കര്‍ഷകര്‍ക്ക് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം തയ്യാറാക്കാന്‍ പറ്റുന്ന ഏതാനും വളങ്ങളുടെ നിര്‍മ്മാണ രീതിയാണ് വിവരിക്കുന്നത്.
1.ജൈവ സ്ലറി
1 Kg. കപ്പലണ്ടിപ്പിണ്ണാക്കു, 1 Kg വേപ്പിൻ പിണ്ണാക്ക്, 1 Kg. എല്ലുപൊടി, ഫ്രഷ് ചാണകം ഏകദേശം 5 Kg. ഇവയെല്ലാം ഒന്നിച്ചു വെള്ളത്തിൽ അല്ലെങ്കിൽ ഗോമൂത്രത്തിൽ (ഗോമൂത്രമാണെങ്കിൽ നല്ല വീര്യം കൂടിയ മിശ്രിതമായിരിക്കും) കലക്കി നല്ലവണ്ണം tight ആയി ഒരു പാത്രത്തിൽ 4 ദിവസം അടച്ചു വയ്ക്കുക. പിന്നീട് ഒരു കോലുകൊണ്ട് ഇളക്കി എടുത്താൽ ചാണക സ്ലറി റെഡി. ഇത് ഒരു മഗ് ന് 10 മഗ് വെള്ളം ചേർത്ത് മുളകിനും പച്ചക്കറി ചെടികൾക്കും കടയ്ക്കൽ ഒഴിക്കാം. വൈകുന്നേരങ്ങളിൽ നനയ്ക്കു ശേഷം ഒഴിച്ചുകൊടുക്കുക. ഗോമൂത്രമാണെങ്കിൽ ചേർക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക. ഈ വള പ്രയോഗം ചെടി ചെറിയ ഗ്രോ ബാഗ്ഗിൽ ആണെങ്കിലും എളുപ്പമാണ്.
2.ചാണകം വേപ്പിൻപിണ്ണാക്ക് സ്ലറി
ഒരു ബക്കറ്റില്‍ ഒരു കിലോഗ്രാം പച്ചചാണകം , ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ഒഴിച്ച് പുളിപ്പിക്കാന്‍ വയ്ക്കുക . അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഈ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ചു ആഴ്ചയിലൊരിക്കല്‍ ഒരു ലിറ്റര്‍ വീതം ചെടികളുടെ തടത്തില്‍ ഒഴിച്ച് കൊടുക്കുക .
3.ഇലകളില്‍ തളിക്കുന്നതിനുള്ള പച്ച ചാണക സ്ലറി
പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തിനു 20 ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കി ഒരു ദിവസം തെളിയാനായി സൂക്ഷിക്കുന്നു. ഇത് അരിച്ചടുത്തു ചെടികളുടെ ഇലകളില്‍ തളിക്കുന്നു . ചുവന്ന ചീരയിലെ എലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിനും ഇത് ഫലപ്രദമാണ് .
3. ജീവാമൃതം
ചേരുവകള്‍
വെള്ളം 20 ലിറ്റര്‍ , ചാണകം 1 കിലോഗ്രാം , ഗോമൂത്രം 1 ലിറ്റര്‍ , ഉപ്പില്ലാത്ത കറുത്ത ശര്‍ക്കര 200 ഗ്രാം , കടലമാവ് 200 ഗ്രാം.
തയ്യാറാക്കുന്ന വിധം
25 ലിറ്റര്‍ ശേഷിയുള്ള ബക്കറ്റില്‍ 20 ലിറ്റര്‍ വെള്ളമെടുത്ത് ചാണകം ചേര്‍ത്ത് നന്നായി കലക്കുക.അതിലേക്കു ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കുക.ശര്‍ക്കര നന്നായി പൊടിച്ചു ചേര്‍ത്തു ഇളക്കുക.തുടര്‍ന്ന് കടലമാവ് ചേര്‍ത്തു ഇളക്കുക.നനഞ്ഞ ചണചാക്ക് കൊണ്ട് ബക്കറ്റ് മൂടിവക്കുക.ഈ ലായനി എല്ലാ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം.ഏഴ് ദിവസമാകുമ്പോള്‍ ജീവാമൃതം ഉപയോഗത്തിന് തയ്യാറാകും .
4. പഞ്ചഗവ്യം
പശുവില്‍ നിന്നും ലഭിക്കുന്ന ചാണകം , മൂത്രം, പാല്‍ , തൈര് , നെയ്യ് എന്നീ അഞ്ചു വസ്തുക്കള്‍ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്ന ഉത്തമമായ ഒരു ജൈവക്കൂട്ടാണ് പഞ്ചഗവ്യം .
പച്ചചാണകം - 5 കിലോഗ്രാം
ഗോമൂത്രം - 5 ലിറ്റര്‍
പാല്‍ - 3 ലിറ്റര്‍
തൈര് - 3 ലിറ്റര്‍
നെയ്യ് - 1 കിലോഗ്രാം
ചാണകവും നെയ്യും നന്നായി യോജിപ്പിച്ച് ഒരു ദിവസം വയ്ക്കുക . ഇതിലേക്ക് ഗോമൂത്രം , തൈര് , പാല്‍ എന്നിവ ചേര്‍ത്ത് ഈ മിശ്രിതം പുളിപ്പിക്കുവാനായി വായു കടക്കാതെ ഒരു മന്പാത്രത്തിലോ പ്ലാസ്റ്റിക് പാത്രത്തിലോ 15 ദിവസം സൂക്ഷിച്ചു വയ്ക്കുക . എല്ലാ ദിവസവും ഇളക്കിക്കൊടുക്കെണ്ടാതാണ്. ഇങ്ങനെ പുളിപ്പിചെടുത്ത പഞ്ചഗവ്യം ഏതാണ്ടു 6 മാസത്തോളം സൂക്ഷിച്ചു വയ്ക്കാം. 15 ദിവസങ്ങള്‍ക്ക് ശേഷം ഒരു ലിറ്റര്‍ പഞ്ചഗവ്യം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ നാലില പ്രായം മുതല്‍ ആഴ്ചയിലോരിക്കല്‍ തളിക്കാം. കീടങ്ങളേയും ,കുമിളകളെയും നിയന്ത്രിക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജന്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
5. മീന്‍ അമിനോ അമ്ലം
പച്ചമത്സ്യം - 1 കിലോഗ്രാം
ശര്‍ക്കര - 1 കിലോഗ്രാം
പച്ചമത്തിയും കൂട്ടി പുളിപ്പിച്ച് തയ്യാറാക്കുന്ന ഒരു വളര്‍ച്ച ത്വേരകമാണിത് . ചെറിയ കഷണങ്ങളായി മുറിച്ച ഒരു കിലോഗ്രാം പച്ച മത്സ്യമോ മത്സ്യത്തിന്റെ അവശിഷ്ടങ്ങളോ ഒരു കിലോഗ്രാം പൊടിച്ച ശര്‍ക്കരയുമായി ഒരുമിച്ച് ചേര്‍ത് വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ പതിനഞ്ച് ദിവസം കഴിയുമ്പോള്‍ ഈ മിശ്രിതം 2 മില്ലി ലിറ്റര്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് പത്ത് ദിവസത്തില്‍ ഒരിക്കല്‍ നാലില പ്രായം മുതല്‍ തളിക്കാവുന്നതാണ് . ചെടികള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കുന്നതാണ്
6 . മുട്ട അമിനോ അമ്ലം
കോഴി മുട്ട - 8 എണ്ണം
ചെറു നാരങ്ങ –500ഗ്രാം
ശര്‍ക്കര - 500ഗ്രാം
ഒരു ഭരണിയില്‍ എട്ട് കോഴിമുട്ടകള്‍ ഉടയാതെ വച്ച ശേഷം ചെറുനാരങ്ങ പിഴിഞ്ഞ് ഭാരനിയിലേക്ക് ഒഴിക്കുക. മുട്ടകള്‍ നാരങ്ങ നീരില്‍ മുങ്ങിക്കിടക്കുന്ന വിധം ഭരണിയില്‍ അടച്ചു 15 ദിവസം ഇളകാതെ വയ്ക്കുക. ഇതിന് ശേഷം മുട്ട പൊട്ടിച്ചു മിശ്രിതവുമായി യോജിപ്പിക്കുക . അരക്കിലോഗ്രം ശര്‍ക്കര അല്പം വെള്ളം ചേര്‍ത്തു പ്രത്യേകം തിളപ്പിക്കുക. തണുത്ത ശേഷം നേരത്തെ തയ്യരക്കിയ മിശ്രിതത്തിലേക്കു ചേര്‍ത്ത് നന്നായി ഇളക്കുക .
7. അമൃത്പാനി
പച്ച ചാണകം - 1 കിലോഗ്രാം
ഗോമൂത്രം - 1 ലിറ്റര്‍
ശര്‍ക്കര - 250 ഗ്രാം
നെയ്യ് - 25 ഗ്രാം
തേന്‍ - 50 ഗ്രാം
വെള്ളം - 1 0ലിറ്റര്‍
മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും ഒന്നിച്ച് ചേര്‍ത്ത് ഒരു ദിവസം പുളിപ്പിക്കുക. പ്ലാസ്റ്റിക് മണ്‍പാത്രങ്ങളില്‍ മാത്രം തയ്യാറാക്കുക. നന്നായി ഇളക്കിച്ചെര്ത്ത ലായനി അടച്ചു സൂക്ഷിച്ചു വയ്ക്കുക. എതില്‍ നിന്നും ഒരു ലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കുകയോ ചെയ്യുക. നല്ലൊരു വളര്‍ച്ച ത്വരകത്തിനു പുറമെ കീടനാശിനിയുമായി ഈ ലായനി പ്രവര്‍ത്തിക്കുന്നു.
Share your comments