<
  1. Organic Farming

ശതാവരി കിഴങ്ങ്, ഇല എന്നിവ ഔഷധയോഗ്യമാണ്

ശരീ രത്തിനു ധാതുശക്തിയും കുളിർമയും നൽകുന്ന ഈ ഔഷധി, ഈർപ്പമുള്ള ഇള കിയ മണ്ണിൽ നന്നായി വളരും കിഴങ്ങു വേരുകളുള്ള ഇതിൻ്റെ ഇലകൾ മുള്ളുക ളായി രൂപാന്തരപ്പെടും

Arun T
shathavari
ശതാവരി

ശതാവരി, അഭീരൂഃ, നാരായണീ, സഹസ്രവീര്യാ എന്നിങ്ങനെ സംസ്കൃതത്തിലും ഇന്ത്യൻ അബ്‌പരാഗസ് എന്ന് ഇംഗ്ലീഷിലും ഈ ഔഷധസസ്യം അറിയപ്പെടുന്നു. ലില്ലിയേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം അസ്‌പരാഗസ് റെസിമോസസ് എന്നാണ്. ഈ സസ്യത്തിൻന്റെ കിഴങ്ങ്, ഇല എന്നിവ ഔഷധയോഗ്യമാണ്. ശതാവരിക്കിഴങ്ങിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകം എ,ബി,സി, കൊഴുപ്പ് എന്നിവയും അസ്‌പരാജിൻ എന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു

ഔഷധപ്രയോഗങ്ങൾ

. കിഴങ്ങും ഇലയും കൂമ്പും ഉപയോഗ്യമാണ്.

. കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ പാൽ ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ വയർ എരിച്ചിൽ, പുളിച്ചു തികട്ടൽ, വയറുവേദന എന്നിവ ശമിക്കും

. ഗർഭാശയ രോഗങ്ങൾക്ക് ശതാവരിക്കിഴങ്ങ് അച്ചാറാക്കിയോ തീയൽ ആക്കിയോ ഭക്ഷണത്തോടൊപ്പം കഴിക്കാം.

. മഞ്ഞപ്പിത്തം, രക്തപിത്തം, ആർത്തവകാലത്തെ അമിത രക്തസ്രാവം, വെള്ളപോക്ക്, ചുറ്റുനീറ്റൽ എന്നിവക്ക് ശതാവരിക്കിഴങ്ങ് അരിഞ്ഞിട്ട് പാലു കാച്ചി തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

. ശരീരത്തിലെ ചുട്ടുനീറ്റലിനും പുകച്ചിലിനും ശതാവരിക്കിഴങ്ങും രാമച്ചവും കൂടി അരച്ച് പുറമേ പുരട്ടുക. കുളിർമ്മ കിട്ടും.

. മൂത്ര തടസം, മൂത്രശ്‌മരി എന്നിവക്ക് ശതാവരിക്കിഴങ്ങ് പാലിലിട്ട് കാച്ചി കഴിക്കുക. കുറച്ചുനാൾ തുടർച്ചയായി കഴിക്കണം.

. ദഹന സംബന്ധമായ രോഗങ്ങൾക്ക് ശതാവരിക്കിഴങ്ങിൻ്റെ നീര് തുല്യഅളവിൽ ജലം ചേർത്ത് രണ്ടുനേരം സേവിക്കുക.

. ബീജദൗർബല്യത്തിന് ശതാവരി പൂവ് തുടർച്ചയായി ഉപയോഗിക്കുന്നതു നല്ലതാണ്.

English Summary: shatavari is good for body

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds