വെണ്ട: മഴക്കാലത്തെ താരം
കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്തിയെടുക്കുവാൻ കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. വെണ്ടയുടെ പ്രാധന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാൽ വെണ്ടച്ചെടികൾ ആരോഗ്യത്തോ ടെ വളർന്ന് നല്ല കായ്ഫലം നൽ കുന്നു. ജ·ം കൊണ്ട് ആഫ്രിക്കൻ വംശജനായ ഈ പച്ചക്കറി വിളി യിൽ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.
വെണ്ടയിലെ പ്രധാന ഇനങ്ങൾ
1. അർക്ക അനാമിക - നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കൾ ഉയർന്ന വിളവ്, നരപ്പു രോഗത്തിനെതിരേ പ്രതിരോധ ശേഷി.
2. സൽകീർത്തി - ഇളംപച്ച നിറമുള്ള നീണ്ട കായ്കൾ
3. സുസ്ഥിര - ഇളംപച്ചനിറമുള്ള നല്ല വണ്ണമുള്ള കായ്കൾ. ദീർഘകാലം വിളവു നൽകാനുള്ള കഴിവ്, മഞ്ഞളിപ്പുരോഗത്തിനെ തിരേ പ്രതിരോധശേഷി, വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യം.
മഞ്ചിമ - മികച്ച വിളവ്. നരപ്പിനെതിരേ പ്രതിരോധശേഷി, തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ അനുയോജ്യം
5. അഞ്ചിത - ഇളം പച്ചനിറമുള്ള കായ്കൾ, നരപ്പുരോഗത്തിനെതിരേ പ്രതിരോധശേഷി.
ഇവയ്ക്കു പുറമെ കിരണ്‍ ചുവപ്പു നിറത്തോടുകൂടിയ അരുണ എന്നിവയും കൃഷിചെയ്യാം. നരപ്പുരോഗത്തിനെതിരേ ഉയർന്ന പ്രതിരോധശേഷിയുള്ള വർഷ ഉപഹാർ എന്നയിനവും കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോൾ ലഭ്യമാണ്.
നടീൽ
മേയ് മാസം പകുതിയാകുന്പോൾ വിത്തിടാം. വാരങ്ങളിലോ, ഗ്രോബാഗുകളിലോ നടാം. വാരങ്ങളിൽ നടുന്പോൾ ചെടികൾ തമ്മിൽ 45 സെന്‍റീമീറ്ററും വരികൾ തമ്മിൽ 60 സെന്‍റീമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുന്പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്തിടേണ്ടതാണ്. ഇങ്ങനെ കുതിർക്കുന്പോൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ എന്നതോതിലെടുത്താൽ വാട്ടരോഗത്തെ ഒഴിവാക്കാം. ചെടികൾ മുളച്ചുവരുന്നതുവരെ ചെറിയതോതിൽ നന ആവശ്യമാണ്. ജൂണ്‍ ആകുന്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികൾ തഴച്ചുവളരാൻ തുടങ്ങും. നട്ട് 40-45 ദിവസത്തിനുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് തുടർച്ചയായി മൂന്നുമാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടി പ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ വെണ്ടയ്ക് നൽകാം. പിണ്ണാക്കുകൾ പുളിപ്പിച്ച് നൽകുന്നതും ഉത്തമമാണ്. ഒരു ചെടിക്ക് കുറഞ്ഞത് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നൽകേണ്ടതാണ്. നട്ട് രണ്ടാഴ്ചയിൽ ഒരു തവണ എന്നതോതിൽ വളപ്രയോഗം നൽകണം. മേയ്-ജൂണ്‍ മാസത്തിലെ വെണ്ടകൃഷിയാണ് ഏറ്റവും മികച്ച വിളവു തരുന്നത്. വെണ്ട വേനൽക്കാലത്തും നടാമെങ്കിലും രോഗ-കീടാക്രമണങ്ങൾ കൂടുതലായതിനാൽ വിളവ് പൊതുവേ കുറവായിരിക്കും.
മുളക്
നമ്മുടെ വീടുകളിൽ ഒഴിവാക്കാനാവാത്ത പച്ചക്കറിയാണ് മുളക്. പച്ചമുളകായും ഉണക്കിയും മുളക് ഉപയോഗക്കാം. സുഗന്ധവ്യജ്ഞനമായും കരുതിപ്പോരുന്ന വിളയാണിത്. മുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെസിൻ എന്ന ഘടകമാണ് മുളകിന് എരിവുരസം നൽകുന്നത്. മുളക് ഏതു സമയത്തും കൃഷിചെയ്യാമെങ്കിലും മഴക്കാലം തീർത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടിനിൽക്കാതെ കൃഷിചെയ്യാനായാൽ മഴക്കാലത്ത് മുളക് മികച്ച വിളവുനൽകുന്നു. നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ എണ്ണത്തിൽ കാണുന്ന കുറവാണ് ഇതിനു കാരണം.
ഇനങ്ങൾ
1. ഉജ്ജ്വല - നല്ല എരിവ്, ബാക്ടീരിയൽ വാട്ടത്തിനെതിരേ മികച്ച പ്രതിരോധ ശക്തി, മുളകുകൾ കൂട്ടമായി മുകളിലേക്ക് നിൽക്കുന്നു. അടുത്തടുത്ത് കൃഷി ചെയ്യാം.
2. അനുഗ്രഹ - വാട്ടത്തിനെതിരേ പ്രതിരോധ ശേഷി ഒറ്റയ്ക്ക് തൂങ്ങികിടക്കുന്ന ഇനം, എരിവ് ഇടത്തരം, വീട്ടിലെ തോട്ടത്തിന് മികച്ചത്.
3. വെള്ളായണി അതുല്യ - എരിവ് കുറഞ്ഞ് നീണ്ടകായ്കൾ, ക്രീം നിറം.
4. ജ്വാലമുഖി, ജ്വാലസഖി - എരിവ് തീരെ കുറവ്, കട്ടിയുള്ള തൊലി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉപയോഗിച്ചുവരുന്നു.
5. സിയറ - അത്യുത്പാദനശേഷിയുള്ള മുളകിനം, നീളമുള്ള കായ്കൾ, തിളങ്ങുന്ന പച്ചനിറം.
ഇവയ്ക്കു പുറമെ കാന്താരിമുളകും വീട്ടിൽ കൃഷിചെയ്യാൻ പറ്റിയ ഇനമാണ്. അല്പം തണലുള്ള ഭാഗത്ത് കാന്താരിമുളക് കൃഷിചെയ്യാം. മറ്റുള്ള ഇനങ്ങൾക്ക് നല്ല സൂര്യപ്രകാശം വേണം. മുകളിലേക്ക് നില്ക്കുന്ന, നീളം കുറഞ്ഞ കായ്കൾ തീവ്രമായ എരിവ്, നീണ്ട വിളവു കാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.
നടീൽ
വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടീൽ വസ്തു തൈകൾ ഉണ്ടാക്കുന്നതിനായി വിത്തുകൾ മേയ് 15- ഓടെ താവരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കണം. 20-25 ദിവസം പ്രായമായ തൈകൾ മാറ്റി നടാം. ചെടികൾ തമ്മിൽ 45 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 60 സെന്‍റീ മീറ്ററും ഇടയകലം നൽകണം. തൈകൾ നട്ട് 50-ാം ദിവസം വിളവെടുപ്പു തുടങ്ങാം.
നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നൽകണം. പിന്നീട് 14 ദിവസത്തിനുള്ളിൽ ഒരു തവണ എന്നതോതിൽ ജൈവവളങ്ങളോ ജീവാണു വളങ്ങളോ നൽകാം. തൈകൾ മാറ്റി നടുന്ന സമയം മുതൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ നൽകുന്നത് ചെടികൾക്ക് നല്ല പ്രതിരോധശേഷി നൽകും. അസോസ്പൈറില്ലം മണ്ണിൽ ചേർത്തു കൊടുക്കുന്നതും നല്ലതാണ്. കുറച്ചു മുളക് ചെടികളെങ്കിലും നമ്മുടെ വീട്ടിലുണ്ടായാൽ പച്ചമുളക് കടകളിൽ നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാർഥ്യം.
വഴുതിന
ന്ധപാവങ്ങളുടെ തക്കാളി’ എന്നാണ് വഴുതിന അറിയപ്പെടുന്നത്. വഴുതിനയുടെ ജ·ദേശം ഇന്ത്യയാണെന്ന് കുരുതപ്പെടുന്നു. വീട്ടിലെ പച്ചക്കറിത്തോട്ടത്തിൽ എളിപ്പത്തിൽ ഇവയെ വളർത്തിയെടുക്കാം.
ഇനങ്ങൾ
1. സൂര്യ - വയലറ്റ് നിറമുള്ള കായ്കൾക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. വാട്ടരോഗത്തിനെതിരേ പ്രതിരോധശക്തി, കുറ്റിച്ചെടിയായി വളരുന്ന ഇനം.
2. ശ്വേത - വെള്ള നിറമുള്ള നീണ്ട കായ്കൾ, തൊലിക്ക് കട്ടികുറവ്, അടുത്തടുത്ത് നടാൻ യോജിച്ചത്.
3. ഹരിത - വാട്ടരോഗം, കായ്ചീയൽ എന്നിവയ്ക്കെതിരേ പ്രതിരോധശേഷി, ഇളം പച്ചനിറമുള്ള നീണ്ടകായ്കൾ, വീട്ടിലെ കൃഷിക്ക് ഏറെ അനുയോജ്യം.
4. നീലിമ - സങ്കരയിമായ വഴുതിനയാണിത്. വാട്ടരോഗത്തിനെതിരേ പ്രതിരോധശേഷി, വയലറ്റ് നിറം, മികച്ച വിളവ്.
ഇവയ്ക്കു പുറമെ ധാരാളം നാടൻ വഴുതിന ഇനങ്ങളും നമ്മുടെ നാട്ടിൽ കൃഷിചെയ്തുവരുന്നു.
നടീൽ
മുളകിന്േറതുപോലെ മാറ്റിനടുന്ന വിളയാണ് വഴുതിനയും. 20-25 ദിവസം പ്രായമായ തൈകൾ വർഷകാലാരംഭത്തോടെ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം. നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 -45 ദിവസത്തിനുള്ളിൽ വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ചെടിഒന്നിന് അരക്കിലോഗ്രാം ജൈവവളം അടിവളമായി നൽകണം. കൂടാതെ 14 ദിവസത്തിലൊരിക്കൽ വളപ്രയോഗം നടത്തുകയും വേണം.
ഈ വിളകൾ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറിവിളകളും വർഷകാലാരംഭത്തോടെ നട്ടുവർത്താം. വീടുകളിലെ അടുക്കളത്തോട്ടത്തിൽ അവ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയിൽ തന്നെ രോഗബാധകളെ ഒഴിവാക്കാൻ ജൈവ-ജീവാണുകുമിൾ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും.
Share your comments