<
  1. Organic Farming

മഴക്കാലത്തിന് തൊട്ട് മുമ്പായി അരിനെല്ലി തൈകൾ നടാം

വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകൾ നട്ടാണ് അരിനെല്ലി വളർ ത്തുന്നത്. ഇതിനായി നല്ലതുപോലെ വിളഞ്ഞ പഴങ്ങൾ മൂന്നുദിവസം വെള്ളത്തിൽ ഇട്ട് മാംസളമായ ഭാഗം മാറ്റി കുരു വേർതിരിച്ചെടുത്ത തവാരണകളിലോ മണൽ നിറച്ച ചട്ടിയിലോ പാകി മുളപ്പിക്കാം.

Arun T
അരിനെല്ലി
അരിനെല്ലി

വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകൾ നട്ടാണ് അരിനെല്ലി വളർ ത്തുന്നത്. ഇതിനായി നല്ലതുപോലെ വിളഞ്ഞ പഴങ്ങൾ മൂന്നുദിവസം വെള്ളത്തിൽ ഇട്ട് മാംസളമായ ഭാഗം മാറ്റി കുരു വേർതിരിച്ചെടുത്ത തവാരണകളിലോ മണൽ നിറച്ച ചട്ടിയിലോ പാകി മുളപ്പിക്കാം. പതിവെയ്ക്കൽ വഴിയും തകൾ ഉണ്ടാക്കാവുന്നതാണ്.

മഴക്കാലത്തിന് തൊട്ട് മുമ്പായി തൈകൾ നടാം. വാണിജ്യാടി സ്ഥാനത്തിലാണെങ്കിൽ തൈകൾ തമ്മിൽ 5 മീറ്റർ അകലം നൽകാം. രണ്ടടി വലിപ്പമുള്ള കുഴികളെടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് നിറയ്ക്കണം. ഒന്നു രണ്ടു വേനൽ മഴയ്ക്കു ശേഷം തൈകൾ നടാം. മഴക്കാലത്ത് തൈകളുടെ ചുവട്ടിൽ കൂടുതലായി വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.

പ്രത്യേക പരിചരണമൊന്നും കൂടാതെ തന്നെ അരിനെല്ലി നന്നായി വളരുന്നു. കാര്യമായ രോഗ കീടബാധകൾ ഉണ്ടാകാറില്ല. ജൈവവള പ്രയോഗം ചെടി നന്നായി വളരുന്നതിനും കായ്ക്കുന്നതിനും സഹായി ക്കുന്നു. നട്ട് നാലഞ്ചു വർഷം കഴിയുമ്പോൾ കായ്ച്ചു തുടങ്ങുന്നു. മൂത്ത കമ്പുകൾ ശിഖരങ്ങളിലാണ് കായ്പിടുത്തം ഉണ്ടാകുന്നത്. ദക്ഷി ന്ത്യയിൽ രണ്ട് പ്രാവശ്യം പൂവിടാറുണ്ട്. ചില സ്ഥലങ്ങളിൽ വർഷം മുഴുവനും പഴങ്ങൾ ലഭ്യമാകുന്നു. പൂവിടൽ കഴിഞ്ഞ് 90 മുതൽ 100 ദിവസത്തിനുള്ളിൽ പഴങ്ങൾ മൂപ്പെത്തുന്നു. പഴങ്ങളുടെ സൂക്ഷിപ്പുകാലം കുറവായതിനാൽ വിളവെടുത്ത് 2-3 ദിവസത്തിനുള്ളിൽ തന്നെ ഉപ യോഗിക്കണം. പഴമായിട്ടുള്ള ഉപഭോഗം കുറവായതിനാൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമാണത്തിന് ഉപയോഗിക്കാം.

മൂല്യവർദ്ധനം

അച്ചാറുകൾ, ചട്നി എന്നിവയുടെ നിർമാണത്തിന് അരിനെല്ലി ഉത്തമമാണ്. കറികളിൽ പുളിക്കായി ഉപയോഗിക്കുന്നു. ഫിലിപ്പൈൻ സിൽ ശീതള പാനീയ നിർമാണത്തിനും വിനാഗിരി ഉൽപാദിപ്പി ക്കുന്നതിനും അരിനെല്ലി ഉപയോഗിച്ചു വരുന്നു. അരിനെല്ലിയിൽ പെക്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ജാം, ജെല്ലി നിർമാണത്തിന് അനുയോജ്യമാണ്. ഇത് കൂടാതെ പ്രിസർവ്, ക്യാൻഡി, സ്ക്വാഷ്, സിറപ്പ് എന്നിവയും തയ്യാറാക്കാം.

English Summary: SHEEMA NELLIKKA IS BEST FOR HEALTH

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds