സാധാരണയായി തേങ്ങ പൊതിക്കാൻ കമ്പി പാരയിൽ നിന്ന് മാറി ലിവർ ഉള്ള ഡബിൾ പാര മോഡൽ ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതുവച്ച് തേങ്ങ പൊതിക്കാൻ വലിയ ആയാസം എടുക്കേണ്ട ആവശ്യം വരുന്നു. പൊതുവേ പ്രായമുള്ള വീട്ടമ്മമാർക്ക് ഇത് വെച്ച് തേങ്ങ പൊതിക്കാൻ വളരെ പാടാണ്.
വീഡിയോ കാണുക : https://youtu.be/RBx-RJwLpqk
ഇതിന് പരിഹാരമായാണ് കണ്ണൂർ ജില്ലയിലെ കർഷകനും കണക്ക് അധ്യാപകനുമായ ജോയ് അഗസ്റ്റിൻ തേങ്ങ പൊതിക്കാനുള്ള ഉപകരണം കണ്ടെത്തിയത്.
തേങ്ങ പൊതിക്കാനുള്ള ഉപകരണം
വീഡിയോ കാണുക : https://youtu.be/RBx-RJwLpqk
കാലുകൊണ്ടും കൈകൊണ്ടും ഒരേ സമയം അനായാസമായി പ്രവർത്തിക്കാൻ കഴിയുന്നതും അതോടൊപ്പം വളരെ വേഗത്തിൽ തേങ്ങ പൊതിക്കാൻ സഹായിക്കുന്നതും ആണ് ഈ ഉപകരണം. ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഈ ഉപകരണം വളരെ ലളിതമായ ഒരു സ്പ്രിങ് ടെക്നോളജിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
കാലിന്റെയും കൈയുടെയും ബലം ഒരേപോലെ തേങ്ങ പൊതിക്കുന്ന ഭാഗത്ത് ലഭിക്കുന്നതിനാൽ അനുനിമിഷം കൊണ്ട് ലഭിക്കുന്നതിനാൽ തൊണ്ട് പെട്ടെന്ന് ഇളകി മാറുന്നു. കൂടാതെ തേങ്ങ പൊതിക്കുന്ന ആൾക്ക് ഒരു ക്ഷീണവും അനുഭവപ്പെടുന്നില്ല. തേങ്ങ തന്നെയാണോ പൊതിക്കുന്നത് എന്ന സംശയം വരെ പൊതിക്കുന്ന ആൾക്ക് തോന്നി പോകാം.
ഉപകരണത്തിന്റെ പ്രവർത്തനം
വീഡിയോ കാണുക : https://youtu.be/RBx-RJwLpqk
പൊതിക്കുന്ന ഡബിൾ പാരയുടെ തൊട്ടു താഴെ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഇരുമ്പ് പൈപ്പിലാണ് കൈകൊണ്ടുള്ള ബലം കൊടുക്കുന്നത്. ഇതിനോട് അനുബന്ധിച്ച് തന്നെ ഘടിപ്പിച്ചിരിക്കുന്ന താഴെയുള്ള മറ്റൊരു ഇരുമ്പ് പൈപ്പിൽ ആണ് കാൽ കൊണ്ടുള്ള ആയാസം നൽകേണ്ടത്. ഈ ഉപകരണം നേരിട്ട് ഉപയോഗിക്കുന്ന ഒരാൾക്ക് തേങ്ങ പൊതിക്കുന്നത് ഒരു ഓറഞ്ചിന്റെ തൊലി പൊളിക്കുന്ന ലാഘവത്തോടെ ചെയ്യാൻ കഴിയും.
ഈ ഉപകരണം നിർമ്മിച്ച് കുറച്ചുനാൾക്ക് അകം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ഓർഡറുകൾ ആണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അതിനാൽ പേറ്റന്റു ചെയ്തിരിക്കുന്ന ഈ ഉപകരണം വാണിജ്യപരമായി നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോയ് അഗസ്റ്റിൻ.
Share your comments