ചിലന്തിച്ചെടി എന്ന പേരിൽ പ്രസിദ്ധമായ അലങ്കാര ഇലച്ചെടിയാണ് "ക്ലോറോഫൈറ്റം. പുല്ലിന്റേതു പോലെ നീണ്ടുകൂർത്ത ഇലകളും അവയുടെ മധ്യഭാഗത്തായി ക്രീം നിറത്തിൽ മഞ്ഞകലർന്ന വരയും ഇതാണ്. ഇലകളുടെ മുഖ്യ സവിശേഷത.
കൂട്ടമായി നിറഞ്ഞു വളരുന്ന ഇലകൾക്കിടയിൽ നിന്ന് കനംകുറഞ്ഞ നേർത്ത തണ്ടുകളുണ്ടാകും. ഇവയുടെ അഗ്രഭാഗത്തായി പുതിയ കുഞ്ഞു തൈകൾ തൂങ്ങി വളരുന്നതു കാണാം.
നീണ്ട് ശിഖരങ്ങളുടെ അഗ്രഭാഗത്തായി നാലു ഭാഗത്തേക്കും ചെറിയ ഇലകൾ ചിതറി വളർന്നു നിൽക്കുന്നതു കാണുമ്പോൾ ചിലന്തിക്കുഞ്ഞുങ്ങളോട് സാദൃശ്യം തോന്നും. അതു കൊണ്ടാണ് ഇതിന് ചിലന്തിച്ചെടി (സ്പൈഡർപ്ലാന്റ്) എന്ന പേര് കൈവന്നത് എന്നു വേണം കരു
ഈ വളർച്ചാസ്വഭാവം കൊണ്ടുതന്നെ ഇവയെ തൂക്കുചട്ടികളിലോ ചെടി വയ്ക്കാനുള്ള ഉയർന്ന സ്റ്റാൻഡുകളിലോ വയ്ക്കുകയാവും നല്ലത്.
'ക്ലോറോഫൈറ്റം' എന്ന ജനുസിൽ ഇരുനൂറിലേറെ സ്പീഷിസുകളുണ്ട്. ഏതാണ്ടെല്ലാം തന്നെ നിത്യഹരിത ചിരസ്ഥായി സസ്യങ്ങളാണ്. എങ്കിലും ഉദ്യാനങ്ങളിൽ വളർത്തുന്നത് ഏതാനും ചിലതു മാത്രം. ക്ലോറോ ഫൈറ്റം ക്യാപ്പെൻസ്, ക്ലോറോഫൈറ്റം കൊമോസം, ക്ലോറോഫൈറ്റം ഇലേറ്റം, ക്ലോറോഫൈറ്റം വേരിഗേറ്റം തുടങ്ങിയവ ഇതിന്റെ ശ്രദ്ധേയമായ ഇനങ്ങളാണ്.
ക്ലോറോഫൈറ്റം കൊമോസം വിറ്റേറ്റം' എന്നയിനം മധ്യഭാഗത്ത് വരയുള്ള വീതികുറഞ്ഞ ഇലകളുടെ കൂട്ടം ഉൽപ്പാദിപ്പിക്കുന്ന സ്വഭാവമുള്ളതാണ്.
കൊമോസത്തിന്റെ 'മിൽക്കിവേ' എന്ന ഇനമാകട്ടെ, ഇലകളുടെ നടുവിലായി വളരെ വീതിയിൽ ക്രീം നിറത്തിലുള്ള വരയും ചുറ്റിനും തീരെ നേർത്ത പച്ച അരികുള്ളതുമാണ്. മധ്യഭാഗത്ത് വെള്ളവരയുള്ള പച്ചിലകളോടുകൂടിയ 'വേരിഗേറ്റം' എന്ന ഇനമാണ് ഏറ്റവും പ്രചാരം നേടിയ ക്ലോറോഫൈറ്റം.
ക്ലോറോഫൈറ്റം വളർത്താൻ യാതൊരു ബുദ്ധിമുട്ടുമില്ല. നീണ്ട ശിഖരങ്ങളുടെ അഗ്രഭാഗത്ത് വളരുന്ന കുഞ്ഞു തൈകൾ (ബേബി സ്പൈഡർ പ്ലാന്റ്സ്) തന്നെ ശ്രദ്ധാപൂർവം ഇളക്കി ചെറുചട്ടികളിലേക്ക് നട്ടാൽ മതി. ഇങ്ങനെയല്ലെങ്കിൽ ചെടിയുടെ പ്രധാന വേരുപടലം വിഭജിച്ചു നട്ടാലും പുതിയ തൈകളുണ്ടാകും. ചെടി, ചട്ടിയിൽ തിങ്ങി ഞെരുങ്ങി വളരുന്ന സന്ദർഭത്തിലാണ് ശിഖരങ്ങൾ തോറും കുഞ്ഞു തൈകൾ ധാരാളമായി വളരുന്നതായി കണ്ടിട്ടുള്ളത്.
രണ്ടു ഭാഗം മണ്ണും ഒരു ഭാഗം ജൈവവളവും (ഇത് ചാണകപ്പൊടിയോ ഇലവളമോ ലഭ്യതയനുസരിച്ച് ആകാം) മണലും കലർത്തിയെടുക്കുന്നതാണ് ചെടിക്ക് വളരാൻ അനുയോജ്യമായ മാധ്യമം.
ഇതിലേക്കു ചെറിയ അളവിൽ എല്ലുപൊടി, സൂപ്പർ ഫോസ്ഫേറ്റ്, കരിപ്പൊടി എന്നിവ ചേർക്കുന്നതിലും തെറ്റില്ല. ചട്ടിയിലെ മിശ്രിതം ഒരിക്കലും ഉണങ്ങാൻ അനുവദിക്കാത്തവിധം ആവശ്യത്തിന് നനച്ചു കൊടുക്കണം. ചെടിച്ചട്ടിയിലെ മിശ്രിതം ഉണങ്ങിയാൽ ഇലകളുടെ അഗ്രഭാഗം ബ്രൗൺ നിറമായി മാറുന്നതു കാണാം. ചെടി വളരുന്നതനുസരിച്ച് ജൈവ വളങ്ങൾ ചേർക്കാം. അതുതന്നെ ലായനി രൂപത്തിലാക്കി ചെടിച്ചട്ടിയിൽ ഒഴിച്ചുകൊടുക്കുമെങ്കിൽ അതാണ് ചെടിക്ക് കൂടുതൽ ഇഷ്ടം. തണലിൽ വളരുമെങ്കിലും, നല്ല സൂര്യപ്രകാശത്തു വളരാനാണ് അനുയോജ്യമായ മാധ്യമം.
Share your comments