ഇംഗ്ലിഷിൽ സിൽക്ക് സ്ക്വാഷ് (silk squash), റിഡ്ജ്ഡ് ഗോർഡ് (Ridged gourd) എന്നീ പേരുകളിലറിയപ്പെടുന്ന പീച്ചിൽ, പൊട്ടിക്ക, ഞരമ്പൻ കൊണ്ടിക്ക് എന്നീ പേരുകളിൽ കേരളീയ ഗ്രാമങ്ങൾക്കു സുപരിചിതമാണ്. ഇന്ത്യയുടെ തെക്കും കിഴക്കും പ്രദേശങ്ങളിലാണ് ഇതു കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
വലിയ ശ്രദ്ധയൊന്നും കൂടാതെ തന്നെ വളർത്താൻ കഴിയുന്ന പീച്ചിലിന്റെ കായ ഇളംപ്രായത്തിൽ പച്ചക്കറിയായി ഉപയോഗിക്കുന്നു. എന്നാൽ മൂത്തുകഴിയുമ്പോൾ അതിന്റെ ഉള്ളിൽ നാര് നിറയുന്നതിനാൽ ഭക്ഷ്യയോഗ്യമല്ലാതാകുന്നു. പഴുത്തുണങ്ങിയ കായ്കൾ വിത്തുകളും തൊലിയും നീക്കം ചെയ്താൽ നാരുകൾ നിറഞ്ഞ ഉൾഭാഗം കുളിക്കുമ്പോൾ ശരീരം തേക്കുവാനുള്ള സ്പോഞ്ച് ആയി ഉപയോഗിക്കാമെന്നതാണ് പീച്ചിലിന്റെ പ്രത്യേകത.
മധ്യ ഏഷ്യയും കിഴക്കൻ ഏഷ്യയുമാണ് ഇതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. രണ്ടിനം പീച്ചിൽ കേരളത്തിൽ വളർത്തുന്നുണ്ട്. മെച്ചപ്പെട്ട പിച്ചിൽ ഇനങ്ങൾ പൂസനാര COI CO2 എന്നിവയാണ് പ്രതാനങ്ങൾ ഉപയോഗിച്ച് താങ്ങുകളിൽ പടർന്നുകയറി വളരുന്ന ഒരു മൃദുലശരീരിയായ വള്ളിച്ചെടിയാണ് പീച്ചിൽ. ഇതൊരു വെള്ളരിവർഗ്ഗ വിളയാണ്.
വർഷത്തിൽ ഏതു സമയവും കൃഷി ചെയ്യാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. എങ്കിലും ചൂടുള്ള കാലാവസ്ഥയാണ് പീച്ചിൽ കൃഷിക്ക് അനുയോജ്യം. 25-35 സെന്റിഗ്രേഡിലാണ് ഇതു നന്നായി വളരുന്നത്. നിലം കിളച്ചൊരുക്കി തുടങ്ങളെടുത്തു നട ഒന്നിന് 150 ഗ്രാം എന്ന നിരക്കിൽ കഷായം ചേർത്ത് ഇള കാരണം. കാലിവളം, കമ്പോസ്റ്റ്, കോഴിവളം എന്നിവയും വേപ്പിൻ ചിക്കും ചേർത്താണു പിച്ചിൽ നടാൻ മണൊരുക്കേണ്ടത്.
വിത്തുകൾ നട്ട് ക്രമായി നനച്ചു കൊടുക്കണം. രണ്ടാഴ്ച്ച കൊണ്ട് വിത്തുകൾ മുളച്ചുപൊങ്ങി പടരാൻ പാകമാകും. വിത്തുകൾ മുളച്ചു വളർന്നു തുടങ്ങിയാൽ പടരുന്നതിനു സൗകര്യമാകത്തക്ക വിധം മുളംകാലുകൾ നാട്ടിക്കൊടുക്കണം. വിത്തുകൾ നട്ട് 55-60 ദിവസങ്ങൾക്കുള്ളിൽ കായ്കളുണ്ടായിത്തുടങ്ങും. ഒന്നര കിലോഗ്രാം വരെ ഭാരമുള്ള കായ്കൾ ഇതിൽ ഉണ്ടാകാറുണ്ട്. കായ്കൾ പച്ചക്കറി ആവശ്യത്തിനുപയോഗിക്കാനായി അധികം മൂക്കുന്നതിനു മുമ്പ് പറിച്ചെടുക്കണം. സ്പോഞ്ച് ആയി ഉപയോഗിക്കാൻ കായ് മുറ്റിയ ശേഷം ശേഖരിച്ചാൽ മതി.
Share your comments