ശ്രീ ശ്രീ ഇൻസ്റ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി ട്രസ്‌ന്റിനെ കേരളത്തിലെ ശ്രീ ശ്രീ നാച്ചുറൽ ഫാമിങ്ങിന്റെ, പരിശീലകരുടെ ഉത്തരമേഖല സമ്മേളനം, കോഴിക്കോട്,തളി ജ്ഞാനക്ഷേത്രത്തിൽ വച്ച് നടന്നു. ഉത്തരമേഖല പരിശീലക കോഡിനേറ്റർമാരായ, ശ്രീ ശബരീഷ്കുമാർ ശ്രീ സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും, എല്ലാം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, പ്രകൃതി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച്, പ്രകൃതി കൃഷി അധ്യാപകരുടെ പരിശീലകയും,, വയനാട് കാർഷിക വിജ്ഞാന കേന്ദ്രത്തിലെ, മുൻ ഡയറക്ടർ ആയ,ഡോക്ടർ രാധമ്മപ്പിള ക്ലാസ് എടുത്തു.
ശ്രീ ശ്രീ നാച്ചുറൽ ഫാമിങ്ങിന്റെ, പരിഷ്കരിച്ച, പാഠ്യപദ്ധതിയുടെ, പരിശീലകർക്കുള്ള മാന്വൽ വിതരണവും,,വിശദമായ ചർച്ചയും,പരിശീലങ്ങളുടെ ഓറിയന്റഷനും,SSNF, അധ്യാപകരുടെ പരിശീലകനും, ഇസ്രോയിലെ, മുൻ ശാസ്ത്രജ്ഞനുമായ, ശ്രീരാമചന്ദ്രന്റെ, നേതൃത്വത്തിൽ നടന്നു..തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ,വയനാട് കാസർഗോഡ്, എന്നീ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്..വരും മാസങ്ങളിൽ,എല്ലാ ജില്ലകളിലും പ്രകൃതി കൃഷിയുടെ,പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Share your comments