<
  1. Organic Farming

പൂപ്പൽ ബാധിച്ച സഫേദ് മുസലി വിത്ത് കൃഷിയിറക്കാൻ യോഗ്യമല്ല

ലിലിയേസീ സസ്യകുടുംബത്തിലെ ഒരു ദിവ്യ ഔഷധിയാണ് വെളുത്ത മുസലി എന്ന സഫേദ് മുസലി. ക്ലോറോഫൈറ്റം 'ജന'യിൽ പ്പെട്ട ഒട്ടനവധി സസ്യങ്ങൾ ഭൂമുഖത്തുണ്ട്. പുരുഷൻമാരുടെ ലൈംഗികശേഷിക്കുറവ് പരിഹരിക്കുവാനുള്ള ഉത്തേജക ഔഷധമായിട്ടാണ് വിവിധ ചികിൽസാശാഖകളിൽ ഇതിനെ കരുതിപ്പോരുന്നത്.

Arun T
സഫേദ് മുസലി
സഫേദ് മുസലി

ലിലിയേസീ സസ്യകുടുംബത്തിലെ ഒരു ദിവ്യ ഔഷധിയാണ് വെളുത്ത മുസലി എന്ന സഫേദ് മുസലി. ക്ലോറോഫൈറ്റം 'ജന'യിൽ പ്പെട്ട ഒട്ടനവധി സസ്യങ്ങൾ ഭൂമുഖത്തുണ്ട്. പുരുഷൻമാരുടെ ലൈംഗികശേഷിക്കുറവ് പരിഹരിക്കുവാനുള്ള ഉത്തേജക ഔഷധമായിട്ടാണ് വിവിധ ചികിൽസാശാഖകളിൽ ഇതിനെ കരുതിപ്പോരുന്നത്. ഇതോടൊപ്പം രക്താതിസമ്മർദത്തിനും, പ്രസവരക്ഷയ്ക്കും കരൾരോഗശമനത്തിനും ഈ ഔഷധി ഫലപ്രദമാണെന്ന് ഭിഷഗ്വരൻമാർ അഭിപ്രായപ്പെടുന്നു. ഒരു ടോണിക് എന്ന ലേബലിലും മുസലിക്ക് ഗണ്യമായ സ്ഥാനമുണ്ട്. ശരീരത്തിന് രോഗപ്രതിരോധശക്തിയും കൂടി ലഭിക്കുമെന്നുണ്ടെങ്കിൽ അക്ഷരാർഥത്തിൽ ദിവ്യൗഷധി തന്നെ.

പ്രജനനം

കിഴങ്ങാണ്. മുസലിയുടെ നടീൽ വസ്തു. മൂപ്പെത്തിയ വിത്ത് തവിട്ടു നിറമായിരിക്കും. വിത്ത് ശേഖരിക്കേണ്ടത് ഏപ്രിൽ ആദ്യവാരം മുതൽ മേയ് അവസാനംവരെയുള്ള കാലയളവിലാണ്. വിത്തെടുക്കേണ്ട ഭാഗം കാലേകൂട്ടി നിശ്ചയിച്ച് ഭൂമിയിൽ നിന്ന് നടീലിനോട് അനുബന്ധിച്ച് (അതായത് പുതുകൃഷിയിറക്കുന്നതിന് തൊട്ടുമുൻപ് മാത്രം മാന്തിയെടുക്കുക). കിഴങ്ങുവിത്തുകൾ ഭൂമിയിൽ നിന്നും പറിച്ചെടുത്താൽ ഒരാഴ്ച പരമാവധി 10 ദിവസത്തിനുള്ളിൽ നടുന്നതാണ് ശാസ്ത്രീയ ശുപാർശ. ഉദ്ദേശം 15 ഗ്രാം ഭാരമുള്ള വിത്തു കഷണങ്ങളാണ് നടാൻ ഉപയോഗിക്കേണ്ടത്.

വിത്ത് പരിചരണം

പൂപ്പൽബാധ മുസലി വിത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പൂപ്പൽ ബാധിച്ച വിത്ത് കൃഷിയിറക്കാൻ യോഗ്യമല്ല. നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത വിധം നേരിയ തോതിലുള്ള കുമിൾബാധയും ഒഴിവാക്കുവാൻ വൻകിടകൃഷിക്കാർ കുമിൾനാശിനിയിൽ മുക്കി 20 മിനിറ്റ് സമയം കഴിഞ്ഞ് തണലിൽ ഉണക്കിനടുന്ന രീതിയാണ് നിലവിലുള്ളത്. വീട്ടുവളപ്പിലെ കൃഷിരീതിയെന്ന നിലയ്ക്ക് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തയാറാക്കി അതിൽ വിത്തു കിഴങ്ങുകൾ മുക്കി വച്ച് കുമിൾബാധ അകറ്റാം. നേർപ്പിച്ച ഗോമൂത്രത്തിൽ ഒരു ലിറ്ററിന് ഒരു ടേബിൾസ്പൂൺ എന്ന തോതിൽ മഞ്ഞൾപ്പൊടി ചേർത്തിളക്കി 5 മിനിറ്റ് സമയം വിത്ത് മുക്കിയെടുത്ത് തണലിൽ ഉണങ്ങിയാൽ സർവവിധമായ പൂപ്പൽ, കുമിൾ എന്നീ ബാധകളിൽ നിന്നും രക്ഷ നേടാം.

നിലമൊരുക്കൽ

വീട്ടുവളപ്പിലെ സാഹചര്യത്തിൽ താവരണകളെടുത്ത് സഫേദ് മുസലി നടാം. താവരണകൾക്ക് 50 സെ.മീ. വീതി മുകൾപ്പരപ്പിൽ ലഭിക്കാൻ പാകത്തിന് തയാറാകണം. രണ്ടു താവരണകൾ തമ്മിൽ ചുരുങ്ങിയത് 60 സെ.മീ. അകലം ക്രമീകരിക്കണം. താവരണകളിൽ മുകളിൽ നടുവിലായിട്ടാണ് വിത്ത് നടേണ്ടത്.

അടിസ്ഥാന വളപ്രയോഗം

മണ്ണിന്റെ “പി.എച്ച് ലവൽ' ആറിൽ കുറവുള്ള പ്രദേശങ്ങളിൽ ഒരു സെന്റ് ഭൂമിയിൽ 3-4 കി.ഗ്രാം കുമ്മായം ചേർക്കണം. ആദ്യ കിളയിൽ ത്തന്നെ ഇത് മണ്ണുമായി ചേർത്തിളക്കുക. ആദ്യ കിളതന്നെ ചുരുങ്ങിയത് 30 സെ.മീറ്ററെങ്കിലും താഴ്ത്തിക്കിളയ്ക്കുക. ഒരു സെന്റിന് 400 കിലോ കാലിവളം അഴുകി ഉണക്കി പൊടിഞ്ഞത് ചേർക്കുക. ചാണകം ചേർത്ത് വീണ്ടും കിളച്ച് നിരത്തി, താവരണകൾ തയാറാക്കാം. രണ്ടു താവരണകൾ തമ്മിൽ 60 സെ.മീ. അകലം നൽകുക. രാസവളപ്രയോഗം കൂടാതെ തന്നെ നല്ല വിളവു നൽകാൻ ശേഷിയുള്ള വിളയാണിത്.

സ്ഥാനനിർണയം

സഫേദ് മുസലി കഴിവതും നിഴലില്ലാതെ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് നടണം. വീട്ടുവളപ്പിലെ സാഹചര്യത്തിൽ കൃഷി ചെയ്യുമ്പോൾ ഒരു വാണിജ്യമനോഭാവത്തിനുപരി, വിവിധങ്ങളായ സസ്യങ്ങളുടെ സമന്വയം ചുരുങ്ങിയസ്ഥലത്ത് എന്ന ആശയത്തിനാണ് മുൻതൂക്കം. ഒപ്പം ഒന്ന് ഒന്നിന് ദോഷമില്ലാത്ത രീതിയിൽ പ്ലാൻ ചെയ്യണമെന്നുമാത്രം. അതിനാൽ "കായ്ഫലം' കേരവൃക്ഷങ്ങളുടെ നേരിയ നിഴൽ വീഴുന്ന പ്രദേശങ്ങളിൽ മുസലി കൃഷിചെയ്യാം.

നടീൽ

നേരത്തെ തയാറാക്കിയ താവരണകളിൽ മുകൾപ്പരപ്പിൽ കൈ കൊണ്ട് വിത്തിലെ മുകുളഭാഗം മുകളിൽ വരുംവിധം 2 സെ.മീറ്റർ ആഴത്തിലാണ് നടേണ്ടത്. വിത്ത് നട്ട ശേഷം നേരിയ തോതിൽ അമർത്താം അധികം താണാൽ മുള വൈകും. വിത്ത് അഴുകിയെന്നു വരാം. നടീലിന് തൊട്ടുമുൻപ് തടത്തിൽ ഒരു സ്ക്വയർ മീറ്ററിന് 250ഗ്രാം എല്ലുപൊടിയും 250ഗ്രാം വേപ്പിൻപിണ്ണാക്കും നന്നായി പൊടിച്ച് വരുമേഖല കണക്കാക്കി മേൽമണ്ണിൽ ഇളക്കിച്ചേർക്കുക. നടീലിനുശേഷം യൂപ്പറ്റോറിയം, വേപ്പില ഇവയിൽ ഏതെങ്കിലും ഒന്ന് ലഭ്യമാണെങ്കിൽ അവയുടെ തോലുകൊണ്ട് പുതയിടുക. ഇവ ലഭ്യമല്ലെങ്കിൽ ഏതെങ്കിലും ജൈവവസ്തു കരിയിലയോ ചവറോ - എന്തായാലും ഈർപ്പം നഷ്ടപ്പെടാതെ പുത ആവശ്യമാണ്.

ജലസേചനം

ധാരാളം ജലം വളർച്ചാഘട്ടത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധ വിളയാണ് സഫേദ് മുസലി, പക്ഷേ, മണ്ണിന് നനവു മാത്രമേ പാടുള്ളൂ. അധിക നനയും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയും കൃഷി പരാജയപ്പെടുത്തും. ഉഷ്ണമുള്ള അന്തരീക്ഷവും നനഞ്ഞു തണുത്ത ഭൂമിയുമാണ് ഈ വിളയുടെ ഇഷ്ട സാഹചര്യം. പ്രകാശ ലഭ്യത വളർച്ചയ്ക്കും ഊഷ്മാവ് നിലനിർത്തുന്നതിലും വേണ്ടുവോളം പങ്കുവഹിക്കുന്നു. മണ്ണിൽ വേരു പടലത്തിന്റെ വായുസഞ്ചാരം ഉറപ്പു വരുത്തുന്നതിലാണ് മുസലികൃഷിയുടെ വിജയം. ഏതാനും മണിക്കൂർ നേരത്തെ വെള്ളക്കെട്ട് വായു സഞ്ചാരം തകരാറിലാക്കും. ജലനിർഗമനസൗകര്യവും ഇവിടെ പ്രാധാന്യമർഹിക്കുന്നു. മണ്ണിൽ നനവ് നിലനിർത്താൻ പാകത്തിന് നന ക്രമീകരിക്കണം. ഇലപഴുത്ത് ചെടികൾ സമാധി ദിശ പ്രാപിച്ചാൽ നന വേണ്ട.

കളയെടുപ്പ്

വർഷകാലം പിഴയ്ക്കാത്ത സാഹചര്യങ്ങളിൽ മേയ് രണ്ടാം വാരത്തോടെ കൃഷിയിറക്കാം. വിത്തു നട്ട് ഒന്നരമാസക്കാലത്തിനുള്ളിൽ കള സസ്യങ്ങൾ വെള്ളത്തിനും വളത്തിനും വെളിച്ചത്തിനുമായി വിളസസ്യങ്ങളുമായി മൽസരിച്ചാൽ മുസലിയുടെ വളർച്ചയും കിഴങ്ങുൽപാദനവും കുറയും. ആദ്യ സെറ്റ് ഇലയോടൊപ്പം പൂങ്കുലയുമുണ്ടാവും. ഇടയ്ക്ക് വീണ്ടും വരുന്ന പൂങ്കുലകൾ മുറിച്ചുകളയുക. അൻപതു ശതമാനത്തിനു മേൽ വിളവുകുറയാൻ കളബാധ കൊണ്ട് സാധ്യതയുണ്ട്. വിത്തു നട്ട് ഒരു മാസം പിന്നിടുമ്പോൾ കളയുടെ വളർച്ച നിരീക്ഷിക്കുക. ആവശ്യമെന്നു കണ്ടാൽ കളയെടുക്കണം. ആവശ്യമെങ്കിൽ വീണ്ടും ഒരു കളയെടുപ്പ് 50-ാം ദിവസത്തിനു മുൻപ് നടത്തുക.

വിളവെടുപ്പ്

മുസലിയെ സംബന്ധിച്ച് വിളവെടുപ്പു കാലം നിർണയിക്കുന്നത് സർവപ്രാധാന്യമർഹിക്കുന്നു. നടീൽ സമയം, കായിക വളർച്ചയുടെ കാലഘട്ടം ഇലപൊഴിയും കാലം, സമാധികാലത്തിന്റെ ആരംഭവും അവസാനവും, എന്നിവ ഈ വിള കൃഷിചെയ്യുന്ന കർഷകന് കൃത്യമായി അറിവുണ്ടായിരിക്കണം. എങ്കിൽ മാത്രമേ വിത്തിനും ഔഷധത്തിനും കമ്പോളത്തിനും വേണ്ടി വിളവെടുപ്പ് കാലനിർണയം കൃത്യമായി നടത്താനാവൂ. മഴയെ ആശ്രയിച്ച് നടീൽ സമയത്തിന് മാറ്റങ്ങളുണ്ടാകാം. എങ്കിലും ജൂൺ മാസം നടുന്ന വിള ശരാശരി പരിചരണത്തിൽ സെപ്റ്റംബർ അവസാനിക്കുമ്പോൾ കായികവളർച്ച 95 ശതമാനവും പിന്നിട്ടിരിക്കും. അതിനു ശേഷമുള്ള ഭൂകാണ്ഡത്തിന്റെ വളർച്ചയും വികാസവും കായിക വളർച്ചയെന്നു തന്നെ വിശേഷിപ്പിക്കേണ്ടതാണെങ്കിലും ഭൂമിക്കു മുകളിൽ ദൃഷ്ടിക്ക് ഗോചരമായ ഇലകളുടെയും പൂങ്കുലയുടെയും വളർച്ചയാണ് കായിക വളർച്ചയെന്ന് വിവരിക്കുന്നത്.

ആകെയുള്ള വിളകാലത്തിൽ 120 ദിവസത്തോളം ഇത്തരത്തിൽ ഇല വളർച്ചയും ഇംഗാല സാത്മീകരണവുമായി കഴിയുന്ന ഈ ഔഷധിയുടെ ഇലകൾ പഴുത്ത് തളർന്ന് ഉണങ്ങിക്കരിയും. കൃത്യമായി പറഞ്ഞാൽ ഇനി വിളവെടുക്കുംവരെ ഈ ഔഷധവിള സമാധിയിലാണ്ടുകിടക്കും. ജൈവ വസ്തുക്കൾ കൊണ്ട് സമാധി പുതപ്പിച്ച് നിലവിലുള്ള ഈർപ്പവും ഊഷ്മാവും സംരക്ഷിക്കേണ്ടതാണ് കർഷകന്റെ കർത്തവ്യം. ഈ കാലഘട്ടത്തിലാണ് കിഴങ്ങുകളിൽ നിറഭേദം ഉണ്ടാകുന്നത്. സമാധിയ്ക്കു മുൻപ് പാലിന്റെ നിറമുള്ള മുസലി സമാധി കഴിയുന്ന മുറയ്ക്ക് തവിടിന്റെ നിറത്തിലാകുന്നു. മുറിച്ചാലോ വെണ്ണയുടെ നിറം. ഈ വെണ്ണനിറം കൃത്യമായ വിളവിന്റെയും ചിട്ടയായ കൃഷിരീതികൾ അവലംബിച്ചതിന്റെയും ആകെത്തുകയായി വ്യാപാരികൾ വിലയിരുത്തും. ഈ പരുവത്തിലുള്ള കിഴങ്ങുകൾക്കാണ് തികഞ്ഞ ഔഷധവീര്യം

English Summary: Safed Musali seed must be carefully handled

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds