<
  1. Organic Farming

ലൈംഗികശേഷി വർദ്ധിപ്പിക്കാൻ ഔഷധഗുണമേറിയ ശീമാതളം

കർണ്ണാടക, കേരള പശ്ചിമഘട്ട മലനിരകളിൽ വളർന്നിരുന്ന ചെറുവൃക്ഷമാണ് ശീമമാതളം. അമൃതഫല, ശീമഫല, നാസാപതി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Cydonia vulgaris എന്നാണ്.

Arun T
ശീമമാതളം
ശീമമാതളം

കർണ്ണാടക, കേരള പശ്ചിമഘട്ട മലനിരകളിൽ വളർന്നിരുന്ന ചെറുവൃക്ഷമാണ് ശീമമാതളം. അമൃതഫല, ശീമഫല, നാസാപതി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Cydonia vulgaris എന്നാണ്. റോസയുടെ കുടുംബത്തിൽ അംഗമായ ഇതിന്റെ പഴം വാണിജ്യാടിസ്ഥാനത്തിൽ Quince എന്നാണ് അറിയപ്പെടുന്നത്.

5-8 മീറ്റർ ഉയരത്തിലും 5 മീറ്റർ പടർന്നും വളരുന്നു. പഴത്തിന് 8 സെ.മീ. x 7 സെ.മീ. വലിപ്പവും ചുരക്കയുടെ ആകൃതിയുമാണ്. പുളി ചേർന്ന മധുരമാണ്. പാകമാകുമ്പോൾ പച്ച കലർന്ന മഞ്ഞ നിറവും വളരെ ഔഷധ ഗുണമുള്ളതുമാണ്. പിങ്ക് നിറത്തിലുള്ള പൂക്കളുമുണ്ട്.

ഇലകൾക്ക് 8 സെ.മീ. നീളവും രോമാവൃതവുമായിരിക്കും. പഴം ലഹരി പാനീയങ്ങളിൽ ഫ്ളേവർ ആയും, ജാം ജെല്ലികളിലും ചേരുവയാണ്. ഫലം ഉപ്പിലിടുവാനും ഉണക്കി ശീതള പാനീയങ്ങളുണ്ടാക്കുവാനും ഉപയോഗിക്കുന്നു.

ശീമമാതളത്തിന്റെ ഔഷധഗുണങ്ങൾ 

  • ശീമമാതളത്തിന്റെ വിത്ത് ആസ്ത്മ, ചുമ ഇവ മാറ്റുവാൻ ഉത്തമമാണ്.
  • ചൊറി, വിള്ളൽ, പൊള്ളൽ തുടങ്ങിയവയ്ക്ക് വിത്ത് പൊടിച്ച് ലേപനമാക്കാം.
  • പ്രായമായ രോഗികൾക്കുണ്ടാവുന്ന Bed sore (കിടന്നു പൊട്ടൽ) മാറ്റുവാൻ കുരുപൊടിച്ച് പശയാക്കി തേച്ച് പിടിപ്പിക്കാം.
  • പഴം ചൂടകറ്റുവാനും, ബുദ്ധി വർദ്ധനവിനും , ഹൃദയബലം കൂട്ടുവാനും മികച്ചതാണ്.
  • പഴം ഉപയോഗിക്കുന്നത് ലൈംഗികശേഷി വർദ്ധിപ്പിക്കും.
  • വിത്തുപശ നേത്രരോഗങ്ങൾക്ക് ഫലപ്രദം.
  • പഴം കാമ്പ് ചുമ, തൊണ്ടവേദന മാറ്റും.

വിത്ത് പാകിയും, കമ്പ് മുറിച്ചും പ്രജനനം നടത്താം. വംശനാശ ഭീഷണി നേരിടുന്ന ശീമമാതളം കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും മികച്ച ആഹാരവുമാണ്. നല്ലൊരു അലങ്കാര വൃക്ഷവുമാണ്.

English Summary: sheemathalam fruit to increase sexual vigour

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds