മറന്നു പോയ ചില കൃഷികാര്യങ്ങളിലേക്ക് ഒരു ഓർമ്മപെടുത്തൽ
ചീര വിത്ത് മണലിൽ കലർത്തി വിതറിയാൽ ചെടികൾ തമ്മിൽ വേണ്ടത്ര അകലമുണ്ടാകും.
വരണ്ട കാലാവസ്ഥ ഇല്ലാത്തിടത്തു മുരിങ്ങയുടെ ചുവട്ടിൽ ചെറു ചൂട് വെള്ളം ഒഴിച്ചാൽ മുരിങ്ങ വേഗം കായ്ക്കും.
ചെൻചീരയും പച്ചച്ചീരയും ഒരുമിച്ചു വിരിച്ചാൽ കുമിൾ രോഗം കുറയും.
25 ഗ്രാം കായം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ പാവൽ, പടവലം പൂ കൊഴിച്ചിൽ തടയാം.
പച്ചക്കറി ചെടികളിലെ ഇല മുരടിപ്പ് തടയാൻ അതിൽ പഴങ്കഞ്ഞി വെള്ളം ഒഴിച്ചാൽ മതി.
മത്തൻ കൊടി നീളും വരെ കുറച്ചേ നനക്കാവൂ.
തുമ്പ ചെടി കൊത്തിയ രിഞ്ഞു മുളക് ചെടിക്കു ചുറ്റുമിട്ടാൽ കൂടുതൽ മുളക് ഉണ്ടാകും.
ചീര വിതയ്ക്കും മുൻപ് കുറച്ചു ചാരം വിതറിയാൽ ഉറുമ്പ് ശല്യം കുറഞ്ഞു കിട്ടും.
പടവലങ്ങയുടെ അറ്റത്തു കല്ല് കെട്ടിയാൽ പടവലങ്ങയ്ക്ക് നല്ല ആകൃതിയും വലിപ്പവും കിട്ടും.
അന്നന്നു കിട്ടുന്ന ചാണകം കലക്കിയൊഴിച്ചാൽ ഇഞ്ചിയിൽ ധാരാളം ചെനപ്പുകൾ പൊട്ടും.
പച്ചക്കറി വിത്തുകൾ പന്ത്രണ്ട് മണിക്കൂർ കുതിർത്ത ശേഷം വിരിച്ചാൽ പച്ചക്കറി ചെടിക്കു കരുത്തു കിട്ടും.
ചേമ്പ്, ചേന എന്നിവ നട്ട് ഒരാഴ്ച കഴിഞ്ഞ് പച്ചചാണകവും ചാരവും അടക്കി മണ്ണിട്ടാൽ കൂടുതൽ കിഴങ്ങു ഉണ്ടാകും.
Share your comments