്റെ പാൽ എന്ന് അറിയപ്പെടുന്നു. വരൾച്ചയെ അതിജീവിക്കാനുള്ള പ്രത്യേക കഴിവുണ്ട്. വിറ്റാമിൻ ഡിയുടെ സ്വാഭാവികമായ ഉറവിടമാണ് റാഗി. പ്രായമായവരിൽ എല്ലിന്റെയും കുഞ്ഞുങ്ങളിൽ തലച്ചോറിന്റെയും ബലവും വളർച്ചയും സ്വാധീനിക്കുന്നു.
നല്ല നീർവാർച്ച സൗകര്യമുള്ള ചെങ്കൽ മണ്ണാണ് റാഗി കൃഷിയ്ക്ക് ഏറെ അനുയോജ്യം. ഫലവൃഷ്ടി കുറഞ്ഞ മണ്ണിലും റാഗി വിളയുന്നു. 27 അന്തരീക്ഷ ഊഷ്മാവും, 700 മുതൽ 1200 മില്ലിമീറ്റർ വരെ വാർഷിക വാർഷപാതവും സമുദ്രനിരപ്പിൽ നിന്നും 1000 മുതൽ 2000 മീറ്റർ വരെ ഉയരവുമുള്ള പ്രദേശങ്ങൾ ഈ വിളയുടെ കൃഷിക്ക് അനുകൂലമാണ്.
ജലസേചിത പ്രദേശങ്ങളിൽ വർഷം മുഴുവൻ റാഗി കൃഷി ചെയ്യാവുന്നതാണെങ്കിലും പ്രധാനമായും മൂന്നു കാലങ്ങളാണ് ഈ വിളയുടെ കൃഷിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. അതായത് ജൂൺ മുതൽ സെപ്തംബർ വരെയും, ജൂലൈ മുതൽ ഒക്ടോബർ വരെയും ഡിസംബർ ജനുവരി മുതൽ മാർച്ച് ഏപ്രിൽ വരെയും.
PR-202, K-2, CO-2, CO-7, CO:8, CO-9 എന്നീ ഇനങ്ങൾ കൃഷിക്ക് അനുയോജ്യമാണ് നേരിട്ടുള്ള നടീലിന് 5 കിലോഗ്രാമും പാകി പറിച്ചു നടുമ്പോൾ 4 കിലോഗ്രാമും വിത്തു മതിയാകും പറിച്ച് നടുമ്പോൾ ഇടയകലം 25×15 സെന്റീമീറ്റർ ആയി ക്രമീകരിച്ചിരിക്കുന്നു.
ഞാറ്റടി
വളരെ ചെറിയ വിത്ത് ആയതിനാൽ മണ്ണൊരുക്കൽ കാര്യക്ഷമമായി നിർവഹിക്കണം. ഹെക്ടറൊന്നിന് 5 ടൺ കാലിവളമോ, കമ്പോസ്റ്റോ വിതറി, മണ്ണ് ഉഴുത് മറിച്ച് കട്ടകൾ ഉടച്ച് തവാരണകൾ തീർക്കണം ശുപാർശ ചെയ്ത അളവിൽ വിത്തു വിതറിയ ശേഷം മണ്ണ് ചെറുതായി ഇളക്കി വിത്തു മുടണം വിത്ത് വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോൾ 25 സെന്റിന് ഒരു കിലോഗ്രാം കണക്കിൽ അമോണിയം സൾഫേറ്റ് ചേർത്ത് കൊടുക്കണം മൂന്നാഴ്ച മൂപ്പെത്തിയ തൈകൾ പ്രധാന നിലത്തിലേക്ക് പറിച്ച് നടാവുന്നതാണ് ഒരു ഹെക്ടർ സ്ഥലത്ത് നടുവാനായി 10 മുതൽ 12 സെന്റ് നഴ്സറി മതിയാകും.
മറ്റു പണികൾ
ഹെക്ടറൊന്നിന് 5 ടൺ കാലിവളമോ കമ്പോസ്റ്റോ പ്രയോഗിച്ച ശേഷം മൂന്നോ, നാലോ പ്രാവശ്യം നിലം നന്നായി ഉഴു തുമറിച്ച് രാസവളപ്രയോഗം നടത്തണം ഹെക്ടറൊന്നിന് 22.5 കിലോഗ്രാം എന്ന തോതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് അടിവളമായി നൽകണം. തൈകൾ 25×15 സെന്റീമീറ്റർ അകലത്തിൽ പറിച്ചു നടേണ്ടതാണ്. മേൽവളമായി 22.5 കിലോഗ്രാം നൈട്രജൻ പറിച്ചു നട്ട് മൂന്നാഴ്ച കഴിഞ്ഞ് കളകൾ നീക്കം ചെയ്ത ശേഷം പ്രയോഗിക്കണം. ഒരാഴ്ച ഇടവേളകളിൽ ജലസേചനം അനുവർത്തിക്കാം.
Share your comments