സാൻസി വീരിയയുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരം നേടിയ ഇലച്ചെടിയാണ് സാൻസി വീരിയ ട്രഫേറ്റ്. ഇതിന്റെ ഇലകൾക്ക് കടും പച്ചനിറവും അഗ്രം കൂർത്ത വാളുപോലെ നീണ്ട ആകൃതിയുമാണ്. ഇലകൾ ചെടിച്ചുവട്ടിൽ നിന്ന് നേരെ മുകളിലേക്ക് വളർന്നുയരുകയാണ്. ഇതിനെയാണ് "അമ്മായി അമ്മയുടെ നാവ്' എന്നു വിശേഷിപ്പിച്ചു വരുന്നത്.
ഫേറ്റയുടെ 'ലോറൻഷി' എന്ന ഇനത്തിന് വേരിഗേറ്റഡ് പ്ലാന്റ്' എന്നും പേരുണ്ട്. ഇതിന്റെ കട്ടിയുള്ള വാളുപോലത്തെ ഇലകൾക്ക് നാല് അടിവരെ നീളം വരാം. ഇലയുടെ രണ്ടു വശത്തും വീതിയുള്ള മഞ്ഞ വരയും മധ്യഭാഗത്ത് കടും പച്ചനിറത്തിൽ വീതിയുള്ള വരയും കാണാം. ഒരർഥത്തിൽ ഇന്ന് സാൻസി വീരിയയുടെ കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള വാണിജ്യ ഇനമാണ് ഇത് എന്നു പറയാം. ഇലകളിലെ ദൃഢതയുള്ള നാരിനു വേണ്ടിക്കൂടെയാണ് ഈ ഇനം വളർത്തുന്നത്. ഇതിന് പച്ചയും വെള്ളയും നിറം കലർന്ന പൂങ്കുലയുണ്ടാകാറുണ്ട്. ചട്ടിയിൽ വളർത്താൻ ഈ ഇനം വളരെ അനുയോജ്യമാണ്. സൂര്യപ്രകാശം തീരെ കുറഞ്ഞ സാഹചര്യത്തെയും വരൾച്ചയെയും വലിയൊരു പരിധി വരെ ഇതിന് അതിജീവിക്കാൻ കഴിയും, ചെടിയുടെ ചുവട്ടിൽ വളരുന്ന കിഴങ്ങ് മുറിച്ചു നട്ട് ഏതു സമയത്തും ലോറൻഷിയിൽ വംശവർധന നടത്താം.
സാൻസി വീരിയയ്ക്കു വളരാൻ വളരെ കുറച്ചു വെള്ളം മതി. എന്നു മാത്രമല്ല വെളിച്ചം തീരെ കുറഞ്ഞ മുറിയുടെ ഇരുണ്ട മൂലകളിൽപ്പോലും ഇതു വളരും. ഒരു സാധാരണ ഇലച്ചെടിക്ക് ആവശ്യമുള്ള മിനിമം സൗകര്യങ്ങൾ ഇല്ലാത്തിടത്തു പോലും വളരുവാൻ ഇതിനു കഴിയുന്നു. സാൻസി വീരിയയുടെ ചുവട്ടിൽ നിന്നു വളരുന്ന കുഞ്ഞു തൈകൾ വേർപെടുത്തി നട്ടും പുതിയ ചെടി വളർത്താം. രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ഇലപ്പൊടിയും കലർത്തിയ പോട്ടിങ് മിശ്രിതത്തിൽ വേണം കുഞ്ഞു തൈ നടാൻ.
“സാൻസി വീരിയ ലിബറിക്ക'യുടെ ഇലകൾ നേർത്തു നീണ്ടു കട്ടി യുള്ളതും തൂവെള്ളയോ പച്ചകലർന്ന വെള്ളയോ വരകളുള്ളതുമാണ്. അൽപ്പം ഉയരം കുറഞ്ഞ് നേർത്ത വളഞ്ഞ ഇലകളോടുകൂടിയതാണ് "സാൻസി വിരിയ പർവ സാൻസി വീരിയ സിലിൻഡിക്ക'യുടെ ഇലകൾ പേരു സൂചിപ്പിക്കുന്നതു പോലെ കുഴൽ ആകൃതിയുള്ളതാണ്. സാൻസി വീരിയ ലൈഫേറ്റ'യ്ക്കു തന്നെ ഗോൾഡൻ ഹാനി, സിൽവർ ഹാനി എന്നിങ്ങനെ രണ്ടു വ്യത്യസ്തയിനങ്ങളുണ്ട്. ഗോൾഡൻ ഹാനി'യിൽ ഇല യുടെ വരകൾക്ക് സ്വർണനിറമാണ്. എന്നാൽ സിൽവർഹാനി'യിൽ ഇത് വെള്ളി നിറമുള്ള വരകളാണ്. സാൻസി വീരിയ തെഴ്സിഫ്ളോറ'യുടെ "മാർജിനേറ്റ' എന്ന ഇനത്തിന്റെ ഇലകൾ വീതിയേറിയതും അരികിൽ വീതിയുള്ള മഞ്ഞ വരകളോടു കൂടിയതുമാണ്.
Share your comments