<
  1. Organic Farming

കർഷകർ മണ്ണിന്റെ ചൂട് അളന്ന് തിട്ടപ്പെടുത്തി കൃഷിചെയ്താൽ മികച്ച വിളവ് ലഭിക്കും

മണ്ണിൽ അനുഭവപ്പെടുന്ന ചൂട് അളക്കുന്നതിനായി ഭൂനിരപ്പിൽ നിന്ന് വ്യത്യസ്‌ത താഴ്ച്ചകളിലായി വെച്ചിരിക്കുന്ന മൂന്ന് തെർമോമീറ്ററുകൾ ഉപയോഗിക്കുന്നു.

Arun T
തെർമോമീറ്ററുകൾ
തെർമോമീറ്ററുകൾ

മണ്ണിൽ അനുഭവപ്പെടുന്ന ചൂട് അളക്കുന്നതിനായി ഭൂനിരപ്പിൽ നിന്ന് വ്യത്യസ്‌ത താഴ്ച്ചകളിലായി വെച്ചിരിക്കുന്ന മൂന്ന് തെർമോമീറ്ററുകൾ ഉപയോഗിക്കുന്നു. 0-7.5 സെ.മീ, 0-15 സെ.മീ, 0-30 സെ.മീ എന്നീ താഴ്ച്ചകളിലാണിത് സ്ഥാപിച്ചിട്ടുള്ളത്. ഇപ്രകാരം ഓരോ താഴ്ച്ചകളിലും മണ്ണിൽ അനുഭവപ്പെടുന്ന ചൂടും അത് വിളകളെ എത്ര മാത്രം ബാധിക്കുന്നു എന്നും അറിയുവാൻ കഴിയുന്നു.

മണ്ണിന്റെ ജൈവ, രാസ, ഭൗതിക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് മണ്ണിൽ അനുഭവപ്പെടുന്ന താപനില. വിത്തുകൾ വിശേഷിച്ചു ഗോതമ്പ്, നെല്ല്, ചെറുധാന്യങ്ങൾ തുടങ്ങിയവ മുളക്കുന്നതിനും ചെടികൾ വളരുന്നതിനും അനുയോജ്യമായ താപനില അത്യാവശ്യമാണ്. ജൈവിക പ്രവർത്തനത്തിനുള്ള ശരാശരി താപനില 50 മുതൽ 75 ഡിഗ്രി ഫാരൻഹീറ്റാണ് ആണ്.

ജൈവ വസ്‌തുക്കളുടെ ശരിയായ വിഘടനത്തിന്
സഹായിക്കുന്നതിനും വർധിച്ച അളവിൽ നൈട്രജൻ മണ്ണിൽ ലയിച്ചു ചേരുന്നതിനും അഭികാമ്യമായ തോതിലെ താപനില സഹായിക്കുന്നു. മേൽപറഞ്ഞ ഉപകരണങ്ങൾ കൂടാതെ മറ്റു നിരവധി ആധുനിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തിയാണ് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരും കൃത്യമായ കാലാവസ്ഥ പ്രവചനം സാധ്യമാക്കുന്നത്. സുനാമി, കൊടുംകാറ്റ്, മഹാമാരി, ഉരുൾപൊട്ടൽ, വരൾച്ച എന്നിവയെ കുറിച്ചുള്ള പ്രവചനങ്ങൾ മുൻകൂട്ടി നടത്തുന്നതിന് ശാസ്ത്രത്തിനു ഇതു മൂലം സാധിക്കുന്നു.

English Summary: Soil temperature analysis helps in more yield production

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds