എല്ലാ പൂന്തോട്ടങ്ങളുടെയും ഒരു അവിഭാജ്യഘടകമാണ് റോക്കറി. ഇവയിൽ കുറ്റിച്ചെടികൾ, കള്ളിച്ചെടികൾ എന്നിവ ഉൾപ്പെടും. എപ്പോഴും കാണുന്ന പൂച്ചെടികളിൽനിന്ന് ഒരു വ്യത്യസ്ത അനുഭവം ഈ റോക്കറികൾ കാണുമ്പോൾ ലഭിക്കും. പ്രകൃതിയിലെ പാറക്കൂട്ടങ്ങളും ചെടികളും ഇതിൽ ഉചിതമായി സമന്വയിപ്പിക്കണം.
റോക്കറി നിർമാണം - നിർദേശങ്ങൾ
1. റോക്കറിയുടെ ഒരു രൂപരേഖ തറയിൽ തയാറാക്കുക. ഒരടി താഴ്ചയിൽ മണ്ണ് മാറ്റി അതിൽ പുഴമണ്ണും ഇഷ്ടികകളും കഷണങ്ങളും പുഴക്കല്ലുകളും ഇടുക.
2. ഇടത്തരം വലിപ്പമുള്ള ഉണ്ട പാറക്കല്ലുകൾ ചരിച്ച് നിർത്തിയും അടുക്കുക. പാറകൾ അടുക്കുമ്പോൾ ഇടയിൽ സ്ഥലം ഇടണം. ഇവിടെ മണ്ണു നിറയ്ക്കാം.
3. ഒരു വരി പാറക്കല്ലുകൾ അടുക്കിക്കഴിഞ്ഞാൽ അതിനുമീതെ കുനപോലെ മണ്ണ് നിറയ്ക്കുക. വീണ്ടും ഒരു വരി പാറക്കല്ലുകൾ നിരത്താം. ഇത് വേണ്ടത്ര ഉയരത്തിൽ എത്തുന്നതുവരെ ആവർത്തിക്കണം .
4. മണ്ണിൽ ജലാംശവും, വളവും, ജൈവവളവും വേണം
5. പാറക്കല്ലുകൾ ഒരേ ക്രമത്തിൽ അടുക്കരുത്. അവ വളഞ്ഞും, പുളഞ്ഞും വയ്ക്കണം.
6. പാറക്കല്ലുകൾക്കിടയിലുള്ള അകലം വ്യത്യസ്തമായിരിക്കണം. എങ്കിലേ വിവിധ വലിപ്പമുള്ള ചെടികൾ അവിടെ നടാൻ സാധിക്കു
7. പാറക്കല്ലുകൾ തട്ടുതട്ടായി അടുക്കിയാൽ മണ്ണൊലിപ്പ് ഒഴിവാക്കാം.
8. കാട്ടിൽ നിന്നും പുഴവക്കിൽ നിന്നും കിട്ടുന്ന പാറക്കല്ലുകൾ അതേ പടി ഉപയോഗിക്കണം. അവ ചെത്തി മിനുസപ്പെടുത്തരുത്. പാറകൾ കിട്ടാൻ സാധ്യതയില്ലെങ്കിൽ വലിയ കല്ലുകൾ ഉപയോഗിക്കാം. പക്ഷേ, അതും അപ്പാടെ തന്നെ ഉപയോഗിക്കണം.
9. പാറകൾക്കിടയിൽ ഉൾക്കൊള്ളാത്ത ചെടികൾ പാറയിടുക്കിലെ മണ്ണിൽത്തന്നെ നടണം
10. ചെടികൾ തെരഞ്ഞെടക്കുമ്പോഴും നടുമ്പോഴും അവ പ്രകൃതിദത്തമായ വിധം നടാൻ ശ്രദ്ധിക്കണം. പലതരം ചെടികൾ കൂട്ടിക്കലർത്തിയും നടാം.
11. ചെടികൾ നട്ടശേഷം കളപറിക്കൽ ജൈവവളം ചേർക്കൽ, അധികം തിങ്ങിനിൽക്കുന്നവയിൽ നിന്ന് യോഗ്യമല്ലാത്തവ പറിച്ചു നീക്കൽ, ജലസേചനം എന്നിവ ചെയ്യണം.
Share your comments